ഹൈനസ് CB350 കൈനിറയെ ഓഫറും കുറഞ്ഞ ഇഎംഐകളുമായി ഹോണ്ട

ഹൈനസ് CB350 എന്നൊരു മോഡലിനെ അടുത്തിടെയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട നിരത്തിലെത്തിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് അടക്കിവാണിരുന്ന ശ്രേണി ലക്ഷ്യമിട്ടാണ് ഹൈനസ് CB350 വിപണിയില്‍ എത്തുന്നത്.

ഹൈനസ് CB350 കൈനിറയെ ഓഫറും കുറഞ്ഞ ഇഎംഐകളുമായി ഹോണ്ട

വിപണിയില്‍ എത്തിയിട്ട് അധികം ആയില്ലെങ്കിലും മോഡലിന് വലിയ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഹോണ്ട. ഉത്സവ സീസണില്‍ വില്‍പ്പന വര്‍ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഹൈനസ് CB350 കൈനിറയെ ഓഫറും കുറഞ്ഞ ഇഎംഐകളുമായി ഹോണ്ട

ബൈക്ക് വാങ്ങുമ്പോള്‍ 43,000 രൂപ വരെ ലാഭിക്കാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ICICI ബാങ്കുമായി കമ്പനി പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തു.

MOST READ: ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ നിസാൻ മാഗ്നൈറ്റ്; അടുത്ത മാസം വിൽപ്പനയ്ക്ക് എത്തും

ഹൈനസ് CB350 കൈനിറയെ ഓഫറും കുറഞ്ഞ ഇഎംഐകളുമായി ഹോണ്ട

മോട്ടോര്‍സൈക്കിളിന്റെ ഓണ്‍-റോഡ് വിലയ്ക്ക് 100 ശതമാനം ധനസഹായം നല്‍കുകയും ചെയ്യും. പലിശ നിരക്ക് 5.6 ശതമാനമാണ്, ഇത് ഇരുചക്ര വാഹന ഫിനാന്‍സിംഗിന്റെ നിലവിലുള്ള പലിശ നിരക്കിന്റെ പകുതിയാണ്.

ഹൈനസ് CB350 കൈനിറയെ ഓഫറും കുറഞ്ഞ ഇഎംഐകളുമായി ഹോണ്ട

ഈ ഫിനാന്‍സ് പദ്ധതി തെരഞ്ഞെടുക്കുന്നത് മൊത്തം 43,000 വരെ ലാഭിക്കാന്‍ ഇടയാക്കും. 4,999 മുതല്‍ ആരംഭിക്കുന്ന ഇഎംഐകളും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഈ ഓഫറുകള്‍ ഒരു നിശ്ചിത സമയത്തേക്ക് മാത്രമാകും സാധുതയുള്ളുവെന്നും കൂടാതെ ചില നിബന്ധനകളും വ്യവസ്ഥകളും ബാധകമാണെന്നും കമ്പനി അറിയിച്ചു.

MOST READ: ഡിസി കരവിരുതിലൊരുങ്ങി മഹീന്ദ്ര ഥാര്‍; ചിത്രങ്ങള്‍ വൈറല്‍

ഹൈനസ് CB350 കൈനിറയെ ഓഫറും കുറഞ്ഞ ഇഎംഐകളുമായി ഹോണ്ട

ബൈക്കിന്റെ ഡെലിവറി ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ കമ്പനി ആരംഭിച്ചിരുന്നു. ബ്രാന്‍ഡിന്റെ പ്രീമിയം ഡീലര്‍ഷിപ്പായ ബിഗ് വിങ്ങിലൂടെയാണ് ഈ ബൈക്ക് നിരത്തുകളിലെത്തുന്നത്. DLX, DLX പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് വിപണിയില്‍ എത്തുക.

ഹൈനസ് CB350 കൈനിറയെ ഓഫറും കുറഞ്ഞ ഇഎംഐകളുമായി ഹോണ്ട

ഇതില്‍ DLX പതിപ്പിന് 1.85 ലക്ഷം രൂപയും DLX പ്രോ പതിപ്പിന് 1.90 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. റെട്രോ സ്റ്റൈലില്‍ ക്ലാസിക് ലുക്കിലാണ് ഹൈനസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

MOST READ: ഉത്സവ സീസണിൽ വിപണി പിടിക്കണം; എക്‌സ്ട്രീം 160R-ന് ദീപാവലി ഓഫറുമായി ഹീറോ

ഹൈനസ് CB350 കൈനിറയെ ഓഫറും കുറഞ്ഞ ഇഎംഐകളുമായി ഹോണ്ട

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്രോം ഫിനിഷിങ്ങിലുള്ള ഫെന്‍ഡറുകള്‍, അല്‍പ്പം ഉയര്‍ന്ന് നില്‍ക്കുന്ന ക്രോമിയം ഫിനിഷിങ്ങിലുള്ള എക്സ്ഹോസ്റ്റ്, അലോയി വീലുകള്‍, മികച്ച ഡിസൈനിലുള്ള ടെയില്‍ ലാമ്പ് എന്നിവയാണ് ഡിസൈന് സൗന്ദര്യം കൂട്ടുന്ന ഘടകങ്ങള്‍.

ഹൈനസ് CB350 കൈനിറയെ ഓഫറും കുറഞ്ഞ ഇഎംഐകളുമായി ഹോണ്ട

ഫീച്ചറുകളുടെ കാര്യത്തിലും എതിരാളികളെക്കാള്‍ ഒരു പിടി മുന്നിലാണ് ഹൈനസ്. സ്മാര്‍ട്ട് ഫോണ്‍ വോയ്സ് കണ്‍ട്രോള്‍ സിസ്റ്റവും ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഫോണിലെത്തുന്ന കോളുകള്‍ സ്വീകരിക്കാനും, നാവിഗേഷന്‍, സംഗീതം, മെസേജുകള്‍ തുടങ്ങിയവയെല്ലാം ഉപയോഗിക്കാനും സാധിക്കും. ശ്രേണിയില്‍ ഈ സംവിധാനം ഒരുക്കുന്ന ആദ്യ ബൈക്കാണിത്.

MOST READ: ബെംഗളൂരുവിൽ കുട്ടികളുടെ ഹെൽമെറ്റുകൾക്ക് വൻ ഡിമാന്റ്

ഹൈനസ് CB350 കൈനിറയെ ഓഫറും കുറഞ്ഞ ഇഎംഐകളുമായി ഹോണ്ട

പുതിയ 348 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട ഹൈനസിന് കരുത്തേകുന്നത്. ഇത് 20.78 bhp പവറില്‍ 30 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്ലിപ്പര്‍ ക്ലച്ചും ജോടിയാക്കിയ അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.

ഹൈനസ് CB350 കൈനിറയെ ഓഫറും കുറഞ്ഞ ഇഎംഐകളുമായി ഹോണ്ട

മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഹൈഡ്രോളിക് ഷോക്കുകളുമാണ് സസ്‌പെന്‍ഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത്. പ്രേഷ്യസ് റെഡ് മെറ്റാലിക്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളിലാണ് DLX വേരിയന്റ് എത്തുന്നത്.

ഹൈനസ് CB350 കൈനിറയെ ഓഫറും കുറഞ്ഞ ഇഎംഐകളുമായി ഹോണ്ട

അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, സ്പിയര്‍ സില്‍വര്‍ മെറ്റാലിക് വിത്ത് പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാസീവ് ഗ്രേ വിത്ത് മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക് നിറങ്ങളിലാണ് DLX പ്രോ എത്തുന്നത്.

Most Read Articles

Malayalam
English summary
Honda Introduces Special EMI Scheme For H Ness CB350. Read in Malayalam.
Story first published: Friday, October 30, 2020, 15:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X