Just In
- 13 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 16 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 19 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 1 day ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- News
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം പരിഗണിക്കും; മുഖ്യമന്ത്രി
- Sports
ISL 2020-21: സമനിലകളുടെ സണ്‍ഡേ, രണ്ടു മല്‍സരങ്ങളും ഒപ്പത്തിനൊപ്പം
- Movies
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹൈനസിന്റെ ഔദ്യോഗിക ആക്സസറികൾ അവതരിപ്പിച്ച് ഹോണ്ട
പരിഷ്കരിച്ച മോട്ടോർ, മതിയായ പ്രകടനവും ശാന്തമായ എർഗോണോമിക്സുമുള്ള ഒരു സുഖപ്രദമായ ടൂററായിട്ടാണ് ഹൈനസ് CB 350 റെട്രോ-ക്ലാസിക് റോഡ്സ്റ്റർ ഹോണ്ട രൂപകൽപ്പന ചെയ്തിരിക്കുന്നത്. റോയൽ എൻഫീൽഡ് ക്ലാസിക് 350 -ൽ നിന്ന് ടൂറിംഗ് പ്രേമികളെ ആകർഷിക്കാൻ നിർമ്മാതാക്കൾ ആഗ്രഹിക്കുന്നു.

ഹൈനസ് CB 350 -യുടെ അപ്പീൽ വർധിപ്പിക്കുന്നതിന് കമ്പനി ഔദ്യോഗിക ആക്സസറികളുടെ ഒരു ശ്രേണി ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്.

മോട്ടോർസൈക്കിളിനെ കൂടുതൽ പ്രായോഗിക ദീർഘദൂര ടൂററാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്സസറികൾ ഒരുക്കിയിരിക്കുന്നത്. അഭിനവ് ഭട്ട് അപ്പ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ഹോണ്ട CB 350 -യുടെ എല്ലാ ഔദ്യോഗിക ആക്സസറികളും വിശദമായി വിവരിക്കുന്നു.
MOST READ: കൂടുതൽ പരിചയപ്പെടാം; പുതുക്കിയ ഹാരിയറിന്റെ പരസ്യ വീഡിയോ പങ്കുവെച്ച് ടാറ്റ

ആക്സസറീസ് ലിസ്റ്റിലെ ആദ്യ ഇനം 375 രൂപ വിലയുള്ള സൈഡ് സ്റ്റാൻഡ് കിറ്റാണ്, എന്നാൽ സ്റ്റോക്ക് ബൈക്കിൽ തന്നെ ഒരെണ്ണം സജ്ജീകരിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

അത്യാവശ്യ ആക്സസറികളിലൊന്നായ ക്ലാസിക് ബട്ടർഫ്ലൈ-ടൈപ്പ് ക്രാഷ് ഗാർഡുകൾക്ക് 1,234 രൂപ വിലയുണ്ട്, അവ കറുത്ത നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.
MOST READ: സോനെറ്റിന്റെ കയറ്റുമതിയും ആരംഭിച്ച് കിയ; ഇന്ത്യയിൽ ബുക്കിംഗ് കാലയളവ് 10 ആഴ്ച്ചയോളം

ഒരു ജോടി റബ്ബർ ഫോർക്ക് ഗെയ്റ്ററുകളുടെ വില 581 രൂപയാണ്. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾക്ക് ഡസ്റ്റ് പ്രൊട്ടക്ഷൻ നൽകുന്നതിനൊപ്പം, മോട്ടോർസൈക്കിളിന്റെ ക്ലാസിക് ആകർഷണം വർധിപ്പിക്കുന്നതിന് ഇവ സഹായിക്കുന്നു.
No | Official Accessories | Price |
1 | Pad, Tank Center | 309 |
2 | Side Stand | 375 |
3 | Engine Lower Protection | 465 |
4 | Fork Gators | 581 |
5 | Pannier Support A | 643 |
6 | Pannier Support B | 697 |
7 | Engine Guard | 1,234 |
8 | Split Seat Back | 3,705 |
9 | Split Seat Brown | 3,705 |

പന്നിയേർസിനെ പിന്തുണയ്ക്കുന്നതിനുള്ള സാഡിൽ സ്റ്റേ ബാറുകൾക്ക് ഒരു വശത്തിന് 643 രൂപയും മറുവശത്തിന് 697 രൂപയുമാണ് വില. ഹോണ്ടയുടെ ഔദ്യോഗിക ആക്സസറീസ് പട്ടികയിൽ സാഡിൽ സ്റ്റേയ്ക്കൊപ്പം ബ്രാൻഡഡ് പന്നിയേഴ്സ് ഉൾപ്പെടുന്നില്ല എന്നതാണ് രസകരമായ ഒരു കാര്യം.
MOST READ: വരാനിരിക്കുന്ന നിസാൻ മാഗ്നൈറ്റിന്റെ അഞ്ച് സെഗ്മെന്റ ഫസ്റ്റ് ഫീച്ചറുകൾ

റബ്ബർ സർഫസുള്ള ഫ്യുവൽ ടാങ്ക് പ്രൊട്ടക്ടറിന് 309 രൂപയും എഞ്ചിൻ ലോവർ പൈപ്പ് ഗാർഡിന് 465 രൂപയുമാണ് വില. ഓപ്ഷണൽ ടു-പീസ് സീറ്റുകൾക്ക് ഏറ്റവും വിലകൂടിയ ആക്സസറിയാണ്, ഇവയ്ക്ക് 3,705 രൂപ വിലമതിക്കുന്നു. ബ്രൗൺ, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഇവ ലഭ്യമാണ്, സ്പ്ലിറ്റ്-സീറ്റ് സജ്ജീകരണം പില്യൻ സീറ്റ് നീക്കംചെയ്യാൻ ഉടമകളെ അനുവദിക്കുന്നു.

ഹോണ്ട ഹൈനസ് CB 350 -ക്ക് 348.3 സിസി എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണുള്ളത്, ഇത് 20.8 bhp കരുത്തും 30 Nm torque ഉം ഉത്പാദിപ്പിക്കുന്നതിന് ട്യൂൺ ചെയ്തിരിക്കുന്നു. സ്ലിപ്പർ ക്ലച്ച് വഴി എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ഇണചേരുന്നു. മോട്ടോർസൈക്കിളിന് 181 കിലോഗ്രാമാണ് ഭാരം.
MOST READ: ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് റെനോ സോയി ഇലക്ട്രിക്; സ്പൈ ചിത്രങ്ങള്‍

പരമ്പരാഗത ഫ്രണ്ട് ടെലിസ്കോപ്പിക് ഫോർക്കുകൾ, ട്വിൻ ഷോക്ക് അബ്സോർബറുകൾ എന്നിവ ക്ലാസിക് റോഡ്സ്റ്ററിൽ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും എൽഇഡി ഹെഡ്ലൈറ്റുകൾ, ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്മാർട്ട്ഫോൺ വോയ്സ് കൺട്രോൾ എന്നിവ ഉൾക്കൊള്ളുന്നു.

ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകളെ ഡ്യുവൽ-ചാനൽ ABS പിന്തുണയ്ക്കുന്നു, കൂടാതെ മോട്ടോർസൈക്കിളിന് തെരഞ്ഞെടുക്കാവുന്ന ടോർക്ക് കൺട്രോൾ സിസ്റ്റവുമുണ്ട്.
ഹോണ്ട ഹൈനസ് CB 350 അടിസ്ഥാന DLX വേരിയന്റിന് 1.85 ലക്ഷം രൂപയും DLX പ്രോ വേരിയന്റിന് 1.90 ലക്ഷവും രൂപയുമാണ് എക്സ്-ഷോറൂം വില. റോയൽ എൻഫീൽഡും ജാവയുമാണ് ഹൈനസിന്റെ പ്രധാന എതിരാളികൾ.