റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; ഫസ്റ്റ് ലുക്ക് റിവ്യൂ

ഹോണ്ട മോട്ടോർസൈക്കിൾസ് & സ്കൂട്ടേർസ് ഇന്ത്യ (HMSI) തങ്ങളുടെ പുതിയ ഹൈനസ് CB 350 മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ അടുത്തിടെ പുറത്തിറക്കി.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

പുതിയ ഹോണ്ട ഹൈനസ് CB 350 ഇന്ത്യയുടെ ആധുനിക-ക്ലാസിക് മോട്ടോർസൈക്കിൾ വിഭാഗത്തിലേക്കുള്ള ബ്രാൻഡിന്റെ പ്രവേശനത്തെ അടയാളപ്പെടുത്തുന്നു.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

ഹോണ്ട ഹൈനസ് CB 350 രണ്ട് ലക്ഷം രൂപയിൽ താഴെ എക്സ്-ഷോറൂം വില ശ്രേണിയിൽ വരുന്നു, ഇത് വളരെ ആകർഷകമായ ഒരു ഓഫറാണ്. എന്നിരുന്നാലും, സെഗ്‌മെന്റിൽ ഇതിനകം തന്നെ മറ്റൊരു ‘റോയൽ' ആധിപത്യം പുലർത്തുന്നതിനാൽ, അതിനോട് താരതമ്യപ്പെടുത്തുമ്പോൾ ഹൈനസ് എങ്ങനെയുണ്ടാകും?

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

ബെംഗളൂരുവിലെ ബ്രാൻഡിന്റെ പ്രീമിയം ബിഗ് വിംഗ് ഡീലർഷിപ്പിൽ ഞങ്ങൾ അടുത്തിടെ ഹോണ്ട ഹൈനസ് CB 350 -യുമായി കുറച്ച് സമയം ചെലവഴിച്ചിരുന്നു, അതിൽ നിന്നുള്ള ഞങ്ങളുടെ കണ്ടെത്തലുകളിതാ.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

ഡിസൈനും സ്റ്റൈലിംഗും

ലളിതമായ ലൈനുകളും മിനിമലിസ്റ്റിക് ഗ്രാഫിക്സും ക്രീസുകളും ബോഡി പാനലുകളും ഉൾക്കൊള്ളുന്ന ഒരു ക്ലാസിക് റെട്രോ ഡിസൈൻ തീമിനൊപ്പം ഹോണ്ട ഹൈനസ് CB 350 വരുന്നു. ഹോണ്ട വളരെ ആകർഷകമായി തോന്നുന്നു, തങ്ങളുടെ പഴയ CB മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ കമ്പനിക്ക് കഴിഞ്ഞു.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

മുൻവശത്ത് നിന്ന് ആരംഭിക്കുമ്പോൾ ഹോണ്ട ഹൈനസ് CB 350 എൽഇഡി ലൈറ്റുകളുള്ള റൗണ്ട് ഹെഡ്‌ലാമ്പ് യൂണിറ്റുമായി വരുന്നു. ഇതിൽ സെഗ്‌മെന്റിൽ ആദ്യമായി എത്തുന്ന റിംഗ്-ടൈപ്പ് വിങ്കറുകൾ ഇരുവശത്തും കാണാം.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

റെട്രോ തീം മനസ്സിൽ വച്ചുകൊണ്ട് ഹോണ്ട ഹൈനസ് CB 350 -ൽ ക്രോം ഘടകങ്ങൾ ചേർത്തിരിക്കുന്നു. ഇത് ഫോർക്കുകളും ഫെൻഡറും മുൻവശത്ത് ആരംഭിച്ച് മോട്ടോർസൈക്കിളിന് ചുറ്റും കാണപ്പെടുന്നു.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

സൈഡ് പാനലും ലളിതമായ ഡിസൈൻ ശൈലി മുന്നോട്ട് കൊണ്ടുപോകുന്നത് തുടരുന്നു. ഇരുവശത്തും പഴയ പൈതൃക പ്രചോദനാത്മകമായ ‘ഹോണ്ട' ബാഡ്‌ജിംഗിനൊപ്പം 15 ലിറ്റർ വലിയ ഇന്ധന ടാങ്കുമായാണ് ഹൈനസ് CB 350 മോട്ടോർസൈക്കിൾ വരുന്നത്. സീറ്റുകൾക്ക് താഴെയുള്ള സൈഡ് പാനലുകളിൽ ഹൈനസ് CB 350 ബാഡ്ജിംഗ് നൽകിയിരിക്കുന്നു.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

സീറ്റുകളെക്കുറിച്ച് പറയുമ്പോൾ, മോട്ടോർസൈക്കിൾ പിൽക്കാലത്തെ സിംഗിൾ പീസ് സീറ്റ് ശൈലി മുന്നോട്ട് കൊണ്ടുപോകുന്നു, സീറ്റ് ആവശ്യത്തിന് വലുതാണ്, ഇത് റൈഡറിനും പില്യനും നല്ല സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു. ഫുട്പെഗുകളും ഹാൻഡിൽബാറുകളും ന്യൂട്രലായി സജ്ജീകരിച്ചിരിക്കുന്നതിനാൽ റൈഡിംഗ് പൊസിഷൻ റിലാക്സ്ഡാണ്.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

സൈഡ് പ്രൊഫൈലിലും ധാരാളം ക്രോം ഘടകങ്ങൾ കാണാൻ കഴിയും, ഇതിൽ എഞ്ചിൻ കവറുകളും എക്‌സ്‌ഹോസ്റ്റ് പൈപ്പും ഉൾപ്പെടുന്നു. ബോഡിയിൽ വരുന്ന ക്രോമിന് വിപരീതമായി മോട്ടോർ സൈക്കിളിലെ അലോയി വീലുകൾ ബ്ലാക്ക് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. മുന്നിൽ 19 ഇഞ്ചും പിന്നിൽ 18 ഇഞ്ച് വീലുകളാണ് വരുന്നത്.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

പിൻ‌ പ്രൊഫൈലിൽ‌ വീണ്ടും ഒരു ക്രോം ഫെൻഡർ‌ സവിശേഷതയുണ്ട്, ഒപ്പം എൽ‌ഇഡി ടൈൽ‌ലൈറ്റുകൾക്ക് ഇരുവശത്തുമായി സെഗ്‌മെൻറ്-ഫസ്റ്റ് റിംഗ്-ടൈപ്പ് ടേൺ‌ ഇൻഡിക്കേറ്ററുകളും ഒരുക്കിയിരിക്കുന്നു‌.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

വേരിയന്റുകളും സവിശേഷതകളും

ഹോണ്ട ഹൈനസ് CB 350 DLX, DLX പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇരു വേരിയന്റുകളും മിക്ക ഉപകരണങ്ങളും തമ്മിൽ പങ്കിടുന്നു, എന്നിരുന്നാലും DLX പ്രോയിൽ അതിന്റെ ‘ടോപ്പ്-സ്പെക്ക്' ടാഗ് സൂചിപ്പിക്കുന്ന പ്രത്യേകമായ കുറച്ച് സവിശേഷതകൾ ലഭ്യമാണ്.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

ഓഫറിലെ സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ, ഹോണ്ട ഹൈനസ് CB 350 നിരവധി ഉപകരണങ്ങളുമായി വരുന്നു. ചെറിയ ഡിജിറ്റൽ ഡിസ്പ്ലേയുള്ള വൃത്താകൃതിയിലുള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇതിൽ ഉൾപ്പെടുന്നു.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

കൺസോളിലെ ചെറിയ സ്‌ക്രീൻ റിയൽ ടൈം മൈലേജ്, ശരാശരി ഇന്ധനക്ഷമത, ഡിസ്റ്റൻസ് ടു എംപ്റ്റി, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ പോലുള്ള അധിക വിവരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉണ്ട്, ഇത് ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, മെസേജ് അലേർട്ടുകൾ, മ്യൂസിക്ക് കൺട്രോളുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ബ്രാൻഡ് സ്വന്തമായി വികസിപ്പിച്ച HSVC (ഹോണ്ട സ്മാർട്ട്ഫോൺ വോയ്സ് കൺട്രോൾ) സിസ്റ്റം വഴി ഈ സവിശേഷതകൾ നിയന്ത്രിക്കാൻ കഴിയും.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

HSTC (ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ) സംവിധാനമാണ് മറ്റ് സാങ്കേതിക, മെക്കാനിക്കൽ സവിശേഷതകളിൽ ഉൾപ്പെടുന്നത്. മുന്നിലും പിന്നിലുമുള്ള വീലുകൾ തമ്മിലുള്ള വേഗതയിലെ വ്യത്യാസത്തിൽ നിന്ന് ഇത് സ്ലിപ്പ് അനുപാതം കണക്കാക്കുകയും എഞ്ചിൻ ടോർക്ക് അതിനനുസരിച്ച് ക്രമീകരിക്കുകയും ചെയ്യുന്നു.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

അസിസ്റ്റ്, സ്ലിപ്പർ-ക്ലച്ച്, ഡ്യുവൽ-ചാനൽ ABS, എഞ്ചിൻ കട്ട്-ഓഫ് ഉള്ള സൈഡ്-സ്റ്റാൻഡ് ഇൻഡിക്കേറ്റർ എന്നിവയും ഹൈനസ് CB 350 -ൽ ഉണ്ട്.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

എഞ്ചിൻ, സസ്പെൻഷൻ & ബ്രേക്കിംഗ്

യഥാർത്ഥത്തിൽ മോട്ടോർ സൈക്കിൾ ഓടിക്കാൻ ഞങ്ങൾക്ക് ഇതുവരെ അവസരം കിട്ടിയിട്ടില്ലെങ്കിലും, എഞ്ചിനിൽ നിന്നുള്ള പവർ, ടോർക്ക് കണക്കുകൾ മികച്ചതായി തോന്നുന്നു.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

പുതിയ 348.36 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് ഹോണ്ട ഹൈനസ് CB 350 വരുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ ഇത് 5500 rpm -ൽ 20.8 bhp കരുത്തും 3000 rpm -ൽ 30 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

350 സിസി മോട്ടോർസൈക്കിളിന് ഇത് അത്ര വലിയ കാര്യമായി തോന്നില്ലെങ്കിലും ഹൈനസ് നല്ല അളവിലുള്ള ലോ-എൻഡ് ടോർക്ക് വാഗ്ദാനം ചെയ്യുന്നു എന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. അതേസമയം മിഡ്, ഹൈ-റെവ്വ് ശ്രേണിയിൽ മതിയായ പവർ നൽകുന്നു.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

സമാന കരുത്ത് torque കണക്കുകൾ വാഗ്ദാനം ചെയ്യുന്ന മോട്ടോർസൈക്കിളിന്റെ പ്രധാന എതിരാളിയേക്കാൾ ഭാരം കുറഞ്ഞതാണ് (181 കിലോഗ്രാം), അതിനാലിത് മികച്ച പ്രകടനത്തിലേക്ക് വിവർത്തനം ചെയ്യുന്നു.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

ഹാഫ്-ഡ്യൂപ്ലെക്സ് ഫ്രെയിം എഞ്ചിനെ താഴ്ന്ന നിലയിൽ സ്ഥാപിക്കാൻ അനുവദിക്കുന്നുവെന്നും ഇത് ഗുരുത്വാകർഷണ കേന്ദ്രം കുറയ്ക്കുന്നുവെന്നും ഹോണ്ട അവകാശപ്പെടുന്നു. കൂടുതൽ വേഗതയേറിയ റൈഡ്, ഹാൻഡ്‌ലിംഗ്, ഉയർന്ന വേഗതയിൽ മികച്ച സ്ഥിരത എന്നിവ വാഗ്ദാനം ചെയ്യുന്നു.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു ജോടി ഷോക്ക് അബ്സോർബറുകളും വഴിയാണ് മോട്ടോർസൈക്കിളിലെ സസ്‌പെൻഷൻ സജ്ജീകരിച്ചിരിക്കുന്നത്. മുന്നിൽ 310 mm ഡിസ്കും പിന്നിൽ 240 mm ഡിസ്ക് വഴിയുമാണ് ബ്രേക്കിംഗ്. ഡ്യുവൽ ചാനൽ ABS ഉം പിന്തുണയ്ക്കുന്നു.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

നിറങ്ങൾ, വിലനിർണ്ണയം, എതിരാളികൾ

മൊത്തം ആറ് കളർ ഓപ്ഷനുകളുമായാണ് ഹോണ്ട ഹൈനസ് CB 350 വരുന്നത്. DLX വേരിയന്റിലെ പ്രെഷ്യസ് റെഡ് മെറ്റാലിക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക്, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് സിംഗിൾ-ടോൺ പെയിന്റ് സ്കീമുകൾ ഇതിൽ ഉൾപ്പെടുന്നു.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

മൂന്ന് ഡ്യുവൽ-ടോൺ നിറങ്ങളും ഓഫറിൽ ഉണ്ട്, എന്നിരുന്നാലും, ടോപ്പ്-സ്പെക്ക് DLX പ്രോ വേരിയന്റിൽ മാത്രമേ ഇവ ലഭ്യമാകൂ. മാറ്റ് സ്റ്റീൽ ബ്ലാക്ക് മെറ്റാലിക് / മാറ്റ് മാസിവ് ഗ്രേ മെറ്റാലിക്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക് / വെർച്വസ് വൈറ്റ്, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക് / സ്‌പിയർ സിൽവർ മെറ്റാലിക് എന്നിവ ഇതിൽ ഉൾപ്പെടുന്നു

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

ഹോണ്ട, ഹൈനസ് CB 350 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.85 ലക്ഷം രൂപയുടെ ആമുഖ എക്സ്-ഷോറൂം വിലയ്ക്കാണ് മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യുന്നത്.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

റോയൽ എൻഫീൽഡ്, ജാവ സ്റ്റാൻഡേർഡ്, ബെനെലി ഇംപെരിയാലെ 400 എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിലെ എതിരാളികളെ ഏറ്റെടുക്കാൻ ഹോണ്ട ഹൈനസ് 350 -യെ ഈ വില ശ്രേണി തീർച്ചയായും സഹായിക്കും.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

ഓൾ-ന്യൂ ഹോണ്ട ഹൈനസ് CB 350 -നെ കുറിച്ചുള്ള അഭിപ്രായം

റോയൽ‌ എൻ‌ഫീൽ‌ഡ് ആധിപത്യം പുലർത്തുന്ന സെഗ്‌മെന്റിൽ ഹോണ്ട ഹൈനസ് CB 350 ഇന്ത്യൻ വിപണിയിലെ ഏറ്റവും പുതിയ ആധുനിക-ക്ലാസിക് മോട്ടോർസൈക്കിളാണ്. ഹൈനസ് CB 350 തീർച്ചയായും അതിമനോഹരമാണെന്ന് ഞങ്ങ8ക്ക് തോന്നുന്നു, മോട്ടോർസൈക്കിൾ അതിന്റെ എതിരാളികൾക്ക് മികച്ച മത്സരമായിരിക്കും നൽകുന്നത്.

റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; കാണാം ഫസ്റ്റ് ലുക്ക് വിഡിയോ

എന്നിരുന്നാലും, ഇതെല്ലാം റോഡിൽ ഹൈനസ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു, ഇതിനായി നാം കുറച്ച് സമയം കാത്തിരിക്കേണ്ടിവരും.

Most Read Articles

Malayalam
English summary
Honda Higness CB 350 New Modern Classic motorcycle First Look Review. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X