ഹൈനസ് CB 350 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ച് ഹോണ്ട; ഡെലിവറി ഓഗസ്റ്റ് പകുതിയോടെ

ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ ഹോണ്ട തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം ക്രൂയിസർ ഹൈനസ് CB 350 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചു. 1.90 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ എത്തുന്ന ബൈക്കിന്റെ ഡെലവറി ഓഗസ്റ്റ് പകുതിയോടെ തുടങ്ങനാണ് കമ്പനിയുടെ പദ്ധതി.

ഹൈനസ് CB 350 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ച് ഹോണ്ട; ഡെലിവറി ഓഗസ്റ്റ് പകുതിയോടെ

അതേസമയം കൃത്യമായ വേരിയന്റ് തിരിച്ചുള്ള വിലനിർണയം പിന്നീടുള്ള തീയതിയിൽ ഹോണ്ട വെളിപ്പെടുത്തും. ഹൈനസ് CB 350 സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപ ടോക്കൺ തുക നൽകി ഓൺലൈനായോ ഹോണ്ടയുടെ ബിഗ് വിംഗ് ഡീലർഷിപ്പുകളിലോ ബൈക്ക് ബുക്ക് ചെയ്യാം.

ഹൈനസ് CB 350 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ച് ഹോണ്ട; ഡെലിവറി ഓഗസ്റ്റ് പകുതിയോടെ

ഹോണ്ട ഹൈനസ് CB 350 പൂർണമായും ഇന്ത്യയിൽ നിർമിക്കുമെന്നും മോട്ടോർസൈക്കിളിന് നിലവിൽ 90 ശതമാനം പ്രാദേശികവൽക്കരണമുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ഇത് മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനും ഹോണ്ടയ്ക്ക് പദ്ധതിയുണ്ട്.

MOST READ: ബിഎസ് VI ഡെസ്റ്റിന് 125 -ന് പുതിയ ഫീച്ചറുകള്‍ നല്‍കി ഹീറോ; വീഡിയോ

ഹൈനസ് CB 350 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ച് ഹോണ്ട; ഡെലിവറി ഓഗസ്റ്റ് പകുതിയോടെ

ഹോണ്ടയുടെ CB1100EX ൽ നിന്ന് പ്രചോദനമുൾക്കൊണ്ട ഡിസൈനാണ് ഹൈനസിന്റെ പ്രധാന ആകർഷണം. ഡ്യുപ്ലെക്സ് ഡബിൾ ക്രാഡിൾ ചാസിയെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന ക്രൂയിസറിന് വെറും 181 കിലോഗ്രാം ഭാരം മാത്രമാണുള്ളത് എന്നതും കൗതുകകരമാണ്.

ഹൈനസ് CB 350 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ച് ഹോണ്ട; ഡെലിവറി ഓഗസ്റ്റ് പകുതിയോടെ

DLX, DLX പ്രോ എന്നിങ്ങനെ രണ്ട് വകഭേദങ്ങൾ ഓഫറിൽ ഉണ്ടാകും. പ്രോ പതിപ്പ് ഡ്യുവൽ-ടോൺ പെയിന്റ് ഓപ്ഷനുകൾ, ടു-യൂണിറ്റ് ഹോൺ, ഹോണ്ട സ്മാർട്ട്ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം എന്നീ പ്രധാന സവിശേഷതകളെല്ലാം വാഗ്‌ദാനം ചെയ്യും.

MOST READ: അരങ്ങേറ്റത്തിന് തീയതി കുറിച്ചു; പുതിയ ബിഎംഡബ്ല്യു G310 ഇരട്ടകൾ ഒക്‌ടോബർ എട്ടിന് എത്തും

ഹൈനസ് CB 350 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ച് ഹോണ്ട; ഡെലിവറി ഓഗസ്റ്റ് പകുതിയോടെ

ബിഎസ്-VI എയർ കൂൾഡ് 348 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് കമ്പനി സമ്മാനിച്ചിരിക്കുന്നത്. 5,500 rpm-ൽ‌ 20.78 bhp കരുത്തും 3,000 rpm-ൽ 30 Nm torque ഉം ഈ യൂണിറ്റ് ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡാണ് ഗിയർബോക്സ്.

ഹൈനസ് CB 350 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ച് ഹോണ്ട; ഡെലിവറി ഓഗസ്റ്റ് പകുതിയോടെ

ഹോണ്ട സ്മാർട്ട്‌ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം (HSVCS), ഹോണ്ട സെലക്ടബിൾ ടോർഖ് കൺട്രോൾ (HSTC), എഞ്ചിൻ ഇൻഹിബിറ്ററുള്ള സൈഡ്-സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ഡ്യുവൽ-ചാനൽ എബിഎസ്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഹസാർഡ് ലാമ്പുകൾ, പൂർണ എൽഇഡി ലൈറ്റിംഗ്, ഒരു അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച് എന്നിവ മോട്ടോർസൈക്കിളിലെ സവിശേഷതകളാണ്.

MOST READ: സിമ്പിള്‍ എനര്‍ജിയുമായി കൈകോര്‍ക്കാന്‍ ബൗണ്‍സ്; ലക്ഷ്യം ലോംഗ് റേഞ്ച് ഇലക്ട്രിക് വാഹനം

ഹൈനസ് CB 350 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ച് ഹോണ്ട; ഡെലിവറി ഓഗസ്റ്റ് പകുതിയോടെ

സെഗ്‌മെന്റിന്റെ ആദ്യ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ടെലിഫോണി, നാവിഗേഷൻ, മ്യൂസിക് കൺട്രോൾ എന്നിവയെല്ലാം ഹൈനസ് പ്രവർത്തനക്ഷമമാക്കുന്നത് സ്വാഗതാർഹമാണ്.

ഹൈനസ് CB 350 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ച് ഹോണ്ട; ഡെലിവറി ഓഗസ്റ്റ് പകുതിയോടെ

300 - 500 സിസി മോഡേൺ ക്ലാസിക് മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഹോണ്ട ഹൈനസ് CB 350 റോയൽ എൻഫീൽഡ് ക്ലാസിക് 350, ജാവ 300, ബെനലി ഇംപെരിയാലെ 400 എന്നിവയുമാണ് മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Honda H'Ness CB 350 Bookings Started. Read in Malayalam
Story first published: Wednesday, September 30, 2020, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X