Just In
- 21 min ago ഓഫ്റോഡറുകളുടെ രാജാവിൻ്റെ പുതിയമുഖം! 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ റിവ്യൂ വായിക്കാം
- 32 min ago ആക്ടിവ ഇവിയ്ക്ക് വെല്ലുവിളിയായി സുസുക്കി രംഗത്ത്; കട്ട കോംപറ്റീഷനായി ഇ -ആക്സസും അണിയറയിൽ
- 56 min ago വിദേശത്ത് തരംഗമായി മെയിഡ് ഇന്‍ ഇന്ത്യ കാറുകള്‍! ജപ്പാനില്‍ എലിവേറ്റ് വാങ്ങാൻ അപ്രതീക്ഷിത തള്ളിക്കയറ്റം
- 3 hrs ago ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
Don't Miss
- Sports IPL 2024: സഞ്ജുവിന്റെ വിക്കറ്റ് ഞാനും നേടിയിട്ടുണ്ട്, അന്ന് അവന് 16 വയസ്; ഓര്മ പുതുക്കി അക്രം
- Finance 15x15x15 - കോടിപതിയാകാൻ ഒരു സൂത്രവാക്യം
- Movies മൂപ്പര്‍ക്ക് ആരെയും ഒന്നിനെയും പേടിയില്ല! മോഹന്‍ലാലില്‍ നിന്നും ഇനിയും അത്ഭുതം പ്രതീക്ഷിക്കാമെന്ന് ഹരീഷ് പേരടി
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ആക്ടിവ 6G -യുടെ വിലയില്‍ വീണ്ടും വര്‍ധനവുമായി ഹോണ്ട
ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട, ആക്ടിവ 6G വിപണിയില്‍ അവതരിപ്പിച്ചത്. ഹോണ്ട. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ സ്കൂട്ടര്‍ ലഭ്യമാണ്.
മിക്ക നിര്‍മ്മാതാക്കളും അവരുടെ മോഡലുകളുടെ വില വര്‍ധിപ്പിച്ചു തുടങ്ങി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഹോണ്ട രണ്ടാമതും ആക്ടിവ 6G -യുടെ വില വര്‍ധിപ്പിക്കുന്നത്. 576 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇരുവകഭേദങ്ങള്‍ക്കും വില വര്‍ധനവ് ബാധകമാണ്. ഇതോടെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 65,419 രൂപയും, ഡീലക്സ് പതിപ്പിന് 66,919 രൂപയും എക്സ്ഷോറൂം വിലയായി ഉപഭോക്താക്കള്‍ നല്‍കണം. ഹോണ്ട നിരയില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന മൂന്നാമത്തെ ബിഎസ് VI വാഹനമാണ് ആക്ടിവ 6G.
MOST READ: ആൾട്ടോയാണ് താരം; മാരുതി വിറ്റഴിച്ചത് 40 ലക്ഷം യൂണിറ്റുകൾ
അതേസമയം മോഡലില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ നിര്‍മ്മാതാക്കള്‍ വരുത്തിയിട്ടില്ല. മുന്‍തലമുറ ആക്ടിവ 5G വിപണിയില്‍ എത്തി രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ പതിപ്പിനെ കമ്പനി നിരത്തില്‍ എത്തിക്കുന്നത്. നിരവധി മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്.
ആറ് നിറങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ആക്ടിവ 5G -യില്‍ നിന്നും വ്യത്യസ്തമായി പുതുക്കിയ എല്‍ഇഡി ഹെഡ്ലാമ്പ്, പുതിയ ഡിസൈനിലുള്ള ആപ്രോണ്‍ എന്നിവ ആക്ടിവ 6G -യുടെ സവിശേഷതകളാണ്.
ആക്ടിവ 125 ബിഎസ് VI പതിപ്പില്‍ കണ്ടിരുന്ന സൈലന്റ് സ്റ്റാര്‍ട്ട് സിസ്റ്റം പുതിയ പതിപ്പിലും ഇടംപിടിച്ചിട്ടുണ്ട്. മുന്നില്‍ 12 ഇഞ്ച് ടയറിനൊപ്പം ടെലിസ്കോപിക് ഫോര്‍ക്കുകളും നല്‍കിയിട്ടുണ്ട. ആക്ടിവ 5G -യില്‍ 10 ഇഞ്ച് ടയറുകളായിരുന്നു ഹോണ്ട നല്‍കിയിരുന്നത്.
എഞ്ചിന് സ്റ്റാര്‍ട്ട്, സ്റ്റോപ് ബട്ടണ്‍, പകുതി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, മള്‍ട്ടി-ഫങ്ഷന് കീ, വലിയ സീറ്റ്, 18 ലിറ്റര്‍ സ്റ്റോറേജ് സ്പെയ്സ്, വലിയ വീല്‍ബേസ് എന്നിവയും പുതിയ പതിപ്പിന്റെ സവിശേഷതകളാണ്.
MOST READ: ഫാസ്ടാഗ് സംവിധാനത്തില്‍ വര്‍ധനവ്; ജൂലൈയില്‍ 8.6 കോടി ഇടപാടുകള്‍
110 സിസി ബിഎസ് VI എഞ്ചിന് കരുത്തിലാണ് പുതിയ സ്കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. ഈ എഞ്ചിന് 8,000 rpm -ല്‍ 7.6 bhp കരുത്ത് ഉത്പാദിപ്പിക്കും.
ഫ്യുവല്‍ ഇഞ്ചക്ഷന് സംവിധാനം സ്കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. പഴയ പതിപ്പുകളില്‍ നിന്നും 10 ശതമാനത്തില്‍ അധികം ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.