ഹൈനെസ് ക്രൂയിസര്‍ ഉടന്‍ വിപണിയിലെത്തും; ആദ്യ ടീസര്‍ വീഡിയോയുമായി ഹോണ്ട

സെപ്റ്റംബര്‍ 30 -ന് ഇന്ത്യയില്‍ പുതിയ പ്രീമിയം മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനിരിക്കുമെന്ന് നിര്‍മ്മാതാക്കളായ ഹോണ്ട വ്യക്തമാക്കി കഴിഞ്ഞു. ഹൈനെസ് എന്ന പേരിലാകും ഈ മോഡല്‍ വിപണിയില്‍ എത്തുക.

ഹൈനെസ് ക്രൂയിസര്‍ ഉടന്‍ വിപണിയിലെത്തും; ആദ്യ ടീസര്‍ വീഡിയോയുമായി ഹോണ്ട

ഇപ്പോഴിതാ ബ്രാന്‍ഡില്‍ നിന്നും വരാനിരിക്കുന്ന പ്രീമിയം മോട്ടോര്‍സൈക്കിളിന്റെ ആദ്യ ടീസര്‍ വീഡിയോ പുറത്തിറക്കുകയും ചെയ്തു. വര്‍ഷങ്ങളായി റോയല്‍ എന്‍ഫീല്‍ഡ് അരങ്ങുവാഴുന്ന ക്രൂയിസര്‍ ശ്രേണിയിലേക്കാണ് ജാപ്പനീസ് ബ്രാന്‍ഡ് രംഗപ്രവേശനം ചെയ്യുന്നത്.

ഹൈനെസ് ക്രൂയിസര്‍ ഉടന്‍ വിപണിയിലെത്തും; ആദ്യ ടീസര്‍ വീഡിയോയുമായി ഹോണ്ട

നിര്‍ഭാഗ്യവശാല്‍, ഹോണ്ടയുടെ പുതിയ മോട്ടോര്‍സൈക്കിളിന്റെ ദൃശ്യ സൂചനകളൊന്നും ടീസര്‍ വീഡിയോ നല്‍കുന്നില്ല. 2017 -ല്‍ ഇന്ത്യയില്‍ റെബല്‍ രൂപകല്‍പ്പനയ്ക്ക് ഹോണ്ട പേറ്റന്റ് നേടിയിട്ടുണ്ട്.

MOST READ: ഗ്ലോസ്റ്റർ ഓട്ടോണോമസ് പ്രീമിയം എസ്‌യുവി അവതരിപ്പിച്ച് എംജി

ഹൈനെസ് ക്രൂയിസര്‍ ഉടന്‍ വിപണിയിലെത്തും; ആദ്യ ടീസര്‍ വീഡിയോയുമായി ഹോണ്ട

എന്നിരുന്നാലും, പുതിയ ഹോണ്ട ഹൈനെസ് ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ നിലവിലുള്ള റെബല്‍ 300 -യെ അടിസ്ഥാനമാക്കിയുള്ളതാണോ അതോ പൂര്‍ണ്ണമായും പുതിയ പ്ലാറ്റ്‌ഫോം ആണോ എന്ന് ഇതുവരെ അറിവായിട്ടില്ല. എങ്കിലും ഇന്ത്യന്‍ ഉപഭോക്താക്കളെ കണക്കിലെടുത്ത് ഇത് പുതിയ രൂപകല്‍പ്പന ആയിരിക്കുമെന്നും സൂചനകളുണ്ട്.

ഹൈനെസ് ക്രൂയിസര്‍ ഉടന്‍ വിപണിയിലെത്തും; ആദ്യ ടീസര്‍ വീഡിയോയുമായി ഹോണ്ട

പുതിയ മോട്ടോര്‍സൈക്കിളിന്റെ ഒരു ഓഡിയോ ടീസര്‍ പുറത്തിറക്കിയിരുന്നു. അതില്‍ മിഡ് കപ്പാസിറ്റി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ശബ്ദമാണ് പുറത്തുവരുന്നത്.

MOST READ: ഹെക്‌സയ്ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു; പിന്‍വലിക്കില്ലെന്ന സൂചന നല്‍കി ടാറ്റ

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്കും ഹോണ്ട ഹൈനസിന് ഒരു റെട്രോ-പ്രചോദിത സ്‌റ്റൈലിംഗ് സമ്മാനിക്കും. എല്‍ഇഡി ലൈറ്റുകളും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പോലുള്ള ആധുനിക സംവിധാനങ്ങളും ബൈക്കില്‍ ഇടംപിടിച്ചേക്കുമെന്നാണ് സൂചന.

ക്രൂയിസറിന്റെ മുന്‍വശത്ത് 41 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറും ഇടംപിടിച്ചേക്കും. രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍ ഘടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, കൂടാതെ എബിഎസിന് സിംഗിള്‍-ചാനല്‍ വേരിയന്റും ഡ്യുവല്‍-ചാനല്‍ വേരിയന്റും നല്‍കും.

MOST READ: ബാബ്സിന് കട്ട സപ്പോർട്ട്; പിഴയൊടുക്കാൻ ധനസഹായവുമായി ഫാൻസ്

ഹൈനെസ് ക്രൂയിസര്‍ ഉടന്‍ വിപണിയിലെത്തും; ആദ്യ ടീസര്‍ വീഡിയോയുമായി ഹോണ്ട

ലഭ്യമാകുന്ന സൂചനകളനുസരിച്ച് 286 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് DOHC എഞ്ചിനാകും ബൈക്കിന്റെ കരുത്ത്. 8,000 rpm -ല്‍ 30.4 bhp കരുത്തും 6,500 rpm -ല്‍ 27.4 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിയും.

ഹൈനെസ് ക്രൂയിസര്‍ ഉടന്‍ വിപണിയിലെത്തും; ആദ്യ ടീസര്‍ വീഡിയോയുമായി ഹോണ്ട

ഈ യൂണിറ്റ് ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു സ്ലിപ്പര്‍ ക്ലച്ചും ഉണ്ടായിരിക്കും. 16 ഇഞ്ച് ചെറിയ ടയറുകളാകും ലഭിക്കുക. ഹോണ്ട അതിന്റെ പ്രീമിയം ഡീലര്‍ഷിപ്പ് വിഭാഗമായ ഹോണ്ട ബിഗ് വിംഗ് വഴിയാകും വരാനിരിക്കുന്ന ഹൈനെസ് വില്‍പ്പന ചെയ്യുക.

MOST READ: IDIS പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ കാറായി ടാറ്റ നെക്‌സോണ്‍

ഹൈനെസ് ക്രൂയിസര്‍ ഉടന്‍ വിപണിയിലെത്തും; ആദ്യ ടീസര്‍ വീഡിയോയുമായി ഹോണ്ട

രാജ്യത്തൊട്ടാകെയുള്ള 75 നഗരങ്ങളിലേക്ക് പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരിക്കാനുള്ള പദ്ധതി ബ്രാന്‍ഡ് മുമ്പ് പ്രഖ്യാപിച്ചിരുന്നു. അതേസമയം വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.

Most Read Articles

Malayalam
English summary
Honda Highness Cruiser Arriving Soon in India, First Teaser Video. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X