Just In
- 7 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 10 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 12 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 23 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- News
'മദ്യവില വർധനവിൽ 200 കോടിയുടെ അഴിമതി', സർക്കാരിനെതിരെ പുതിയ ആരോപണവുമായി ചെന്നിത്തല
- Movies
മാസ്റ്ററിന്റെ വിജയം പ്രചോദനമായി, ഒടിടിയ്ക്ക് മുന്‍പ് തിയ്യേറ്റര്‍ റിലീസിനൊരുങ്ങി തമിഴ് ചിത്രങ്ങള്‍
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Sports
'രവി ശാസ്ത്രിയാവണം', ടെസ്റ്റില്‍ ഓപ്പണറോ? എന്തിനും തയ്യാറെന്നു വാഷിങ്ടണ്‍ സുന്ദര്‍
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2020 സെപ്റ്റംബറില്‍ 1.18 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട CB ഷൈന്‍
ഇന്ന് ഇന്ത്യന്‍ വിപണിയിലെ ഏറ്റവും പ്രശസ്തമായ യാത്രാ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ഹോണ്ട CB ഷൈന്‍. 2020 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പനയില്‍ വലിയൊരു റെക്കോര്‍ഡാണ് ബൈക്ക് കൈവരിച്ചത്.

പോയ മാസത്തില്‍ 1,18,004 യൂണിറ്റ് മോട്ടോര്‍സൈക്കിള്‍ വില്ക്കാന് ഹോണ്ടയ്ക്ക് കഴിഞ്ഞു. ഇതോടെ കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ മോട്ടോര്‍സൈക്കിളായി CB ഷൈന്‍ മാറി.

125 സിസി മോട്ടോര്‍സൈക്കിള്‍ ഇതുവരെ നേടിയ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന കണക്കാണിതെന്നും കമ്പനി അറിയിച്ചു. പോയ വര്‍ഷം ഇതേ കാലയളവില്‍ ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ക്ക് 88,893 യൂണിറ്റ് ബൈക്ക് മാത്രമേ വില്ക്കാന് കഴിഞ്ഞിരുന്നുള്ളു. വര്‍ഷിക വില്‍പ്പനയില്‍ 33 ശതമാനം വളര്‍ച്ച കൈവരിക്കാനും സാധിച്ചു.
MOST READ: ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് റെനോ സോയി ഇലക്ട്രിക്; സ്പൈ ചിത്രങ്ങള്‍

നിലവില്‍, ഡ്രം, ഡിസ്ക് എന്നീ രണ്ട് വ്യത്യസ്ത വേരിയന്റുകളില്‍ ഹോണ്ട ഷൈന്‍ വിപണിയില്‍ എത്തുന്നു. ഇവയ്ക്ക് യഥാക്രമം 69,415 രൂപ, 74,115 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

124 സിസി, സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എഞ്ചിനാണ് കരുതത്. ഈ എഞ്ചിന് 7,500 rpm -ല്‍ പരമാവധി 10.7 bhp കരുത്തും 6.000 rpm -ല്‍ 11 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിന് അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

മുന്നില്‍ ടെലിസ്കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു ഹൈഡ്രോളിക് ടൈപ്പ് റിയര്‍ സെറ്റപ്പുമാണ് സസ്പെന്ഷന് കൈകാര്യം ചെയ്യുന്നത്. മുന്നിലും പുന്നിലും 130 mm ഡ്രം ബ്രേക്കുകളാണ് സുരക്ഷയൊരുക്കുന്നത്. മുന്‍വശത്ത് 240 mm ഡിസ്ക് ബ്രേക്ക് ഉള്ളൊരു മോഡാല്‍ ഓപ്ഷണലായും ലഭ്യമാണ്.

ഹീറോ മോട്ടോകോര്‍പ്പിന് പിന്നില്‍ 2020 സെപ്റ്റംബറില്‍ ഹോണ്ട വിപണിയില്‍ രണ്ടാം സ്ഥാനത്തെത്തിയതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് സിബി ഷൈന്റെ വില്‍പ്പനയാണ്. ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ഇരുചക്രവാഹന വിഭാഗത്തിന് ഇപ്പോള്‍ 27.08 ശതമാനം വിപണി വിഹിതമുണ്ട്.
MOST READ: വരാനിരിക്കുന്ന നിസാൻ മാഗ്നൈറ്റിന്റെ അഞ്ച് സെഗ്മെന്റ ഫസ്റ്റ് ഫീച്ചറുകൾ

ഹോണ്ട അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ ഹൈനസ് CB 350 എന്ന പുതിയ മോട്ടോര്‍സൈക്കിളും പുറത്തിറക്കിയുന്നു. വരും മാസങ്ങളില്‍ ഇതിന്റെ വില്‍പ്പനയും വിപണിയില്‍ മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഹോണ്ട.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ബെനലി ഇംപെരിയാലെ 400, ജാവ എന്നിവയും ഉള്‍ക്കൊള്ളുന്ന സബ് 400 സിസി മോഡേണ്‍ ക്ലാസിക് സെഗ്മെന്റിലേക്കുള്ള ഹോണ്ടയുടെ പ്രവേശനമാണ് ഹൈനസ് CB 350.
MOST READ: കൂടുതൽ പരിചയപ്പെടാം; പുതുക്കിയ ഹാരിയറിന്റെ പരസ്യ വീഡിയോ പങ്കുവെച്ച് ടാറ്റ

348.36 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. DLX, DLX പ്രോ എന്നീ രണ്ട് പതിപ്പുകളിലായി ഹൈനസ് വിപണിയില്‍ എത്തും. വില യഥാക്രമം 1.85 ലക്ഷം മുതല്‍ 1.90 ലക്ഷം വരെയാണ് എക്സ്-ഷോറൂ വില.