59 കിലോമീറ്റർ മൈലേജുമായി പുതുതലമുറ സ്കൂപ്പി അവതരിപ്പിച്ച് ഹോണ്ട

ഇന്തോനേഷ്യയിലെ ജനപ്രിയ സ്കൂട്ടറുകളിലൊന്നായ ഹോണ്ട സ്കൂപ്പി 2010 -ൽ രാജ്യത്ത് അവതരിപ്പിച്ച കാലം മുതൽ ഇതുവരെ 4.5 ദശലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചു. ഹോണ്ട ഇപ്പോൾ സ്കൂട്ടറിന്റെ അടുത്ത തലമുറ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്.

59 കിലോമീറ്റർ മൈലേജുമായി പുതുതലമുറ സ്കൂപ്പി അവതരിപ്പിച്ച് ഹോണ്ട

കോസ്മെറ്റിക് നവീകരണവും പുതിയ സവിശേഷതകളുമായിട്ടാണ് 2021 പതിപ്പ് എത്തുന്നത്. 19.95 ദശലക്ഷം IDR ആണ് ഇതിന്റെ ആരംഭ എക്സ്-ഷോറൂം വില, ഏകദേശം 1.05 ലക്ഷം രൂപ.

59 കിലോമീറ്റർ മൈലേജുമായി പുതുതലമുറ സ്കൂപ്പി അവതരിപ്പിച്ച് ഹോണ്ട

രൂപകൽപ്പനയും സവിശേഷതകളും

2021 ഹോണ്ട സ്കൂപ്പി അതിന്റെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെയധികം ആകർഷകമാണ്. ഫാഷൻ അവബോധമുള്ള യുവതലമുറയുടെ സ്റ്റൈലിംഗ് ആവശ്യങ്ങൾക്കനുസൃതമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

MOST READ: ക്രെറ്റയും സെൽറ്റോസും എതിരാളി; ടൈഗൺ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

59 കിലോമീറ്റർ മൈലേജുമായി പുതുതലമുറ സ്കൂപ്പി അവതരിപ്പിച്ച് ഹോണ്ട

ഓവൽ ആകൃതിയിലുള്ള ഹെഡ്‌ലാമ്പും ടെയിൽ ലാമ്പും സ്‌പ്ലാഷിയർ റിയർ ഇൻഡിക്കേറ്ററുകളും പോലുള്ള വിഷ്വൽ മെച്ചപ്പെടുത്തലുകളുടെ ഒരു ശ്രേണി ഇതിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. എൽഇഡി പ്രൊജക്ടർ ലൈറ്റിംഗ് സിസ്റ്റവുമായിട്ടാണ് പുതിയ ഹെഡ്‌ലാമ്പ് യൂണിറ്റ് വരുന്നത്.

59 കിലോമീറ്റർ മൈലേജുമായി പുതുതലമുറ സ്കൂപ്പി അവതരിപ്പിച്ച് ഹോണ്ട

സ്‌പോർടി, ഫാഷൻ, സ്റ്റൈലിഷ്, പ്രസ്റ്റീജ് എന്നീ നാല് വേരിയന്റുകളിലാണ് പുതുതലമുറ സ്‌കൂപ്പി ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. ഓരോ വേരിയന്റിനും പ്രസ്റ്റീജ് വൈറ്റ് ആൻഡ് ബ്ലാക്ക്, സ്റ്റൈലിഷ് ബ്രൗൺ ആൻഡ് റെഡ്, ഫാഷൻ ബ്ലൂ ആൻഡ് ക്രീം, സ്പോർട്ടി റെഡ്, ബ്ലാക്ക് എന്നിങ്ങനെ സവിശേഷമായ കളർ ഓപ്ഷനുകളുണ്ട്.

MOST READ: 2021 കാർണിവൽ ഹൈ-ലിമോസിൻ വേരിയന്റ് അവതരിപ്പിച്ച് കിയ

59 കിലോമീറ്റർ മൈലേജുമായി പുതുതലമുറ സ്കൂപ്പി അവതരിപ്പിച്ച് ഹോണ്ട

സൗകര്യത്തെയും ഫീച്ചറുകളേയും കുറിച്ച് പറയുമ്പോൾ, പുതിയ സ്കൂപ്പിക്ക് സീറ്റിന് താഴെ 15.4 ലിറ്റർ യൂട്ടിലിറ്റി സ്റ്റോറേജ് സ്പെയ്സ് ലഭിക്കുന്നു.

59 കിലോമീറ്റർ മൈലേജുമായി പുതുതലമുറ സ്കൂപ്പി അവതരിപ്പിച്ച് ഹോണ്ട

ഒരു യുഎസ്ബി ചാർജർ കൺസോൾ ബോക്സിൽ ചേർത്തിരിക്കുന്നു, അധിക അഡാപ്റ്ററിന്റെ ആവശ്യമില്ലാതെ ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ ഇത് അനുവദിക്കുന്നു. ഫ്രണ്ടിൽ മൾട്ടി-ഫംഗ്ഷൻ ഹുക്ക്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

MOST READ: സൂപ്പർവലോസ് 75 ആനിവേഴ്‌സറിയോ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി എംവി അഗസ്റ്റ

59 കിലോമീറ്റർ മൈലേജുമായി പുതുതലമുറ സ്കൂപ്പി അവതരിപ്പിച്ച് ഹോണ്ട

സുരക്ഷയും സെക്യൂരിറ്റിയും കണക്കിലെടുക്കുമ്പോൾ, പുതിയ സ്കൂപ്പിയിൽ സ്മാർട്ട് കീ സജ്ജീകരിച്ചിരിക്കുന്നു, ഇത് ആൻസർ ബാക്ക് ഫീച്ചറും ആന്റി തെഫ്റ്റ് അലാറവും വാഗ്ദാനം ചെയ്യുന്നു. ട്യൂബ്‌ലെസ് ടയറുകളും ബ്രേക്ക് ലോക്ക് ലിവറും സ്കൂട്ടറിന് ലഭിക്കും.

59 കിലോമീറ്റർ മൈലേജുമായി പുതുതലമുറ സ്കൂപ്പി അവതരിപ്പിച്ച് ഹോണ്ട

സ്കൂപ്പി എഞ്ചിൻ

ഏറ്റവും പുതിയ ജനറേഷൻ 110 സിസി, SOHC പ്രോഗ്രാമ്ഡ് ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് ഹോണ്ട സ്കൂപ്പിയുടെ ഹൃദയം. 7,500 rpm -ൽ 9.0 bhp പരമാവധി കരുത്തും, 5,500 rpm -ൽ 9.3 Nm torque ഉം എഞ്ചിൻ പുറപ്പെടുവിക്കുന്നു.

MOST READ: ബെനലി ഇംപെരിയാലെ 400 ആവശ്യക്കാര്‍ ഏറുന്നു; 2020 ഒക്ടോബറില്‍ വില്‍പ്പന 103 ശതമാനം ഉയര്‍ന്നു

59 കിലോമീറ്റർ മൈലേജുമായി പുതുതലമുറ സ്കൂപ്പി അവതരിപ്പിച്ച് ഹോണ്ട

eSP സിസ്റ്റം ഉപയോഗിച്ചാണ് വാഹനം വരുന്നത്, ഇത് പ്രകടനം വർധിപ്പിക്കുക മാത്രമല്ല മൈലേജ് കൂട്ടുകയും ചെയ്യുന്നു. സ്കൂട്ടറിന് ACG സ്റ്റാർട്ടറും ലഭിക്കുന്നു, ഇത് ശബ്ദമുണ്ടാക്കാതെ സുഗമമായി എഞ്ചിൻ സ്റ്റാർട്ടാകുന്നുവെന്ന് ഉറപ്പാക്കുന്നു.

59 കിലോമീറ്റർ മൈലേജുമായി പുതുതലമുറ സ്കൂപ്പി അവതരിപ്പിച്ച് ഹോണ്ട

മൂന്ന് സെക്കൻഡിൽ കൂടുതൽ നിഷ്‌ക്രിയമായിരിക്കുമ്പോൾ എഞ്ചിൻ ഓഫ് ചെയ്യുന്ന നൂതന ഐഡ്‌ലിംഗ് സ്റ്റോപ്പ് സിസ്റ്റം (ISS) മറ്റൊരു മികച്ച സവിശേഷതയാണ്. പുനരാരംഭിക്കുന്നതിന്, ഉപഭോക്താവിന് ആക്സിലറേറ്റർ തിരിച്ചാൽ മാത്രം മതി.

59 കിലോമീറ്റർ മൈലേജുമായി പുതുതലമുറ സ്കൂപ്പി അവതരിപ്പിച്ച് ഹോണ്ട

4.2 ലിറ്റർ ശേഷിയുള്ള വലിയ ഇന്ധന ടാങ്കാണ് പുതിയ സ്കൂപ്പിയിൽ വരുന്നത്. യൂറോ 3 ടെസ്റ്റിംഗ് മാനദണ്ഡമനുസരിച്ച്, പുതിയ സ്കൂപ്പി ISS -നൊപ്പം ഉപയോഗിക്കുമ്പോൾ ലിറ്ററിന് 59 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

59 കിലോമീറ്റർ മൈലേജുമായി പുതുതലമുറ സ്കൂപ്പി അവതരിപ്പിച്ച് ഹോണ്ട

പുതിയ eSAF ഫ്രെയിം ഉപയോഗിച്ച് സ്കൂട്ടറിന് മെച്ചപ്പെട്ട പ്രകടനവും നിർമ്മാതാക്കൾ സാധ്യമാക്കി. മെച്ചപ്പെട്ട എർഗോണോമിക്സ്, സിറ്റി ട്രാഫിക്കിൽ മെച്ചപ്പെട്ട ഹാൻഡ്‌ലിംഗ്എന്നിങ്ങനെ ഒന്നിലധികം ആനുകൂല്യങ്ങൾ പുതിയ ഫ്രെയിം വാഗ്ദാനം ചെയ്യുന്നു.

59 കിലോമീറ്റർ മൈലേജുമായി പുതുതലമുറ സ്കൂപ്പി അവതരിപ്പിച്ച് ഹോണ്ട

ഇന്ത്യൻ വിപണിയിൽ സ്കൂപ്പി എത്തുമോ എന്ന് ഉറപ്പില്ല. ഹോണ്ടയുടെ പോർട്ട്‌ഫോളിയോയിൽ ഇതിനകം തന്നെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ആക്റ്റിവയുടെ സാനിധ്യം സ്കൂപ്പിയുടെ സാധ്യതകൾ കുറയ്ക്കുന്നു.

Most Read Articles

Malayalam
English summary
Honda Launched All New 2021 Scoopy 110cc Scooter. Read in Malayalam.
Story first published: Monday, November 16, 2020, 13:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X