ബിഎസ് VI മോഡലുകളുടെ വില്‍പ്പന 5.5 ലക്ഷം പിന്നിട്ട് ഹോണ്ട

ബിഎസ് VI വാഹനങ്ങളുടെ വില്‍പ്പന 5.5 ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടതായി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. ബിഎസ് VI മോഡലുകളുടെ വില്‍പ്പന സമയപരിധി അവസാനിക്കാനിരിക്കെയാണ് ഹോണ്ട ഈ നേട്ടം കൈവരിക്കുന്നത്.

ബിഎസ് VI മോഡലുകളുടെ വില്‍പ്പന 5.5 ലക്ഷം പിന്നിട്ട് ഹോണ്ട

2020 ഏപ്രില്‍ ഒന്നു മുതലാണ് രാജ്യത്ത് ബിഎസ് VI എമീഷന്‍ മാനദണ്ഡങ്ങള്‍ നിലവില്‍ വരുന്നത്. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി മോഡലുകളെയെല്ലാം ബിഎസ് VI -ലേക്ക് നവീകരിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍.

ബിഎസ് VI മോഡലുകളുടെ വില്‍പ്പന 5.5 ലക്ഷം പിന്നിട്ട് ഹോണ്ട

ഇതിനിടെയാണ് ഹോണ്ട ഇത്തരത്തിലൊരു നേട്ടം കൈവരിക്കുന്നത് എന്നതും ശ്രദ്ധേയം. ഷൈന്‍, യുണിക്കോണ്‍, ആക്ടിവ 125, ആക്ടിവ 6G, ഡിയോ മോഡലുകളാണ് ബിഎസ് VI എഞ്ചിനില്‍ വിപണിയില്‍ എത്തുന്നത്.

ബിഎസ് VI മോഡലുകളുടെ വില്‍പ്പന 5.5 ലക്ഷം പിന്നിട്ട് ഹോണ്ട

പുതിയ ടെക്‌നോളജിയോടെയാണ് ഹോണ്ട തങ്ങളുടെ ബിഎസ് VI മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ACG സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനം തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.

ബിഎസ് VI മോഡലുകളുടെ വില്‍പ്പന 5.5 ലക്ഷം പിന്നിട്ട് ഹോണ്ട

ഈ സംവിധാനങ്ങള്‍ വാഹനങ്ങളുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുമെന്നും ഉപഭോക്താക്കള്‍ക്ക് സുഗമമായ യാത്രാ അനുഭവം നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു. 160 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബിഎസ് VI യുണിക്കോണിന്റെ കരുത്ത്.

ബിഎസ് VI മോഡലുകളുടെ വില്‍പ്പന 5.5 ലക്ഷം പിന്നിട്ട് ഹോണ്ട

ഈ എഞ്ചിന്‍ 12.7 bhp കരുത്തും 14 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. സിംഗിള്‍ ചാനല്‍ എബിഎസും സുരക്ഷയ്ക്കായി ബൈക്കില്‍ കമ്പനി നല്‍കിയിട്ടുണ്ട്.

ബിഎസ് VI മോഡലുകളുടെ വില്‍പ്പന 5.5 ലക്ഷം പിന്നിട്ട് ഹോണ്ട

125 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് SP 125, ഷൈന്‍ ബിഎസ് VI മോഡലുകളുടെ കരുത്ത്. ഈ എഞ്ചിന്‍ 10.7 bhp കരുത്തും 11 Nm torque ഉം ഉത്പാദിപ്പിക്കും. ഇരു മോഡലുകളും അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സിലാണ് വിപണിയില്‍ എത്തുന്നത്.

ബിഎസ് VI മോഡലുകളുടെ വില്‍പ്പന 5.5 ലക്ഷം പിന്നിട്ട് ഹോണ്ട

ആക്ടിവ 125 -ന്റെ ബിഎസ് VI പതിപ്പിനെയാണ് ഈ ശ്രേണിയിലേക്ക് ഹോണ്ട ആദ്യം അവതരിപ്പിച്ചത്. വിപണിയില്‍ വലിയ സ്വീകാര്യതയാണ് ആക്ടിവ സ്‌കൂട്ടറിന് ലഭിക്കുന്നത്. നിലവില്‍ ഹോണ്ട നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡല്‍ കൂടിയാണിത്.

ബിഎസ് VI മോഡലുകളുടെ വില്‍പ്പന 5.5 ലക്ഷം പിന്നിട്ട് ഹോണ്ട

125 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇതിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8.1 bhp കരുത്തും 10.3 Nm torque ഉം സൃഷ്ടിക്കും. സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റം, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, CBS തുടങ്ങിയ ഫീച്ചറുകള്‍ എല്ലാം ഇതില്‍ ഇടംപിടിച്ചിട്ടുണ്ട്.

ബിഎസ് VI മോഡലുകളുടെ വില്‍പ്പന 5.5 ലക്ഷം പിന്നിട്ട് ഹോണ്ട

അടുത്തിടെയാണ് ആക്ടിവയുടെ പുതുതലമുറ ആക്ടിവ 6G -യെ കമ്പനി അവതരിപ്പിക്കുന്നത്. ആറ് പ്രധാന ഫീച്ചറുകളോടെയാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

ബിഎസ് VI മോഡലുകളുടെ വില്‍പ്പന 5.5 ലക്ഷം പിന്നിട്ട് ഹോണ്ട

ആക്ടിവ 6G, ഡിയോ മോഡലുകള്‍ 110 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഈ എഞ്ചിന്‍ 7.6 bhp കരുത്തും 9 Nm torque ഉം ഉത്പാദിപ്പിക്കും.

Most Read Articles

Malayalam
English summary
Honda BS6 Bikes and Scooters Cross 5.5 Lakh Unit Sales. Read in Malayalam.
Story first published: Tuesday, March 17, 2020, 21:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X