ഡിസൈൻ കോപ്പിയടി; ഹീറോ ഇലക്ട്രിക്കിനെതിരെ ആരോപണവുമായി ഹോണ്ട

വാഹനങ്ങളുടെ രൂപകൽപ്പന കോപ്പിയടിച്ചതിന് ഹോണ്ട മോട്ടോർ ഹീറോ ഇലക്ട്രിക്കിനെതിരെ കേസെടുത്തു. ഡിസൈൻ പകർത്തിയ സ്‌കൂട്ടർ നിർമ്മിക്കുന്നതിലും വിൽക്കുന്നതിലും പരസ്യം ചെയ്യുന്നതിലും നിന്ന് ഇന്ത്യൻ കമ്പനിയെ തടയണമെന്ന് ആവശ്യപ്പെട്ട് ജാപ്പനീസ് നിർമ്മാതാക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

ഡിസൈൻ കോപ്പിയടി; ഹീറോ ഇലക്ട്രിക്കിനെതിരെ ആരോപണവുമായി ഹോണ്ട

ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയിട്ടില്ലാത്ത തങ്ങളുടെ മൂവ് എന്ന സ്കൂട്ടറിന്റെ ഡിസൈൻ ഹീറോ പകർത്തിയതായി ഹോണ്ട ആരോപിച്ചു. ആരോപണത്തിന് പ്രതികരണം സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി മെയ് 22 -ന് ഹീറോ ഇലക്ട്രിക്കിനോട് ആവശ്യപ്പെട്ടിരുന്നു.

ഡിസൈൻ കോപ്പിയടി; ഹീറോ ഇലക്ട്രിക്കിനെതിരെ ആരോപണവുമായി ഹോണ്ട

ഇതിനകം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുന്ന ഹീറോ ഡാഷിന്റെ വില 62,000 രൂപയാണ്, അതേസമയം ഹീറോ സ്‌കൂട്ടർ പകർത്തിയതായി ആരോപിക്കപ്പെടുന്ന ഹോണ്ട മൂവ് ഇതുവരെ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തിയിട്ടില്ല.

MOST READ: കൊവിഡ്-19; 29 ദിവസത്തിനുള്ളില്‍ 3,000 ല്‍ അധികം പൊലീസ് വാഹനങ്ങള്‍ ശുചീകരിച്ച് എംജി

ഡിസൈൻ കോപ്പിയടി; ഹീറോ ഇലക്ട്രിക്കിനെതിരെ ആരോപണവുമായി ഹോണ്ട

ഹീറോ മോട്ടോകോർപ്പിന്റെ ഭാഗമല്ല ഹീറോ ഇലക്ട്രിക് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഹീറോ മോട്ടോകോർപ്പിലെ മുഞ്ജൽ കുടുംബത്തിന്റെ ബന്ധുവായ നവീൻ മുഞ്ജലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹീറോ ഇലക്ട്രിക്.

ഡിസൈൻ കോപ്പിയടി; ഹീറോ ഇലക്ട്രിക്കിനെതിരെ ആരോപണവുമായി ഹോണ്ട

ഇടി ഓട്ടോയ്ക്ക് വിവരം നൽകിയ അഭിഭാഷകൻ പറയുന്നതനുസരിച്ച് കേസ് ജൂൺ 11 -ന് പരിഗണിക്കും. കേസിൽ ഇരു പാർട്ടികളും അഭിപ്രായം പറഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

MOST READ: പുതുതലമുറ സാന്റാ ഫെയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

ഡിസൈൻ കോപ്പിയടി; ഹീറോ ഇലക്ട്രിക്കിനെതിരെ ആരോപണവുമായി ഹോണ്ട

വരും കാലങ്ങളിൽ ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഹോണ്ട മോട്ടോർ ഒരുങ്ങുന്നു. കമ്പോളത്തിന്റെ പ്രതികരണം കണക്കാക്കാൻ നിർമ്മാതാക്കൾ തദ്ദേശീയമായി വികസിപ്പിച്ച ഉൽപ്പന്നങ്ങൾ പുറത്തിറക്കുമോ അതോ ആദ്യം മോഡലുകൾ ഇറക്കുമതി ചെയ്യുമോ എന്ന് അറിയില്ല.

ഡിസൈൻ കോപ്പിയടി; ഹീറോ ഇലക്ട്രിക്കിനെതിരെ ആരോപണവുമായി ഹോണ്ട

നിലവിൽ ഇന്ത്യൻ വിപണിയിൽ കുറച്ച് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും ഇലക്ട്രിക് കാറുകളുമാണഅ വിൽപ്പനയ്‌ക്കെത്തുന്നത്. എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ഉപഭോക്താക്കളായതിനാൽ, ഇന്റേനൽ കംബസ്റ്റൻ എഞ്ചിനിൽ (ICE) നിന്ന് ഇവിയിലേക്ക് മാറുന്നതിന് ധാരാളം സമയമെടുക്കും.

MOST READ: മെയ് മാസം 1,661 യൂണിറ്റ് വിൽപ്പനയുമായി കിയ

ഡിസൈൻ കോപ്പിയടി; ഹീറോ ഇലക്ട്രിക്കിനെതിരെ ആരോപണവുമായി ഹോണ്ട

ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാർ സബ്സിഡി നൽകാൻ തുടങ്ങിയിട്ടുണ്ട്, ഇത് ഇലക്ട്രിക് വാഹനങ്ങളുടെ ജനപ്രീതി വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

ഡിസൈൻ കോപ്പിയടി; ഹീറോ ഇലക്ട്രിക്കിനെതിരെ ആരോപണവുമായി ഹോണ്ട

ഹീറോ ഡാഷും ഹോണ്ട മൂവും നോക്കുമ്പോൾ രണ്ട് ഡിസൈനുകളും ഒരേപോലെ കാണപ്പെടുന്നു. രണ്ടും ആപ്രോണിൽ ഘടിപ്പിച്ചിരിക്കുന്ന വലിയ ഹെഡ്‌ലാമ്പ് വാഗ്ദാനം ചെയ്യുന്നു, ഹെഡ്‌ലാമ്പിന്റെ രൂപകൽപ്പന ഒന്നുതന്നെയാണ്.

MOST READ: സ്കോഡ റാപ്പിഡിന്റെ ഓട്ടോമാറ്റിക് മോഡൽ ഒരുങ്ങുന്നു, അരങ്ങേറ്റം ഉത്സവ സീസണിൽ

ഡിസൈൻ കോപ്പിയടി; ഹീറോ ഇലക്ട്രിക്കിനെതിരെ ആരോപണവുമായി ഹോണ്ട

കൂടാതെ, അവയെ സമാനമായി കാണുന്നതിന് ഒരു ക്രോം ബ്രൗവുമുണ്ട്. ആപ്രോണിന്റെ മുകൾ ഭാഗത്തിന്റെ രൂപകൽപ്പന ഇരു സ്കൂട്ടറുകളിലും അല്പം വ്യത്യസ്തമാണ്, പക്ഷേ ഒറ്റനോട്ടത്തിൽ, ഇവ രണ്ടും തമ്മിൽ വേർതിരിച്ചറിയാൻ പ്രയാസമാണ്.

ഡിസൈൻ കോപ്പിയടി; ഹീറോ ഇലക്ട്രിക്കിനെതിരെ ആരോപണവുമായി ഹോണ്ട

നിർമ്മാതാക്കൾ കോപ്പിക്യാറ്റ് ഡിസൈനുകൾ വിൽക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ചൈന എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

ഡിസൈൻ കോപ്പിയടി; ഹീറോ ഇലക്ട്രിക്കിനെതിരെ ആരോപണവുമായി ഹോണ്ട

ഇതിഹാസ വെസ്പ ഡിസൈൻ പകർത്തിയതിന് ചൈനീസ് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്ത പിയാജിയോ അടുത്തിടെ അനുകൂല വിധി നേടിയിരുന്നു. നേരത്തെ, ലാൻഡ് റോവർ റേഞ്ച് റോവർ ഇവോക്ക് പകർത്തിയതിന് ചൈനീസ് കമ്പനിക്കെതിരെ ജാഗ്വാർ ലാൻഡ് റോവറും കേസ് കൊടുത്തിരുന്നു.

Most Read Articles

Malayalam
English summary
Honda Files Case Against Hero Electric For Design Infrigment. Read in Malayalam.
Story first published: Wednesday, June 3, 2020, 21:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X