ഫോർസ 125, 350 മോഡലുകൾ പുറത്തിറക്കി ഹോണ്ട

ഹോണ്ട അടുത്തിടെ തങ്ങളുടെ മുൻനിര മാക്സി-സ്കൂട്ടറായ ഫോർസ 750 പുറത്തിറക്കിയിരുന്നു, അതിനു പിന്നാലെ ഇപ്പോൾ ജാപ്പനീസ് വാഹന നിർമാതാക്കൾ ഫോർസ 350, ഫോർസ 125 എന്നിവയും വിപണിയിൽ എത്തിച്ചിരിക്കുകയാണ്.

ഫോർസ 125, 350 മോഡലുകൾ പുറത്തിറക്കി ഹോണ്ട

പുതിയ ഫോർസ 350 ഹോണ്ടയുടെ മോഡൽ നിരയിലെ ഫോർസ 300 -നെ പകരം വയ്ക്കുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്, ഫോർസ 350 -യുടെ ഔദ്യോഗിക വിശദാംശങ്ങൾ ഇപ്പോൾ കമ്പനി പുറത്തുവന്നിട്ടുണ്ട്.

ഫോർസ 125, 350 മോഡലുകൾ പുറത്തിറക്കി ഹോണ്ട

വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിന്റെ 279 സിസി എഞ്ചിനെ അപേക്ഷിച്ച് 330 സിസി ലിക്വിഡ്-കൂൾഡ് മോട്ടോർ പുതിയ സ്കൂട്ടറിന് ലഭിക്കുന്നു.

MOST READ: പുത്തൻ സെലേറിയോയും വിപണിയിലെത്താൻ വൈകും; അവതരണം അടുത്ത വർഷത്തേക്ക് മാറ്റി മാരുതി

ഫോർസ 125, 350 മോഡലുകൾ പുറത്തിറക്കി ഹോണ്ട

7500 rpm-ൽ‌ 29.2 bhp പരമാവധി കരുത്തും, 5250 rpm -ൽ‌ 31.5 Nm torque ഉം എഞ്ചിൻ‌ നിർമ്മിക്കുന്നു. പവർ, torque കണക്കുകൾ യഥാക്രമം 1.3 bhp ഉം 4.3 Nm ഉം മുൻമോഡലിനേക്കാൾ വർധിക്കുന്നു.

ഫോർസ 125, 350 മോഡലുകൾ പുറത്തിറക്കി ഹോണ്ട

വലിയ ത്രോട്ടിൽ ബോഡികളും ഇൻ‌ടേക്ക് വാൽവുകളും, പുതുക്കിയ ഇൻ‌ടേക്ക്, എക്‌സ്‌ഹോസ്റ്റ് പോർട്ടുകൾ, ഭാരം ഖുറഞ്ഞ ക്രാംഗ്ഷാഫ്റ്റ്, ഫ്രീ-ഫ്ലോയിംഗ് എക്‌സ്‌ഹോസ്റ്റ് എന്നിവ പവർ‌ട്രെയിനിന്റെ മറ്റ് അപ്‌ഡേറ്റുകളിൽ ഉൾപ്പെടുന്നു.

MOST READ: പൾസർ NS200, RS200 മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ അവതിപ്പിച്ച് ബജാജ്

ഫോർസ 125, 350 മോഡലുകൾ പുറത്തിറക്കി ഹോണ്ട

പുതിയ ഫോർസ 350 ഫോർസ 300 -നേക്കാൾ വേഗതയേറിയതാണ്. മണിക്കൂറിൽ 137 കിലോമീറ്റർ വേഗത മാക്സി സ്കൂട്ടറിന് കൈവരിക്കുമെന്നും ഹോണ്ട അവകാശപ്പെടുന്നു.

ഫോർസ 125, 350 മോഡലുകൾ പുറത്തിറക്കി ഹോണ്ട

കൂടാതെ, പുതിയ ഫോർസ 350 ചില വിഷ്വൽ അപ്‌ഡേറ്റുകളും അവതരിപ്പിക്കുന്നു. എമർജൻസി സ്റ്റോപ്പ് സിഗ്നലിനൊപ്പം എൽഇഡി ഹെഡ്‌ലാമ്പും എൽഇഡി ടെയിൽ ലൈറ്റും മാക്‌സി സ്‌കൂട്ടറിന് ലഭിക്കും. 180 mm വരെ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിൻഡ്‌സ്ക്രീൻ ഇതിന് ലഭിക്കുന്നു, മുൻഗാമിയേക്കാൾ 40 mm കൂടുതലാണിത്.

MOST READ: മാർപ്പാപ്പയുടെ യാത്രകൾ ഇനിമുതൽ സീറോ എമിഷൻ ടൊയോട്ട മിറായ് FCV -ൽ

ഫോർസ 125, 350 മോഡലുകൾ പുറത്തിറക്കി ഹോണ്ട

നേരത്തെ കണ്ട അലുമിനിയം യൂണിറ്റിന് പകരം ഒരു പ്ലാസ്റ്റിക് ഗ്രാബ് റെയിൽ സ്ഥാപിച്ചിട്ടുണ്ട്, ഇത് 1.4 കിലോ ഭാരം ലാഭിക്കാൻ സഹായിക്കുന്നു. ഫോർസ 350 മാക്സി സ്കൂട്ടറിന്റെ ഭാരം 184 കിലോഗ്രാമാണ്.

ഫോർസ 125, 350 മോഡലുകൾ പുറത്തിറക്കി ഹോണ്ട

രണ്ട് ഫുൾ-ഫെയ്സ് ഹെൽമെറ്റുകൾക്ക് വയ്ക്കാൻ കഴിയുന്ന വലിയ അണ്ടർ സീറ്റ് സ്റ്റോറേജ് സ്കൂട്ടറിന് ലഭിക്കുന്നു, അതോടൊപ്പം യുഎസ്ബി ചാർജിംഗ് സോക്കറ്റുമുണ്ട്.

MOST READ: ടാറ്റ നെക്‌സോൺ XMS; സൺറൂഫുമായി എത്തുന്ന രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോംപാക്ട് എസ്‌യുവി

ഫോർസ 125, 350 മോഡലുകൾ പുറത്തിറക്കി ഹോണ്ട

മറുവശത്ത്, ഫോർസ 125 -ൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇത് നാല് വാൽവ്, സിംഗിൾ സിലിണ്ടർ 125 സിസി എഞ്ചിൻ 8,750 rpm-ൽ 14.7 bhp കരുത്തും 6,500 rpm-ൽ 12.2 Nm torque ഉം പുറപ്പെടുവിക്കുന്നു.

ഫോർസ 125, 350 മോഡലുകൾ പുറത്തിറക്കി ഹോണ്ട

എൻട്രി ലെവൽ മാക്സി സ്കൂട്ടറിൽ പുതിയത് ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന വിൻഡ്ഷീൽഡ്, ട്രാക്ഷൻ കൺട്രോൾ, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവയാണ്. കീലെസ്സ് സ്റ്റാർട്ട്, എൽഇഡി ലൈറ്റിംഗ് എന്നിവയും ഇതിന് ലഭിക്കും.

ഫോർസ 125, 350 മോഡലുകൾ പുറത്തിറക്കി ഹോണ്ട

ഫോർസ 300 ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തിക്കാൻ ഹോണ്ട നേരത്തെ പദ്ധതിയിട്ടിരുന്നു, എന്നിരുന്നാലും ഇപ്പോൾ പുതിയ ഫോർസ 350 ഉപയോഗിച്ച് ഇതിനെ മാറ്റിസ്ഥാപിച്ചിരിക്കുന്നതിനാൽ മാക്സി സ്കൂട്ടർ രാജ്യത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Honda Launched 2021 Forza 350 And Forza 125 Maxi Scooters. Read in Malayalam.
Story first published: Monday, October 19, 2020, 13:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X