2021 മോഡൽ CRF1100L ആഫ്രിക്ക ട്വിന്നിന് പുതിയ കളർ ഓപ്ഷനുകൾ നൽകി ഹോണ്ട

ഹോണ്ട CRF1100L ആഫ്രിക്ക ട്വിന്നിന്റെ 2021 ആവർത്തനത്തിന് പുതിയ കളർ ഓപ്ഷൻ ലഭിച്ചു. പ്രീമിയം ജാപ്പനീസ് അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന് ഇപ്പോൾ പേൾ ഗ്ലെയർ വൈറ്റ് ട്രൈകളർ പെയിന്റ് സ്കീമിൽ ലഭ്യമാണ്.

2021 മോഡൽ CRF1100L ആഫ്രിക്ക ട്വിന്നിന് പുതിയ കളർ ഓപ്ഷനുകൾ നൽകി ഹോണ്ട

‘CRF' ഗ്രാൻഡ് പ്രിക്സ് റെഡ്, മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക് എന്നിവയാണ് പാലറ്റിലെ മറ്റ് പുതിയ ഓപ്ഷനുകൾ. അതേസമയം അഡ്വഞ്ചർ സ്പോർട്സ് വേരിയന്റിൽ പേൾ ഗ്ലെയർ വൈറ്റ് ട്രൈകളർ പെയിന്റ് ഓപ്ഷൻ ഇതിനകം ലഭ്യമായിരുന്നു.

2021 മോഡൽ CRF1100L ആഫ്രിക്ക ട്വിന്നിന് പുതിയ കളർ ഓപ്ഷനുകൾ നൽകി ഹോണ്ട

എന്നിരുന്നാലും മാറ്റങ്ങൾ പുതിയ പെയിന്റ് ഓപ്ഷന്റെ കൂട്ടിച്ചേർക്കലിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. അതായത് ഹോണ്ട CRF1100L ആഫ്രിക്ക ട്വിന്റെ 2021 മോഡലിന് മറ്റ് മെക്കാനിക്കൽ പരിഷ്ക്കരണങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് ചുരുക്കം.

MOST READ: ഫോർസ 750 മാക്സി സ്കൂട്ടറിന്റെ രണ്ടാം ടീസർ വീഡിയോയുമായി ഹോണ്ട

2021 മോഡൽ CRF1100L ആഫ്രിക്ക ട്വിന്നിന് പുതിയ കളർ ഓപ്ഷനുകൾ നൽകി ഹോണ്ട

മോട്ടോർസൈക്കിളിന് നേരത്തെ തന്നെ ഒരു യൂറോ 5, ബിഎസ്-VI നവീകരണം ലഭിച്ചിരുന്നു. അപ്‌ഡേറ്റുചെയ്‌ത മോഡലിൽ 1,084 സിസി, പാരലൽ-ട്വിൻ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഹോണ്ട ഉപയോഗിക്കുന്നത്. ഇത് 7,500 rpm-ൽ 102 bhp കരുത്തും 6,250 rpm-ൽ 105 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

2021 മോഡൽ CRF1100L ആഫ്രിക്ക ട്വിന്നിന് പുതിയ കളർ ഓപ്ഷനുകൾ നൽകി ഹോണ്ട

ആഫ്രിക്ക ട്വിന്നിന്റെ ബിഎസ്-IV എഞ്ചിൻ 7,500 rpm-ൽ 86.04 bhp പവറും 6,000 rpm-ൽ 93.1 Nm torque ഉം ആണ് സൃഷ്ടിച്ചിരുന്നത്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഡിസിടി എന്നിങ്ങനെ രണ്ട് ഗിയർബോക്സ് ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്.

MOST READ: ഒന്നാമനായി ഹോണ്ട സിറ്റി; സെപ്റ്റംബറിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട സി-സെഗ്മെന്റ് സെഡാൻ

2021 മോഡൽ CRF1100L ആഫ്രിക്ക ട്വിന്നിന് പുതിയ കളർ ഓപ്ഷനുകൾ നൽകി ഹോണ്ട

കോർണറിംഗ് എബിഎസ്, റിയർ-ലിഫ്റ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, വീലി കൺട്രോൾ, ഡിസിടി കോർണറിംഗ് ഡിറ്റക്ഷൻ, കോർണറിംഗ് ലൈറ്റുകൾ എന്നിവ CRF1100L ആഫ്രിക്ക ട്വിന്നിന്റെ ഇലക്ട്രോണിക് റൈഡർ എയ്ഡുകളിൽ ഹോണ്ട വാഗ്‌ദാനം ചെയ്യുന്നു.

2021 മോഡൽ CRF1100L ആഫ്രിക്ക ട്വിന്നിന് പുതിയ കളർ ഓപ്ഷനുകൾ നൽകി ഹോണ്ട

2020 ഹോണ്ട ആഫ്രിക്ക ട്വിൻ CRF1100L സീരീസിന്റെ അഡ്വഞ്ചർ സ്പോർട്സ് വേരിയന്റിൽ സ്റ്റാൻഡേർഡ് മോഡലിനേക്കാൾ വലിയ ഫ്യുവൽ ടാങ്ക്, ഉയരമുള്ള വിൻഡ്‌സ്ക്രീൻ, വിശാലമായ സമ്പ് ഗാർഡ് എന്നിവ ജാപ്പനീസ് കമ്പനി പായ്ക്ക് ചെയ്യുന്നു.

MOST READ: ഒരു മാസത്തിനിടെ രണ്ടാം തവണയും വില വർധിപ്പിച്ച് ബജാജ്; 250 ഡൊമിനാറിന് ഇനി മുടക്കേണ്ടത് 1.65 ലക്ഷം രൂപ

2021 മോഡൽ CRF1100L ആഫ്രിക്ക ട്വിന്നിന് പുതിയ കളർ ഓപ്ഷനുകൾ നൽകി ഹോണ്ട

ട്യൂബ്‌ലെസ് ടയർ അനുയോജ്യമായ വയർ-സ്‌പോക്ക് വീലുകളും അഡ്വഞ്ചർ സ്‌പോർട്‌സിന് ലഭിക്കുന്നു. കൂടാതെ ആപ്പിൾ കാർപ്ലേയ്‌ക്ക് അനുയോജ്യമായ പുതിയ 6.5 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീനിന്റെ ഡിസ്‌പ്ലേയിൽ സവാരി അനുബന്ധ വിവരങ്ങൾ ലഭ്യമാണ്.

2021 മോഡൽ CRF1100L ആഫ്രിക്ക ട്വിന്നിന് പുതിയ കളർ ഓപ്ഷനുകൾ നൽകി ഹോണ്ട

ഇന്ത്യയിൽ CRF1100L മോഡലിന്റെ മാനുവൽ ഗിയർബോക്‌സ് പതിപ്പിനായി 15.35 ലക്ഷം എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരുമ്പോൾ ഡിസിടി പതിപ്പിനായി 16.10 ലക്ഷം രൂപയോളം നൽകേണം.

Most Read Articles

Malayalam
English summary
Honda CRF1100L Africa Twin Received New Colour Options. Read in Malayalam
Story first published: Wednesday, October 7, 2020, 11:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X