CT125 പ്രീമിയം മോപ്പഡിനെ ഓൺലൈനായി അവതരിപ്പിച്ച് ഹോണ്ട

ടോക്കിയോ മോട്ടോർ ഷോയും ഒസാക്ക മോട്ടോർ ഷോയും റദ്ദാക്കാൻ കൊവിഡ് -19 മൂലം നിർബന്ധിതമാക്കിയതോടെ CT125 ഹോണ്ട ഓൺലൈനിൽ ലോഞ്ച് ചെയ്തു.

CT125 പ്രീമിയം മോപ്പഡിനെ ഓൺലൈനായി അവതരിപ്പിച്ച് ഹോണ്ട

ഓഫ്-റോഡ് സവിശേഷതകളുള മോപ്പഡിന് 440,000 ജാപ്പനീസ് യെൻ (3 ലക്ഷം രൂപ) വിലയുണ്ട്. ഹോണ്ടയുടെ വാഹന നിരയിലെ 125 സിസി ഇരുചക്രവാഹനങ്ങളിൽ ഒന്നായ ഇത് കമ്പനിയുടെ നിരയിലെ ഏറ്റവും ചെലവേറിയ മോപ്പഡ് കൂടെയാണ്.

CT125 പ്രീമിയം മോപ്പഡിനെ ഓൺലൈനായി അവതരിപ്പിച്ച് ഹോണ്ട

സൂപ്പർ കബ് C125, PCX 150, മങ്കി 125, CRF125F ഡേർട്ട് ബൈക്ക് എന്നിവയെക്കാളും വാഹനത്തിന് വില കൂടുതലാണ്. ജപ്പാനിലെ ഹോണ്ടയുടെ ലൈനപ്പിലെ CT125 നേക്കാൾ വിലയേറിയ ഒരേയൊരു 125 സിസി മോഡൽ CB125R ആണ്.

CT125 പ്രീമിയം മോപ്പഡിനെ ഓൺലൈനായി അവതരിപ്പിച്ച് ഹോണ്ട

ഈ വിലയേറിയ ടാഗിൽ നിങ്ങൾക്ക് ഇപ്പോൾ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും സവിശേഷമായ മോപ്പഡുകളിലൊന്ന് ലഭിക്കും എന്ന് കമ്പനി പറയുന്നു. എന്നാൽ ഒറ്റനോട്ടത്തിൽ ഇത്രയധികം സവിശേഷമാണ് എന്ന് തോന്നുന്നില്ലെങ്കിലും, സൂക്ഷ്മപരിശോധനയിൽ CT125 രൂപകൽപ്പന ചെയ്തിരിക്കുന്നത് ഓഫ്-റോഡ് ശേഷിയോടെയാണ്.

CT125 പ്രീമിയം മോപ്പഡിനെ ഓൺലൈനായി അവതരിപ്പിച്ച് ഹോണ്ട

മുൻവശത്തെ സ്റ്റീൽ ഫെൻഡർ, ഉയരത്തിൽ ക്രമീകരിച്ചിരിക്കുന്ന എക്‌സ്‌ഹോസ്റ്റ്, എയർ-ഇൻടേക്ക് ഡക്റ്റ് എന്നിവ വാഹനത്തിന് ചില പരുക്കൻ ഉപയോഗം താങ്ങാൻ കഴിയുമെന്ന് കാണിക്കുന്നു.

CT125 പ്രീമിയം മോപ്പഡിനെ ഓൺലൈനായി അവതരിപ്പിച്ച് ഹോണ്ട

മോഡലിനെ "ട്രെക്കിംഗ് ബൈക്ക്" എന്നാണ് ഹോണ്ട തന്നെ വിളിക്കുന്നത്. നിരവധി ഫംഗ്ഷനുകൾ കൊണ്ട് മോപ്പഡ് സജ്ജീകരിച്ചിരിക്കുന്നു. യാത്രകൾ വളരെയധികം ആസ്വദിക്കാൻ റൈഡറിനെ ഇത് സഹായിക്കും.

CT125 പ്രീമിയം മോപ്പഡിനെ ഓൺലൈനായി അവതരിപ്പിച്ച് ഹോണ്ട

എയർ-കൂൾഡ്, OHC, സിംഗിൾ സിലിണ്ടർ യൂണിറ്റാണ് CT125 -ന്റെ ഹൃദയം, ഇത് 7,000 rpm -ൽ 8.8 bhp കരുത്തും 4,500 rpm -ൽ 11 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഈ മോട്ടോർ നാല് സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.

Most Read: ഹാർലി-ഡേവിഡ്‌സൺ 1200 കസ്റ്റം ക്രൂയിസർ പുറത്തിറക്കി; വില 10.77 ലക്ഷം

CT125 പ്രീമിയം മോപ്പഡിനെ ഓൺലൈനായി അവതരിപ്പിച്ച് ഹോണ്ട

കോം‌പാക്റ്റ് അനുപാതങ്ങൾ ഉണ്ടായിരുന്നിട്ടും, CT125 -ന് 120 കിലോഗ്രാം ഭാരം കുറവാണ്. എന്നാൽ സമാന വലുപ്പത്തിലുള്ള ടിവിഎസ് XL 100 ​-​നെക്കാൾ 40 കിലോഗ്രാം കൂടുതലാണ്.

Most Read: CB-F 1000 കൺസെപ്റ്റ് വെളിപ്പെടുത്തി ഹോണ്ട

CT125 പ്രീമിയം മോപ്പഡിനെ ഓൺലൈനായി അവതരിപ്പിച്ച് ഹോണ്ട

165 mm ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിന്റെ ഓഫ്-റോഡ് ഉദ്ദേശ്യങ്ങൾ കണക്കിലെടുക്കുമ്പോൾ അൽപ്പം നിരാശാജനകമാണ് . റഫറൻസിനായി, ഹോണ്ട ആക്ടിവ 6G -ക്ക് 171 mm ഗ്രൗണ്ട് ക്ലിയറൻസുണ്ട്. ഇത് CT125 ന്റെ ഓഫ്-റോഡ് കഴിവിനെ തടസ്സപ്പെടുത്തുമോ എന്നത് ഇനിയും കണ്ടറിയണം.

Most Read: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കവസാക്കി മോഡലായി Z900

CT125 പ്രീമിയം മോപ്പഡിനെ ഓൺലൈനായി അവതരിപ്പിച്ച് ഹോണ്ട

ഹോണ്ട CT125 ഇപ്പോൾ ജപ്പാനിൽ മാത്രമാണ് വിപണിയിലെത്തിയിരിക്കുന്നത്, വരും മാസങ്ങളിൽ മറ്റ് അന്താരാഷ്ട്ര വിപണികളിലേക്ക് സാവധാനം വാഹനം പ്രവേശിക്കും.

CT125 പ്രീമിയം മോപ്പഡിനെ ഓൺലൈനായി അവതരിപ്പിച്ച് ഹോണ്ട

മോഡലിന്റെ പ്രീമിയം പ്രൈസ് ടാഗും വിപണി എത്രമാത്രം സെൻ‌സിറ്റീവ് ആണ് എന്നതും കണക്കിലെടുക്കുമ്പോൾ, മോപ്പഡ് അടുത്ത കാലത്തെങ്ങും ഇന്ത്യൻ വിപണിയിൽ എത്താൻ സാധ്യതയില്ല.

Most Read Articles

Malayalam
English summary
Honda launched premium Moped CT125 online due to Covid-19 outbreak. Read in Malayalam.
Story first published: Saturday, March 28, 2020, 19:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X