ആഫ്രിക്കന്‍ ട്വിന്‍ ഡെലിവറി ആരംഭിക്കാനൊരുങ്ങി ഹോണ്ട

ഇന്ത്യയില്‍ സ്‌കൂട്ടര്‍, കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നിര്‍മ്മാതാക്കളായിരുന്നു ഹോണ്ട. എന്നാല്‍ പ്രീമിയം ബൈക്കുകള്‍ക്ക് വിപണിയില്‍ വലിയ സ്വീകാര്യത ലഭിച്ച് തുടങ്ങിയതോടെ ആ ശ്രേണിയും നോട്ടമിട്ടിരിക്കുകയാണ് കമ്പനി.

ആഫ്രിക്കന്‍ ട്വിന്‍ ഡെലിവറി ആരംഭിക്കാനൊരുങ്ങി ഹോണ്ട

ആഫ്രിക്കന്‍ ട്വിന്നിനെ ഹോണ്ട ഈ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് വിപണിയില്‍ എത്തിക്കുന്നത്. പരിഷ്‌കരിച്ച ആഫ്രിക്ക ട്വിന്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഹോണ്ട ആഗോള വിപണിക്ക് പരിചയപ്പെടുത്തിയത്.

ആഫ്രിക്കന്‍ ട്വിന്‍ ഡെലിവറി ആരംഭിക്കാനൊരുങ്ങി ഹോണ്ട

സ്റ്റാന്‍ഡേര്‍ഡ്, അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ വില്‍പ്പനക്കെത്തിയ ആഫ്രിക്ക ട്വിന്നിന്റെ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് മോഡല്‍ മാത്രമാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുക.

MOST READ: ബിഎസ്-VI 1200 കസ്റ്റം ക്രൂയിസറിന് വില വർധിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

ആഫ്രിക്കന്‍ ട്വിന്‍ ഡെലിവറി ആരംഭിക്കാനൊരുങ്ങി ഹോണ്ട

കുറച്ചു കാലം മുന്‍പ് വരെ ഇന്ത്യയില്‍ വില്‍പ്പനയിലുണ്ടായിരുന്ന ആഫ്രിക്ക ട്വിന്‍, ഓട്ടോമാറ്റിക് ഡിസിടി (ഡ്യുവല്‍ ക്ലച്ച്) ട്രാന്‍സ്മിഷനില്‍ മാത്രമാണ് വില്‍പ്പനയിലുണ്ടായിരുന്നെങ്കില്‍ പുത്തന്‍ മോഡല്‍ മാനുവല്‍ ട്രാന്‍സ്മിഷനിലും ലഭ്യമായാണ്.

ആഫ്രിക്കന്‍ ട്വിന്‍ ഡെലിവറി ആരംഭിക്കാനൊരുങ്ങി ഹോണ്ട

ഹോണ്ട ആഫ്രിക്ക ട്വിന്‍ മാനുവല്‍ മോഡലിന് 15.35 ലക്ഷം രൂപയും, ഓട്ടോമാറ്റിക് ഡിസിടി മോഡലിന് 16.10 ലക്ഷം രൂപയുമാണ് എക്സ്‌ഷോറൂം വില. ഇപ്പോള്‍ ബൈക്കിന്റെ ഡെലിവറി സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി.

MOST READ: കിഗർ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു, പരീക്ഷണയോട്ടം പുനരാരംഭിച്ച് റെനോ

ആഫ്രിക്കന്‍ ട്വിന്‍ ഡെലിവറി ആരംഭിക്കാനൊരുങ്ങി ഹോണ്ട

മാനുവല്‍ പതിപ്പിന്റെ ഡെലിവറികള്‍ 2020 ജൂലൈയില്‍ ആരംഭിക്കുമെന്നാണ് സൂചന. അതേസമയം ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് പതിപ്പ് 2021 ജനുവരിയില്‍ മാത്രമേ വില്‍പ്പനയ്ക്ക് എത്തുകയുള്ളു.

ആഫ്രിക്കന്‍ ട്വിന്‍ ഡെലിവറി ആരംഭിക്കാനൊരുങ്ങി ഹോണ്ട

1,084 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 7,500 rpm -ല്‍ 101 bhp കരുത്തും 6,250 rpm -ല്‍ 105 Nm torque ഉം സൃഷ്ടിക്കും.

MOST READ: മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ്; വാ‌ഗ്‌ദാനം കൂടുതൽ പെർഫോമെൻസും മികച്ച മൈലേജും

ആഫ്രിക്കന്‍ ട്വിന്‍ ഡെലിവറി ആരംഭിക്കാനൊരുങ്ങി ഹോണ്ട

ടൂര്‍, അര്‍ബന്‍, ഗ്രാവല്‍, ഓഫ്-റോഡ് എന്നിങ്ങനെ റൈഡിങ് മോഡുകള്‍ക്കൊപ്പം രണ്ടു കസ്റ്റം റൈഡ് മോഡുകളും പുതിയ ബൈക്കിന്റെ സവിശേഷതയാണ്. ഭാരം കുറഞ്ഞ അലുമിനിയം സിലിണ്ടര്‍ സ്ലീവ്, റീഡിസൈന്‍ ചെയ്ത എഞ്ചിന്‍ കെയ്സിംഗ് എന്നിവ പുതിയ ആഫ്രിക്ക ട്വിന്നിന്റെ ഭാരവും കുറച്ചിട്ടുണ്ട്.

ആഫ്രിക്കന്‍ ട്വിന്‍ ഡെലിവറി ആരംഭിക്കാനൊരുങ്ങി ഹോണ്ട

2020 ആഫ്രിക്ക ട്വിന്റെ മാനുവല്‍ ട്രാന്‍സ്മിഷന്‍ എഞ്ചിന്‍ മുമ്പത്തേതിനേക്കാള്‍ 2.5 കിലോഗ്രാം ഭാരവും ഓട്ടോമാറ്റിക് ഡിസിടി എഞ്ചിന്‍ 2.2 കിലോഗ്രാം ഭാരം കുറവാണ്. സ്റ്റാന്‍ഡേര്‍ഡായി ഇരട്ട-ചാനല്‍ ABS ഉം നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.

MOST READ: ഹെക്‌ടർ പ്ലസിനെ ജൂലൈ ഒന്നിന് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി എംജി

ആഫ്രിക്കന്‍ ട്വിന്‍ ഡെലിവറി ആരംഭിക്കാനൊരുങ്ങി ഹോണ്ട

മുന്‍വശത്ത് ഷോവ ഷോവ 45 mm കാട്രിഡ്ജ്-തരത്തിലുള്ള വിപരീത ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും, പിന്നില്‍ പ്രോ-ലിങ്കുള്ള മോണോബ്ലോക്ക് അലുമിനിയം സ്വിംഗ് ആം അടങ്ങുന്ന ഷോവ ഗ്യാസ് ചാര്‍ജ്ഡ് ഡാംപ്പര്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.

ആഫ്രിക്കന്‍ ട്വിന്‍ ഡെലിവറി ആരംഭിക്കാനൊരുങ്ങി ഹോണ്ട

മുന്‍വശത്ത് ഡ്യുവല്‍ 310 mm ഹൈഡ്രോളിക് ഡിസ്‌കുകളും പിന്നില്‍ 256 mm ഹൈഡ്രോളിക് ഡിസ്‌കുമാണ് വാഹനത്തിന്റെ ബ്രേക്കിംഗ് ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Honda Africa V-Twin deliveries in July 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X