ഉത്സവ സീസൺ ആഘോഷമാക്കാൻ ഹോണ്ടയുടെ 'സൂപ്പർ 6' ഓഫർ; വാഗ്‌ദാനം 11,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഇരുചക്ര വാഹന നിർമാണ കമ്പനിയായ ഹോണ്ട മികച്ച വിൽപ്പനയാണ് കൈയ്യെത്തിപ്പിടുക്കുന്നത്. സെപ്റ്റംബറിൽ അഞ്ച് ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ചപ്പോൾ വരും മാസത്തിൽ അതിലും കൂടുതൽ വിൽപ്പനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഉത്സവ സീസൺ ആഘോഷമാക്കാൻ ഹോണ്ടയുടെ 'സൂപ്പർ 6' ഓഫർ; വാഗ്‌ദാനം 11,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ

ഇന്ത്യയിലെ നവരാത്രി, ദീപാവലി ഉത്സവകാലം അടുക്കുന്തോറും വിൽപ്പനയിൽ വർധനവുണ്ടാകുമെന്നാണ് ജാപ്പനീസ് ബ്രാൻഡ് പ്രതീക്ഷിക്കുന്നത്. അതിനായി മികച്ച ഓഫറുകളും ആനുകൂല്യങ്ങളും ഹോണ്ട പ്രഖ്യാപിച്ചിരിക്കുകയാണ്.

ഉത്സവ സീസൺ ആഘോഷമാക്കാൻ ഹോണ്ടയുടെ 'സൂപ്പർ 6' ഓഫർ; വാഗ്‌ദാനം 11,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ

സൂപ്പർ 6 ഓഫറിൽ 11,000 രൂപ വരെയുള്ള സേവിംഗ്‌സ്, 100 ശതമാനം ഫിനാൻസ്, 7.99 ശതമാനം മുതൽ കുറഞ്ഞ ROI, 50 ശതമാനം ഇ‌എം‌ഐ ഓഫറുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, പ്രത്യേക പേടിഎം ഓഫറുകൾ എന്നിവ ഉപയോഗിച്ച് 50,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും ലഭിക്കും.

MOST READ: ഇലക്ട്രിക് വാഹനങ്ങളെ റോഡ് നികുതിയില്‍നിന്ന് ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

ഉത്സവ സീസൺ ആഘോഷമാക്കാൻ ഹോണ്ടയുടെ 'സൂപ്പർ 6' ഓഫർ; വാഗ്‌ദാനം 11,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ

ഈ ആനുകൂല്യങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി ഇൻ‌ഡസ് ഇൻ‌ഡ് ബാങ്ക്, മുത്തൂറ്റ് ഫിനാൻസ്, ചോള, ടാറ്റ ക്യാപിറ്റൽ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുമായി ഹോണ്ട സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്. കൂടാതെ കമ്പനി നിരയിലെ എല്ലാ മോഡലുകളിലും ഈ ഓഫർ വാഗ്ദാനം ചെയ്യുന്നു.

ഉത്സവ സീസൺ ആഘോഷമാക്കാൻ ഹോണ്ടയുടെ 'സൂപ്പർ 6' ഓഫർ; വാഗ്‌ദാനം 11,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ

ഹോണ്ട പ്രഖ്യാപിച്ച പുതിയ ഡിസ്കൗണ്ട് ഓഫറുകൾ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ആക്ടിവ ഉൾപ്പെടെ എല്ലാ ഇരുചക്ര വാഹനങ്ങളിലും ലഭ്യമാണ്. നിലവിൽ ആക്ടിവ ശ്രേണിയിൽ ആക്ടിവ 6G, ആക്ടിവ 125 എന്നിവ ഉൾപ്പെടുന്നു.

MOST READ: കാലങ്ങളായി നിരത്തുകളിലെ പടക്കുതിര; ടിവിഎസ് XL 100 കംഫര്‍ട്ട് ബിഎസ് VI റിവ്യൂ

ഉത്സവ സീസൺ ആഘോഷമാക്കാൻ ഹോണ്ടയുടെ 'സൂപ്പർ 6' ഓഫർ; വാഗ്‌ദാനം 11,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ

ആക്ടിവ 6G മോഡലിന് 65,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. മറുവശത്ത് ആക്ടിവ 125 ന്റെ വില 69,000 രൂപ മുതൽ ആരംഭിക്കുന്നു. മുകളിൽ സൂചിപ്പിച്ച പുതിയ ഓഫറുകൾ ഉപയോഗപ്പെടുത്തി പുതിയ ആക്ടിവ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 11,000 രൂപ വരെ ലാഭിക്കാൻ കഴിയും.

ഉത്സവ സീസൺ ആഘോഷമാക്കാൻ ഹോണ്ടയുടെ 'സൂപ്പർ 6' ഓഫർ; വാഗ്‌ദാനം 11,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ

350 സിസി സെഗ്‌മെന്റിൽ ഹൈനസ് CB350, ഹോർനെറ്റ് 2.0 പുറത്തിറക്കിയതും ഉത്സവ സീസണിൽ കൂടുതൽ നേട്ടം കൊയ്യാൻ ഹോണ്ടയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതുകൂടാതെ CD110 ശ്രേണിക്ക് താഴെയായി സ്ഥാപിക്കുന്ന പുതിയ എൻട്രി ലെവൽ മോട്ടോർസൈക്കിളിൽ പ്രവർത്തിക്കുന്നുണ്ടെന്നും ബ്രാൻഡ് വെളിപ്പെടുത്തിയിട്ടുണ്ട്.

MOST READ: ഒപ്റ്റിമ HX സിറ്റി സ്പീഡ് ഇ-സ്‌കൂട്ടറിന് ഓഫറുമായി ഹീറോ ഇലക്ട്രിക്

ഉത്സവ സീസൺ ആഘോഷമാക്കാൻ ഹോണ്ടയുടെ 'സൂപ്പർ 6' ഓഫർ; വാഗ്‌ദാനം 11,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ

പുതിയ ഹൈനസ് ക്രൂയിസറിന്റെ ഡെലിവറികളും ഉടൻ ആരംഭിക്കാനിരിക്കെ ഉത്സവ സീസണിൽ മികച്ച വിൽപ്പന തന്നെ ഹോണ്ടയ്ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. 1.85 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ എത്തുന്ന മോഡലിന് DLX, DLX പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണുള്ളത്.

ഉത്സവ സീസൺ ആഘോഷമാക്കാൻ ഹോണ്ടയുടെ 'സൂപ്പർ 6' ഓഫർ; വാഗ്‌ദാനം 11,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ

പ്രോ പതിപ്പ് ഡ്യുവൽ-ടോൺ പെയിന്റ് ഓപ്ഷനുകൾ, ടു-യൂണിറ്റ് ഹോൺ, ഹോണ്ട സ്മാർട്ട്ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം എന്നീ പ്രധാന സവിശേഷതകളെല്ലാം വാഗ്‌ദാനം ചെയ്യും. ഹൈനസ് CB 350 സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപ ടോക്കൺ തുക നൽകി ഓൺലൈനായോ ഹോണ്ടയുടെ ബിഗ് വിംഗ് ഡീലർഷിപ്പുകളിലോ ബൈക്ക് ബുക്ക് ചെയ്യാം.

Most Read Articles

Malayalam
English summary
Honda Announced Super 6 Discount Offers. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X