Just In
- 8 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 11 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 13 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 23 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- News
അലി അക്ബറിന്റെ വാരിയംകുന്നന് കിട്ടിയത് ഒരു കോടി, സൂപ്പര്‍ താരങ്ങള്‍ വരും, പേരുകള്‍ പറയില്ല!!
- Movies
സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം, ഒറ്റക്കൊമ്പന് കാസ്റ്റിംഗ് കോള്‍ പുറത്ത്
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Sports
'രവി ശാസ്ത്രിയാവണം', ടെസ്റ്റില്‍ ഓപ്പണറോ? എന്തിനും തയ്യാറെന്നു വാഷിങ്ടണ്‍ സുന്ദര്‍
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹൈനസ് CB350 കൈനിറയെ ഓഫറും കുറഞ്ഞ ഇഎംഐകളുമായി ഹോണ്ട
ഹൈനസ് CB350 എന്നൊരു മോഡലിനെ അടുത്തിടെയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട നിരത്തിലെത്തിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് അടക്കിവാണിരുന്ന ശ്രേണി ലക്ഷ്യമിട്ടാണ് ഹൈനസ് CB350 വിപണിയില്‍ എത്തുന്നത്.

വിപണിയില്‍ എത്തിയിട്ട് അധികം ആയില്ലെങ്കിലും മോഡലിന് വലിയ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഹോണ്ട. ഉത്സവ സീസണില്‍ വില്‍പ്പന വര്‍ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ബൈക്ക് വാങ്ങുമ്പോള്‍ 43,000 രൂപ വരെ ലാഭിക്കാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ICICI ബാങ്കുമായി കമ്പനി പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തു.

മോട്ടോര്‍സൈക്കിളിന്റെ ഓണ്‍-റോഡ് വിലയ്ക്ക് 100 ശതമാനം ധനസഹായം നല്‍കുകയും ചെയ്യും. പലിശ നിരക്ക് 5.6 ശതമാനമാണ്, ഇത് ഇരുചക്ര വാഹന ഫിനാന്സിംഗിന്റെ നിലവിലുള്ള പലിശ നിരക്കിന്റെ പകുതിയാണ്.

ഈ ഫിനാന്‍സ് പദ്ധതി തെരഞ്ഞെടുക്കുന്നത് മൊത്തം 43,000 വരെ ലാഭിക്കാന്‍ ഇടയാക്കും. 4,999 മുതല്‍ ആരംഭിക്കുന്ന ഇഎംഐകളും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഈ ഓഫറുകള്‍ ഒരു നിശ്ചിത സമയത്തേക്ക് മാത്രമാകും സാധുതയുള്ളുവെന്നും കൂടാതെ ചില നിബന്ധനകളും വ്യവസ്ഥകളും ബാധകമാണെന്നും കമ്പനി അറിയിച്ചു.
MOST READ: ഡിസി കരവിരുതിലൊരുങ്ങി മഹീന്ദ്ര ഥാര്‍; ചിത്രങ്ങള്‍ വൈറല്‍

ബൈക്കിന്റെ ഡെലിവറി ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ കമ്പനി ആരംഭിച്ചിരുന്നു. ബ്രാന്‍ഡിന്റെ പ്രീമിയം ഡീലര്‍ഷിപ്പായ ബിഗ് വിങ്ങിലൂടെയാണ് ഈ ബൈക്ക് നിരത്തുകളിലെത്തുന്നത്. DLX, DLX പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് വിപണിയില്‍ എത്തുക.

ഇതില്‍ DLX പതിപ്പിന് 1.85 ലക്ഷം രൂപയും DLX പ്രോ പതിപ്പിന് 1.90 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. റെട്രോ സ്റ്റൈലില്‍ ക്ലാസിക് ലുക്കിലാണ് ഹൈനസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
MOST READ: ഉത്സവ സീസണിൽ വിപണി പിടിക്കണം; എക്സ്ട്രീം 160R-ന് ദീപാവലി ഓഫറുമായി ഹീറോ

വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്രോം ഫിനിഷിങ്ങിലുള്ള ഫെന്‍ഡറുകള്‍, അല്‍പ്പം ഉയര്‍ന്ന് നില്ക്കുന്ന ക്രോമിയം ഫിനിഷിങ്ങിലുള്ള എക്സ്ഹോസ്റ്റ്, അലോയി വീലുകള്‍, മികച്ച ഡിസൈനിലുള്ള ടെയില്‍ ലാമ്പ് എന്നിവയാണ് ഡിസൈന്‍ സൗന്ദര്യം കൂട്ടുന്ന ഘടകങ്ങള്‍.

ഫീച്ചറുകളുടെ കാര്യത്തിലും എതിരാളികളെക്കാള്‍ ഒരു പിടി മുന്നിലാണ് ഹൈനസ്. സ്മാര്‍ട്ട് ഫോണ്‍ വോയ്സ് കണ്ട്രോള് സിസ്റ്റവും ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഫോണിലെത്തുന്ന കോളുകള്‍ സ്വീകരിക്കാനും, നാവിഗേഷന്‍, സംഗീതം, മെസേജുകള്‍ തുടങ്ങിയവയെല്ലാം ഉപയോഗിക്കാനും സാധിക്കും. ശ്രേണിയില്‍ ഈ സംവിധാനം ഒരുക്കുന്ന ആദ്യ ബൈക്കാണിത്.
MOST READ: ബെംഗളൂരുവിൽ കുട്ടികളുടെ ഹെൽമെറ്റുകൾക്ക് വൻ ഡിമാന്റ്

പുതിയ 348 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട ഹൈനസിന് കരുത്തേകുന്നത്. ഇത് 20.78 bhp പവറില്‍ 30 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്ലിപ്പര്‍ ക്ലച്ചും ജോടിയാക്കിയ അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.

മുന്‍വശത്ത് ടെലിസ്കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഹൈഡ്രോളിക് ഷോക്കുകളുമാണ് സസ്പെന്ഷന് ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത്. പ്രേഷ്യസ് റെഡ് മെറ്റാലിക്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളിലാണ് DLX വേരിയന്റ് എത്തുന്നത്.

അത്ലറ്റിക് ബ്ലൂ മെറ്റാലിക്, സ്പിയര്‍ സില്‍വര്‍ മെറ്റാലിക് വിത്ത് പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാസീവ് ഗ്രേ വിത്ത് മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക് നിറങ്ങളിലാണ് DLX പ്രോ എത്തുന്നത്.