തായ്‌വാനിലും ഫോർസ 350 മാക്സി സ്കൂട്ടർ എത്തി; 300 പതിപ്പ് ഇന്ത്യയിലേക്ക് അടുത്ത വർഷം

തായ്‌വാൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് ഹോണ്ട ഫോർസ 350 മാക്സി സ്കൂട്ടർ. 2,58,000 ന്യൂ തായ്‌വാൻ ഡോളറാണ് മസ്‌കുലർ സ്കൂട്ടറിന്റെ എക്സ്ഷോറൂം വില. അതായത് ഏകദേശം 6.55 ലക്ഷം രൂപ.

തായ്‌വാനിലും ഫോർസ 350 മാക്സി സ്കൂട്ടർ എത്തി; 300 പതിപ്പ് ഇന്ത്യയിലേക്ക് അടുത്ത വർഷം

ഫോർസ 350 അടുത്തിടെ തായ്‌ലൻഡിലും ചുവടുവെച്ചിരുന്നു. ഫോർസ 300-ന്റെ പകരക്കാരനാണ് പുതിയ മോഡൽ. പഴയ മോഡലിന്റെ പരിമിതമായ യൂണിറ്റ് ഇന്ത്യയിലും ഹോണ്ട വിറ്റഴിച്ചിരുന്നു.

തായ്‌വാനിലും ഫോർസ 350 മാക്സി സ്കൂട്ടർ എത്തി; 300 പതിപ്പ് ഇന്ത്യയിലേക്ക് അടുത്ത വർഷം

എന്നാൽ ആഭ്യന്തര വിപണിയിൽ വളർന്നു വരുന്ന മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് ഹോണ്ട ഫോർസ അടുത്ത വർഷത്തോടു കൂടി അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 350 സിസി എഞ്ചിനിലേക്ക് ചേക്കേറിയെങ്കിലുംഫോർസ 300-ന്റെ അതേ സ്റ്റൈലിംഗാണ് പിൻഗാമി മുമ്പോട്ടു കൊണ്ടുപോകുന്നത്.

MOST READ: ടിവിഎസ് ഐക്യൂബ് VS ബജാജ് ചേതക്; ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍

തായ്‌വാനിലും ഫോർസ 350 മാക്സി സ്കൂട്ടർ എത്തി; 300 പതിപ്പ് ഇന്ത്യയിലേക്ക് അടുത്ത വർഷം

എന്നിരുന്നാലും ചെറിയ ട്വീക്കുകൾ ഉപയോഗിച്ച് ചെറിയ തോതിൽ സ്കൂട്ടർ പരിഷ്ക്കരിച്ചത് സ്വാഗതാർഹമാണ്. ഇതിന് ഹ്രസ്വമായ വിൻഡ്‌സ്ക്രീനും ഇപ്പോൾ ലഭിക്കുന്നുണ്ട്. 329 സിസി, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് ഫോർസ 350 മോഡലിന് കരുത്തേകുന്നത്.

തായ്‌വാനിലും ഫോർസ 350 മാക്സി സ്കൂട്ടർ എത്തി; 300 പതിപ്പ് ഇന്ത്യയിലേക്ക് അടുത്ത വർഷം

ഈ യൂണിറ്റ് 29.4 bhp കരുത്തിൽ 31.9 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഗ്രൗണ്ട് ക്ലിയറൻസ് വർധിച്ചപ്പോൾ ഹോണ്ട ഫോർസ 350 അതിന്റെ മൊത്തത്തിലുള്ള അളവുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇത് ചെറുതും ഭാരം കുറഞ്ഞതുമാക്കി മാറ്റിയതാണ് ശ്രദ്ധേയം.

MOST READ: പുത്തൻ 200 സിസി മോട്ടോർസൈക്കിളുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം ഓഗസ്റ്റ് 27-ന്

തായ്‌വാനിലും ഫോർസ 350 മാക്സി സ്കൂട്ടർ എത്തി; 300 പതിപ്പ് ഇന്ത്യയിലേക്ക് അടുത്ത വർഷം

സവിശേഷതകളുടെ കാര്യത്തിൽ ഫോർസ 350 ഒരു യുഎസ്ബി ചാർജർ, എൽഇഡി ടെയിൽ ലൈറ്റിനായുള്ള എമർജൻസി സ്റ്റോപ്പ് സിഗ്നൽ (ESS), ഹാർഡ് ബ്രേക്കിംഗ്, കീലെസ് ഇഗ്നിഷൻ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയാണ് അവതരിപ്പിക്കുന്നത്.

തായ്‌വാനിലും ഫോർസ 350 മാക്സി സ്കൂട്ടർ എത്തി; 300 പതിപ്പ് ഇന്ത്യയിലേക്ക് അടുത്ത വർഷം

സസ്പെൻഷൻ സജ്ജീകരണത്തിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമാണ് ഫോർസ 350-യിൽ ഹോണ്ട ഉൾപ്പെടുത്തിയിരിക്കുന്നത്. 15 ഇഞ്ച് അലോയി വീലുകളിൽ ഇരുവശത്തും 120 / 70-15 ടയറുകളാണുള്ളത്.

MOST READ: മെറ്റിയര്‍ 350-യുടെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി റോയല്‍ എന്‍ഫീല്‍ഡ്

തായ്‌വാനിലും ഫോർസ 350 മാക്സി സ്കൂട്ടർ എത്തി; 300 പതിപ്പ് ഇന്ത്യയിലേക്ക് അടുത്ത വർഷം

ഇരട്ട-ചാനൽ ABS ഉപയോഗിച്ച് രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകൾ വഴിയാണ് മാക്സി സ്കൂട്ടറിന്റെ ബ്രേക്കിംഗ് ഒരുക്കിയിരിക്കുന്നത്. 11.7 ലിറ്റർ ഇന്ധന ടാങ്കും 147 mm ഗ്രൗണ്ട് ക്ലിയറൻസിനും ഫോർസയ്ക്ക് ലഭിക്കുന്നു.

തായ്‌വാനിലും ഫോർസ 350 മാക്സി സ്കൂട്ടർ എത്തി; 300 പതിപ്പ് ഇന്ത്യയിലേക്ക് അടുത്ത വർഷം

2021-ൽ ഫോർസ 300 ഇന്ത്യയിൻ വിപണിയിലെത്താൻ സാധ്യതയുണ്ട്. ചെലവ് കുറയ്ക്കാൻ കനത്ത പ്രാദേശികവൽക്കരണം ആവശ്യപ്പെടുന്നതിനാൽ ഫോർസ 350 ഇവിടെയെത്തുമോ എന്ന കാര്യം ഉറപ്പില്ല.

Most Read Articles

Malayalam
English summary
Honda Forza 350 Maxi Scooter Launched In Taiwan. Read in Malayalam
Story first published: Saturday, August 22, 2020, 19:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X