Just In
- 1 hr ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 3 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 3 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 4 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- Movies
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
- News
ട്രാക്ടര്‍ റാലിക്ക് മുമ്പ് കര്‍ഷകരുടെ സമര പ്രഖ്യാപനം; പാര്‍ലമെന്റ് വളയും, ബജറ്റ് ദിന മാര്‍ച്ച്
- Sports
തിരിച്ചുവരവ് ഗംഭീരം! ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഷാക്കിബ് അല്‍ ഹസന്
- Finance
പിഐഎഫ് ആസ്തി 4 ലക്ഷം കോടി റിയാലാക്കാന്‍ സൗദി അറേബ്യയുടെ ബൃഹദ് പദ്ധതി
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
റഡാർ അധിഷ്ഠിത അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളുമായി ഹോണ്ട ഗോൾഡ്വിംഗും എത്തുന്നു
റഡാർ അടിസ്ഥാനമാക്കിയുള്ള സുരക്ഷാ സവിശേഷതകൾ ഇപ്പോൾ പല കാറുകളിലും കാണാൻ കഴിയുമെങ്കിലും മോട്ടോർസൈക്കിളുകളുടെ കാര്യത്തിൽ അവ അത്ര സർവ സാധാരണമല്ല. എന്നാൽ പല പ്രീമിയം ബ്രാൻഡുകളും തങ്ങളുടെ മോഡലുകളിൽ ഈ സംവിധാനം എത്തിക്കാനുള്ള തയാറെടുപ്പിലാണ്.

പുതിയ ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4 റഡാർ അധിഷ്ഠിത സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് ഇതിന് തുടക്കം കുറിക്കുകയും ചെയ്തു. വിപ്ലവകരമായ ഫ്രണ്ട്, റിയർ റഡാർ സംവിധാനങ്ങൾ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ മോട്ടോർസൈക്കിളാണിത് എന്നതും ശ്രദ്ധേയമാണ്.

ഭാവിയിൽ ബൈക്കുകളിൽ പുതിയ ആക്റ്റീവ് ക്രൂയിസ് കൺട്രോൾ (ACC) സുരക്ഷയും സൗകര്യവും ഉൾക്കൊള്ളുന്നതായി ബിഎംഡബ്ല്യു മോട്ടോറാഡ് അറിയിച്ചു. എന്നാൽ സൂപ്പർ ബൈക്ക് ശ്രേണിലെ പ്രധാന ബ്രാൻഡായ ഹോണ്ടയും പുതിയ പ്രഖ്യാപനങ്ങളുമായി എത്തുകയാണ്.
MOST READ:ഏഥർ 450 ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ നിന്നും പിൻവലിച്ചു

ഹോണ്ടയുടെ ഗോൾഡ്വിംഗ് ക്രൂയിസറിൽ റഡാർ അടിസ്ഥാനമാക്കിയുള്ള അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സംയോജിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ് ജാപ്പനീസ് കമ്പനിയിപ്പോൾ. ഇത് തെളിയിക്കുന്ന പുതിയ പേറ്റന്റ് ചിത്രങ്ങളും ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്.

ഹോണ്ട ഗോൾഡ്വിംഗിന്റെ കൂറ്റൻ ഹെഡ്ലാമ്പുകൾക്ക് നടുവിലാണ് റഡാർ സെൻസർ സ്ഥിതിചെയ്യുന്നതെന്ന് ചിത്രങ്ങളിൽ കാണാൻ കഴിയും. റഡാർ സെൻസറും ബോഡി വർക്കും തമ്മിലുള്ള ദൂരം നികത്താൻ ഹോണ്ട ഒരു സ്പോഞ്ച് തരത്തിലുള്ള മെറ്റീരിയൽ ഉപയോഗിക്കും.
MOST READ: രണ്ട് ഗിയറുള്ള ഒരു ഇലക്ട്രിക് സ്കൂട്ടർ; പരിചയപ്പെടാം കിംകോയുടെ F9 സ്പോർട്ടിനെ

ഫെയറിംഗിൽ നിന്നുള്ള വൈബ്രേഷനുകൾ റഡാർ സെൻസറിലേക്ക് എത്തുന്നത് തടയാനും പേറ്റന്റ് ചിത്രങ്ങൾ നിർദ്ദേശിക്കുന്നു. മൾട്ടിസ്ട്രാഡ V4 ലും വരാനിരിക്കുന്ന ബിഎംഡബ്ല്യു മോട്ടോർസൈക്കിളുകളിലും ലഭ്യമായ റഡാർ അധിഷ്ഠിത സാങ്കേതികവിദ്യ ബോഷും സംയുക്തമായി വികസിപ്പിച്ചാണ് എടുക്കുന്നത്.

അതിനാൽ തന്നെ ഹോണ്ട ഗോൾഡ് വിംഗിനും ബോഷ് റഡാർ സെൻസറും ഉണ്ടായിരിക്കും. ഈ അവകാശവാദത്തെ ഉറപ്പിക്കുന്ന മറ്റൊരു വസ്തുത, ഹോണ്ട ഇതിനകം തന്നെ ചില കാറുകൾക്കായി ബോഷ് റഡാർ സെൻസറുകൾ ഉപയോഗിക്കുന്നു എന്നതാണ്.
MOST READ: BIS നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ഹോണ്ടയിൽ നിന്ന് ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകണമൊന്നും ഇല്ലെങ്കിലും 2022 ഓടെ ഒരു ഹൈടെക് റഡാർ അധിഷ്ഠിത അഡാപ്റ്റീവ് ക്രൂയിസ് നിയന്ത്രണം ഘടിപ്പിച്ച പുതിയ ഗോൾഡ് വിംഗ് നിരത്തുകളിൽ ഇടംപിടിച്ചേക്കും.

അപ്പോഴേക്കും ഈ സാങ്കേതികവിദ്യ അനുസരിച്ചുള്ള നിരവധി മോട്ടോർസൈക്കിളുടെ പ്രഖ്യാപനവും നിരവധി ബ്രാൻഡുകൾ നടത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.