ആക്ടിവയുടെ വില്‍പ്പന പൊടിപൊടിച്ചു; കേരളത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ബ്രാന്‍ഡായി ഹോണ്ട

ഈ വര്‍ഷം രാജ്യത്ത് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട. ഈ ഇരുപത് വര്‍ഷത്തിനിടയില്‍, കമ്പനി വലിയ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്.

ആക്ടിവയുടെ വില്‍പ്പന പൊടിപൊടിച്ചു; കേരളത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ബ്രാന്‍ഡായി ഹോണ്ട

രാജ്യത്ത് ഏറ്റവുമധികം ആവശ്യപ്പെടുന്ന ഇരുചക്ര വാഹന ബ്രാന്‍ഡുകളില്‍ ഒന്നാണ് ഇപ്പോള്‍ ഹോണ്ട. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വില്‍പ്പന നടത്തുത് ഹീറോ മോട്ടോകോര്‍പ്പ് ആണെങ്കിലും, തീര്‍ച്ചയായും രാജ്യത്ത് വലിയൊരു ആരാധകവൃന്ദം ഹോണ്ട ബ്രാന്‍ഡിനുണ്ട്.

ആക്ടിവയുടെ വില്‍പ്പന പൊടിപൊടിച്ചു; കേരളത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ബ്രാന്‍ഡായി ഹോണ്ട

എന്നിരുന്നാലും, ഹീറോയുടെ വില്‍പ്പനയെ തുരത്തുന്ന ഒരു സംസ്ഥാനം ഹോണ്ടയുടെ കൈവശമുണ്ട്. അത് കേരളമെന്ന് വേണം പറയാന്‍. ജാപ്പനീസ് ബൈക്ക് നിര്‍മാതാവ് അടുത്തിടെ കേരളത്തില്‍ 25 ലക്ഷം യൂണിറ്റ് വില്‍പ്പന മറികടന്നതായി പ്രഖ്യാപിച്ചു.

MOST READ: 2021 ഫോർച്ച്യൂണർ TRD സ്‌പോർടിവോ ഫെയ്‌സ്‌ലിഫ്റ്റ്‌ അവതരിപ്പിച്ച് ടൊയോട്ട

ആക്ടിവയുടെ വില്‍പ്പന പൊടിപൊടിച്ചു; കേരളത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ബ്രാന്‍ഡായി ഹോണ്ട

നിലവില്‍ തെക്കന്‍ സംസ്ഥാനത്ത് ഇരുചക്രവാഹന വിപണി വിഹിതത്തിന്റെ 33 ശതമാനം കൈവശമുണ്ടെന്ന് ഹോണ്ട വെളിപ്പെടുത്തി. ഇതിനര്‍ത്ഥം കേരളത്തിലെ ഓരോ മൂന്ന് ഇരുചക്രവാഹനങ്ങളില്‍ ഒന്ന് ഹോണ്ടയാണ്.

ആക്ടിവയുടെ വില്‍പ്പന പൊടിപൊടിച്ചു; കേരളത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ബ്രാന്‍ഡായി ഹോണ്ട

ഈ നേട്ടത്തെ കൂടുതല്‍ പ്രശംസനീയമാക്കുന്നത് ആദ്യത്തെ 10 ലക്ഷം വില്‍പ്പനയ്ക്ക് പതിനാലു വര്‍ഷവും അടുത്ത 15 ലക്ഷം വില്‍പ്പനയ്ക്ക് ആറ് വര്‍ഷവും മാത്രമാണ് എടുത്തത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ നിര്‍മ്മാതാവ് അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ചതായി ഇത് കാണിക്കുന്നു.

MOST READ: പോളോ, വെന്റോ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുമായി ഫോക്‌സ്‌വാഗണ്‍

ആക്ടിവയുടെ വില്‍പ്പന പൊടിപൊടിച്ചു; കേരളത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ബ്രാന്‍ഡായി ഹോണ്ട

സംസ്ഥാനത്തെ വില്‍പ്പന, സര്‍വീസ് ഔട്ട്‌ലെറ്റുകള്‍ വികസിപ്പിക്കാനുള്ള കമ്പനിയുടെ തന്ത്രത്തിലേക്ക് ഈ വളര്‍ച്ച ക്രെഡിറ്റ് ചെയ്യപ്പെടും. ഹോണ്ടയ്ക്ക് നിലവില്‍ കേരളത്തില്‍ 256 ഔട്ട്ലെറ്റുകള്‍ ഉണ്ട്.

ആക്ടിവയുടെ വില്‍പ്പന പൊടിപൊടിച്ചു; കേരളത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ബ്രാന്‍ഡായി ഹോണ്ട

സംസ്ഥാനത്തെ എല്ലാ സ്‌കൂട്ടറുകളിലും 64 ശതമാനം വരുന്ന സ്‌കൂട്ടര്‍ വിഭാഗത്തിലാണ് ഹോണ്ടയുടെ ആധിപത്യം കൂടുതല്‍ അനുഭവപ്പെടുന്നത്, ബ്രാന്‍ഡിന്റെ ദേശീയ ശരാശരിയായ 29 ശതമാനം വിപണി വിഹിതത്തേക്കാള്‍ വളരെ ഉയര്‍ന്നതാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ചരക്കുനീക്കത്തിന് പുതിയ പാളങ്ങള്‍ തുറന്ന് റെയില്‍വേ; കിയ കടത്തിയത് 5,000 അധികം കാറുകള്‍

ആക്ടിവയുടെ വില്‍പ്പന പൊടിപൊടിച്ചു; കേരളത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ബ്രാന്‍ഡായി ഹോണ്ട

ഈ അവസരത്തില്‍ കേരളത്തിലെ വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് നന്ദി പറയുന്നതിനുമായി ഹോണ്ട ടൂ വീലേഴ്സ് ഇന്ത്യ വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി ''സൂപ്പര്‍ 6'' ഓഫര്‍ പ്രഖ്യാപിച്ചു. ഈ ഓഫര്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും.

ആക്ടിവയുടെ വില്‍പ്പന പൊടിപൊടിച്ചു; കേരളത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ബ്രാന്‍ഡായി ഹോണ്ട

ഈ പദ്ധതി പ്രകാരം ജാപ്പനീസ് ബ്രാന്‍ഡ് ഏത് ഹോണ്ട ഇരുചക്ര വാഹനത്തിലും 11,000 രൂപ വരെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളെ നല്‍കുന്നു. ഓഫര്‍ 2020 നവംബര്‍ അവസാനം വരെ നീണ്ടുനില്‍ക്കും.

MOST READ: പുതിയ എംപിവിയുമായി മാരുതി; എതിരാളി മഹീന്ദ്ര മറാസോ

ആക്ടിവയുടെ വില്‍പ്പന പൊടിപൊടിച്ചു; കേരളത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ബ്രാന്‍ഡായി ഹോണ്ട

കുറഞ്ഞ പലിശ നിരക്കില്‍ 100 ശതമാനം വരെ ധനസഹായ പദ്ധതികള്‍ ഹോണ്ട വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് ഇഎംഐ സ്‌കീമില്‍ 50 ശതമാനം കിഴിവില്‍ നിന്ന് തെരഞ്ഞെടുക്കാനും ഡെബിറ്റ് കാര്‍ഡിലോ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐയിലോ 5,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ, പേടിഎം വഴിയുള്ള ഇടപാടുകള്‍ക്ക് 2,500 രൂപ വരെ വിലയുള്ള ക്യാഷ്ബാക്കും ലഭിക്കും.

Most Read Articles

Malayalam
English summary
Honda Becomes Kerala’s Largest Two Wheeler Brand. Read in Malayalam.
Story first published: Friday, October 16, 2020, 12:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X