റോയൽ എൻഫീൽഡിനെ പിടിക്കാൻ ഹൈനസ് CB350 പ്രീമിയം ക്രൂയിസറുമായി ഹോണ്ട; വില 1.90 ലക്ഷം

റോയൽ എൻഫീൽഡിന്റെ കുത്തകയായ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ ശ്രേണി കീഴടക്കാൻ ഹൈനസ് CB350 പ്രീമിയം ക്രൂയിസറുമായി ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട രംഗത്ത്. 1.90 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ എക്‌സ്‌ഷോറൂം വില.

റോയൽ എൻഫീൽഡിനെ പിടിക്കാൻ ഹൈനസ് CB350 പ്രീമിയം ക്രൂയിസറുമായി ഹോണ്ട

കമ്പനിയുടെ പ്രീമിയം ഇരുചക്ര വാഹനങ്ങളായ ഹോണ്ട ബിഗ് വിംഗ് വഴിയായിരിക്കും ബൈക്ക് വിൽക്കുക. ഹോണ്ട ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ റെട്രോ-സ്റ്റൈൽ ഹൈനസ് CB350 മോഡലിനായുള്ള വിൽപ്പന ആരംഭിക്കും.

റോയൽ എൻഫീൽഡിനെ പിടിക്കാൻ ഹൈനസ് CB350 പ്രീമിയം ക്രൂയിസറുമായി ഹോണ്ട

ഇന്ത്യയിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350 സീരീസ്, വരാനിരിക്കുന്ന മെറ്റിയർ 350 ക്രൂയിസർ തുടങ്ങിയ മോട്ടോർസൈക്കിളുകളുമായി മാറ്റുരയ്ക്കാനാണ് ഹൈനസ് CB350 ലക്ഷ്യമിടുന്നത്.

MOST READ: വിപണിയിലേക്ക് ഉടനെത്തും മെറ്റിയർ 350; സർവീസ്, വാറന്റി, ആക്‌സസറി സംബന്ധിച്ച കാര്യങ്ങൾ അറിയാം

റോയൽ എൻഫീൽഡിനെ പിടിക്കാൻ ഹൈനസ് CB350 പ്രീമിയം ക്രൂയിസറുമായി ഹോണ്ട

വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, റൗണ്ട് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രോം ഹൈലൈറ്റുകൾ എന്നിവയാൽ പരിപൂർണമായ ഒരു റെട്രോ ഡിസൈനാണ് ഹോണ്ട CB ശ്രേണിയിലെ ഏറ്റവും താങ്ങാനാവുന്ന ഹൈനസിൽ അവതരിപ്പിക്കുന്നത്.

റോയൽ എൻഫീൽഡിനെ പിടിക്കാൻ ഹൈനസ് CB350 പ്രീമിയം ക്രൂയിസറുമായി ഹോണ്ട

DLX, DLX പ്രോ എന്നീ രണ്ട് വേരിയന്റുകളിൽ ഹോണ്ട ഹൈനസ് CB 350 വാഗ്ദാനം ചെയ്യും. പ്രോ പതിപ്പ് ഡ്യുവൽ-ടോൺ പെയിന്റ് ഓപ്ഷനുകൾ, ടു-യൂണിറ്റ് ഹോൺ, ഹോണ്ട സ്മാർട്ട്ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം എന്നീ പ്രധാന സവിശേഷതകളെല്ലാം വാഗ്‌ദാനം ചെയ്യും.

MOST READ: ക്ലാസിക് 350, ബുള്ളറ്റ് 350 മോഡലുകൾക്ക് വില കൂട്ടി റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡിനെ പിടിക്കാൻ ഹൈനസ് CB350 പ്രീമിയം ക്രൂയിസറുമായി ഹോണ്ട

ഹൈനസ് CB 350 ക്രൂയിസറിലെ സുരക്ഷാ സവിശേഷതകളിൽ ഹോണ്ട സെലക്ടബിൾ ടോർഖ് കൺട്രോളും ഇരട്ട-ചാനൽ എബി‌എസും ഉൾപ്പെടും. അതോടൊപ്പം ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, ട്വിൻ-സൈഡഡ് റിയർ സ്പിങുകൾ, രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകൾ, അലോയ് വീലുകൾ എന്നിവ ഹാർഡ്‌വെയർ സവിശേഷതകളിൽ ഇടംപിടിച്ചിട്ടുണ്ട്.

റോയൽ എൻഫീൽഡിനെ പിടിക്കാൻ ഹൈനസ് CB350 പ്രീമിയം ക്രൂയിസറുമായി ഹോണ്ട

348.36 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് ഹോണ്ടയുടെ പുതിയ പ്രീമിയം ഹൈനസ് CB 350 റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. ഇത് 5,500 rpm-ൽ 20.8 bhp പവറും 3,000 rpm-ൽ 30 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: 119 വര്‍ഷത്തെ ചരിത്രത്തിലാദ്യം; ഇന്ത്യയ്ക്ക് പുറത്ത് അസംബ്ലി പ്ലാന്റ് സ്ഥാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്

റോയൽ എൻഫീൽഡിനെ പിടിക്കാൻ ഹൈനസ് CB350 പ്രീമിയം ക്രൂയിസറുമായി ഹോണ്ട

അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഹൈനസ് CB 350 ഇന്ത്യയ്‌ക്കായി മാത്രമായി നിർമിച്ചതാണ്. മാത്രമല്ല CB1100EX ൽ നിന്ന് ഡിസൈൻ സ്വാധീനവും ഈ മോഡലിനെ വിപണിയിൽ കൂടുതൽ ശ്രദ്ധയാകർഷിക്കാൻ സഹായിക്കും.

റോയൽ എൻഫീൽഡിനെ പിടിക്കാൻ ഹൈനസ് CB350 പ്രീമിയം ക്രൂയിസറുമായി ഹോണ്ട

ഡ്യുപ്ലെക്സ് ഡബിൾ ക്രാഡിൾ ചാസിയെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന ക്രൂയിസറിന് വെറും 181 കിലോഗ്രാം ഭാരം മാത്രമാണുള്ളത് എന്നതും കൗതുകകരമാണ്. സെഗ്‌മെന്റിന്റെ ആദ്യ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ടെലിഫോണി, നാവിഗേഷൻ, മ്യൂസിക് കൺട്രോൾ എന്നിവയെല്ലാം ഹൈനസ് പ്രവർത്തനക്ഷമമാക്കുന്നു.

Most Read Articles

Malayalam
English summary
Honda H’ness CB 350 Premium Cruiser Unveiled. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X