ഹോണ്ട CB300R വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു; ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റം ഉടന്‍

2019 ഫെബ്രുവരി മാസത്തിലാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട CB300R മോഡലിനെ വിപണിയില്‍ എത്തിക്കുന്നത്. 2.41 ലക്ഷം രൂപ മുതലാണ് ബൈക്കിന്റെ വിപണിയിലെ എക്‌സ്‌ഷോറൂം വില.

ഹോണ്ട CB300R വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു; ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റം ഉടന്‍

കെടിഎം ഡ്യൂക്ക് 390, ടിവിഎസ് അപ്പാച്ചെ RR310, ബജാജ് ഡൊമിനാര്‍, ബിഎംഡബ്ല്യു G 310 R എന്നിവയാണ് CB300R-ന് എതിരാളികള്‍. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബൈക്കിനെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു. പൂര്‍ണമായും പിന്‍വലിച്ചതല്ല മറിച്ച് ബിഎസ് VI -ലേക്ക് നവീകരിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് സൂചന.

ഹോണ്ട CB300R വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു; ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റം ഉടന്‍

ബിഎസ് IV പതിപ്പിനെ പിന്‍വലിച്ച ശേഷം തല്‍സ്ഥാനത്ത് ബിഎസ് VI പതിപ്പിനെ ലിസ്റ്റുചെയ്യും. ബൈക്കിന് വിപണിയില്‍ ആവശ്യക്കാര്‍ ഉണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ പൂര്‍ണമായും വില്‍പ്പന നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: കൊവിഡ് പോരാട്ടത്തില്‍ പങ്കാളിയായി സിയറ്റ്; പുതിയ ഫെയ്‌സ് മാസ്‌ക് വിപണിയില്‍

ഹോണ്ട CB300R വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു; ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റം ഉടന്‍

വിപണിയില്‍ എത്തി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ 500 യൂണിറ്റുകള്‍ കമ്പനിക്ക് വിറ്റഴിക്കാന്‍ സാധിച്ചിരുന്നു. അതോടൊപ്പം തന്നെ ബൈക്ക് പ്രാദേശികമായി നിര്‍മ്മിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ ലഭ്യമല്ല.

ഹോണ്ട CB300R വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു; ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റം ഉടന്‍

പ്രാദേശികമായി നിര്‍മ്മിക്കുന്നതോടെ വില നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. നിലവില്‍ കിറ്റുകളായി ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ ഗുരുഗ്രാം ശാലയില്‍ വെച്ച് സംയോജിപ്പിച്ചാണ് CB300R -നെ ഹോണ്ട വില്‍പ്പനയ്ക്ക് കൊണ്ടുവരുന്നത്.

MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് ജൂലൈയിൽ വൻ ഡിസ്‌കൗണ്ടുമായി ഹോണ്ട

ഹോണ്ട CB300R വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു; ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റം ഉടന്‍

ഹോണ്ട നിയോ സ്‌പോര്‍ട്‌സ് കഫെ കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബൈക്കിന്റെ നിര്‍മ്മാണം. ആദ്യകാഴ്ചയില്‍ CB1000 R -ന്റെ ഡിസൈനുമായി ഏറെ സാദൃശ്യവും ഈ ബൈക്കിനുണ്ട്.

ഹോണ്ട CB300R വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു; ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റം ഉടന്‍

റൗണ്ട് എല്‍ഈഡി ഹെഡ്‌ലാമ്പ്, വീതിയേറിയ പെട്രോള്‍ ടാങ്ക്, സ്‌പോര്‍ട്ടി എക്‌സ്‌ഹോസ്റ്റ്, അലൂമിനിയം റേഡിയേറ്റര്‍ ആവരണം, 17 ഇഞ്ച് വീല്‍, എല്‍ഈഡി ടെയില്‍ലാമ്പ് എന്നിവയാണ് ബൈക്കിന്റെ പ്രധാന സവിശേഷതകള്‍. ഫുള്‍ എല്‍സിഡിയാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍.

MOST READ: 100 സിസി പ്ലാറ്റിനയുടെ ഡിസ്‌ക് ബ്രേക്ക് പതിപ്പ് അവതരിപ്പിച്ച് ബജാജ്; വില 59,373 രൂപ

ഹോണ്ട CB300R വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു; ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റം ഉടന്‍

286 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8,000 rpm -ല്‍ 31 bhp കരുത്തും 6,500 rpm -ല്‍ 27.5 Nm torque ഉം പരമാവധി കുറിക്കും. ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്സ്.

ഹോണ്ട CB300R വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു; ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റം ഉടന്‍

30.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി അവകാശപ്പെടുന്നു. 10 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 143 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ആകെ ഭാരം. 2,012 mm നീളവും 802 mm വീതിയും 1,052 mm ഉയരവുമാണ് ബൈക്കിന്.

MOST READ: വാക്ക് പാലിച്ച് മസ്‌ക്; ടെസ്‌ല ഷോര്‍ട്‌സ് വില്‍പ്പനയ്‌ക്കെത്തി; വില കേട്ടാല്‍ ഞെട്ടും

ഹോണ്ട CB300R വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു; ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റം ഉടന്‍

799 mm ആണ് സീറ്റ് ഹൈറ്റ്. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ 41 mm അപ്‌സൈഡ് ഫോര്‍ക്കുകളും പിന്നില്‍ ഏഴ് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്ക് സസ്‌പെന്‍ഷനുമാണുള്ളത്.

ഹോണ്ട CB300R വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു; ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റം ഉടന്‍

സുരക്ഷയ്ക്കായി മുന്നില്‍ 296 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസും സ്റ്റാന്റേര്‍ഡായുണ്ട്. മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, കാന്‍ഡി ക്രോമോസ്ഫിയര്‍ റെഡ് എന്നീ രണ്ട് നിറങ്ങളില്‍ വാഹനം ലഭ്യമാകും.

Most Read Articles

Malayalam
English summary
Honda CB300R Removed From Official Website, BS6 Launching Soon. Read in Malayalam.
Story first published: Wednesday, July 8, 2020, 10:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X