ഹോണ്ട ആഫ്രിക്ക ട്വിൻ CRF 1100L ഏപ്രിലിൽ വിൽപ്പനയ്ക്കെത്തും

ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ തങ്ങളുടെ പുതിയ ഹോണ്ട ആഫ്രിക്ക ട്വിൻ CRF 1100L ഈ ഏപ്രിലിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

ഹോണ്ട ആഫ്രിക്ക ട്വിൻ CRF 1100L ഏപ്രിലിൽ വിൽപ്പനയ്ക്കെത്തും

കഴിഞ്ഞ സെപ്റ്റംബറിൽ അവതരിപ്പിച്ച പുതുതലമുറ മോട്ടോർസൈക്കിൾ നിലവിലെ ജനറേഷൻ 1000 മോഡലിനെ വിപണിയിൽ മാറ്റി സ്ഥാപിക്കും. ഇപ്പോൾ വിൽപ്പനയ്ക്ക് എത്തുന്ന മോഡലിനേക്കാൾ കരുത്തുറ്റതും മികച്ചതുമാണ് 2020 ആഫ്രിക്ക ട്വിൻ CRF 1100L.

ഹോണ്ട ആഫ്രിക്ക ട്വിൻ CRF 1100L ഏപ്രിലിൽ വിൽപ്പനയ്ക്കെത്തും

CRF 1100L ന്റെ ഫ്രെയിമും ഹോണ്ട പുതുക്കിയിരിക്കുന്നു. വീലി കൺട്രോൾ, കോർണറിംഗ് എബിഎസ്, റിയർ-ലിഫ്റ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, കോർണറിംഗ് ലൈറ്റുകൾ എന്നിവ പുതിയ ആഫ്രിക്ക ട്വിന്നിന്റെ സവിശേഷതകളാണ്.

ഹോണ്ട ആഫ്രിക്ക ട്വിൻ CRF 1100L ഏപ്രിലിൽ വിൽപ്പനയ്ക്കെത്തും

കൂടാതെ അഡ്വഞ്ചർ സ്പോർട്ട് ES മോഡലിൽ ഇപ്പോൾ ഇലക്ട്രോണികലായി ക്രമീകരിക്കാവുന്ന സസ്പെൻഷനും നിർമ്മാതാക്കൾ ഒരുക്കിയിട്ടുണ്ട്. 6.5 ഇഞ്ച് പുതിയ TFT ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേയാണ് പുതിയ ആഫ്രിക്ക ട്വിൻ CRF 1100L -ൽ. സിസ്റ്റം ആപ്പിൾ കാർപ്ലേയും പിന്തുണയ്ക്കുന്നു. സിക്സ്-ആക്സിസ് IMU, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയും പുതിയ ബൈക്കിന് ലഭിക്കും.

ഹോണ്ട ആഫ്രിക്ക ട്വിൻ CRF 1100L ഏപ്രിലിൽ വിൽപ്പനയ്ക്കെത്തും

പുതിയ 2020 ഹോണ്ട ആഫ്രിക്ക ട്വിൻ CRF 1100L -ന് മുൻവശത്ത് ഷോവ ഷോവ 45 mm കാട്രിഡ്ജ്-തരത്തിലുള്ള വിപരീത ടെലിസ്‌കോപ്പിക് ഫോർക്കുകളും, പിന്നിൽ പ്രോ-ലിങ്കുള്ള മോണോബ്ലോക്ക് അലുമിനിയം സ്വിംഗ് ആം അടങ്ങുന്ന ഷോവ ഗ്യാസ് ചാർജ്ഡ് ഡാംപ്പർ എന്നിവ ഉൾക്കൊള്ളുന്നു.

ഹോണ്ട ആഫ്രിക്ക ട്വിൻ CRF 1100L ഏപ്രിലിൽ വിൽപ്പനയ്ക്കെത്തും

മുൻവശത്ത് ഡ്യുവൽ 310 mm ഹൈഡ്രോളിക് ഡിസ്കുകളും പിന്നിൽ 256 mm ഹൈഡ്രോളിക് ഡിസ്കുമാണ് വാഹനത്തിന്റെ ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്.

ഹോണ്ട ആഫ്രിക്ക ട്വിൻ CRF 1100L ഏപ്രിലിൽ വിൽപ്പനയ്ക്കെത്തും

സ്റ്റാൻഡേർഡായി ഇരട്ട-ചാനൽ ABS ഉം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ഓൺ-റോഡ്, ഓഫ്-റോഡ് ക്രമീകരണങ്ങളുള്ള തിരഞ്ഞെടുക്കാവുന്ന ABS മോഡും മോട്ടോർ സൈക്കിളിൽ ലഭിക്കുന്നു.

ഹോണ്ട ആഫ്രിക്ക ട്വിൻ CRF 1100L ഏപ്രിലിൽ വിൽപ്പനയ്ക്കെത്തും

മോട്ടോർസൈക്കിളിന്റെ സബ്-ഫ്രെയിം വീണ്ടും രൂപകൽപ്പന ചെയ്തിട്ടുണ്ട്, ഇപ്പോൾ ഇത് അലുമിനിയത്തിൽ നിർമ്മിച്ചിട്ടുള്ളതിനാൽ വേർപെടുത്താവുന്നതാണ്. ഹോണ്ടയിലെ എഞ്ചിനീയർമാർ സ്വിംഗ് ആം കൂടുതൽ ഭാരം കുറഞ്ഞതാക്കി.

ഹോണ്ട ആഫ്രിക്ക ട്വിൻ CRF 1100L ഏപ്രിലിൽ വിൽപ്പനയ്ക്കെത്തും

മോട്ടോർസൈക്കിളിൽ അടിസ്ഥാനപരമായി നാല് റൈഡ് മോഡ് ക്രമീകരണങ്ങളുണ്ട് - ടൂർ, അർബൻ, ഗ്രേവൽ, ഓഫ്-റോഡ് എന്നിവ മിക്ക യാത്രാ സാഹചര്യങ്ങളും സന്ദർഭങ്ങളിലും ഉപയോഗപ്പെടും. കൂടാതെ, ഉപഭോക്താവിന്റെ ഇഷ്ടാനുസൃതം സെറ്റ് ചെയ്യാവുന്ന രണ്ട് ഉപയോക്തൃ ക്രമീകരണങ്ങളുണ്ട്.

ഹോണ്ട ആഫ്രിക്ക ട്വിൻ CRF 1100L ഏപ്രിലിൽ വിൽപ്പനയ്ക്കെത്തും

വരാനിരിക്കുന്ന ഹോണ്ട ആഫ്രിക്ക ട്വിന്നിൽ 1084 സിസി എഞ്ചിനാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. 109 bhp കരുത്തും 105 Nm torque ഉം ഈ എഞ്ചിൻ ഉത്പാദിപ്പിക്കുന്നു.

ഹോണ്ട ആഫ്രിക്ക ട്വിൻ CRF 1100L ഏപ്രിലിൽ വിൽപ്പനയ്ക്കെത്തും

വിപണിയിൽ നിന്ന പിൻവാങ്ങുന്ന മോഡലിനേക്കാൾ 2.5 കിലോഗ്രാം ഭാരം കുറഞ്ഞതാണ് പുതിയ എഞ്ചിൻ എന്ന് ഹോണ്ട അവകാശപ്പെടുന്നു. ആറ് സ്പീഡ് മാനുവൽ, DCT ഗിയർബോക്സ് എന്നീ ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാകും.

ഹോണ്ട ആഫ്രിക്ക ട്വിൻ CRF 1100L ഏപ്രിലിൽ വിൽപ്പനയ്ക്കെത്തും

നിലവിലെ തലമുറ ഹോണ്ട ആഫ്രിക്ക ട്വിന്നിൽ 999.11 സിസി എഞ്ചിനാണ് ഉപയോഗിക്കുന്നത്, ഇത് 102 bhp കരുത്തും 93 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 13.5 ലക്ഷം രൂപയാണ് മോട്ടോർസൈക്കിളിന്റെ എക്സ്-ഷോറൂം വില. പുതിയ മോഡലിന് ഏകദേശം 15.5 ലക്ഷം രൂപ വിലയുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Honda Africa Twin CRF 1100L Launch Confirmed For April: Details And Expected Price. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X