കെടിഎമ്മിന് മുമ്പ് ഇന്ത്യയില്‍ ട്വിന്‍ സിലിണ്ടര്‍ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

വരും വര്‍ഷങ്ങളിലേക്ക് ഇന്ത്യന്‍ വിപണിക്കായി വലിയ ഭാവി പദ്ധതികളാണ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയ്ക്ക് ഉള്ളത്. ട്വിന്‍ സിലിണ്ടര്‍ 500 സിസി ബൈക്കുകളാണ് ഇതില്‍ പ്രധാനമായും ജാപ്പനീസ് നിര്‍മ്മാതാക്കളുടെ മനസ്സിലുള്ളത്.

കെടിഎമ്മിന് മുമ്പ് ഇന്ത്യയില്‍ ട്വിന്‍ സിലിണ്ടര്‍ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഇന്ത്യന്‍ വിപണിയില്‍ തന്നെ പ്രദേശികമായി നിര്‍മ്മിക്കാനാണ് കമ്പനിയുടെ പദ്ധതിയും. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് കെടിഎമ്മിന് മുമ്പായി ഹോണ്ട ട്വിന്‍ സിലിണ്ടര്‍ ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെടിഎമ്മിന് മുമ്പ് ഇന്ത്യയില്‍ ട്വിന്‍ സിലിണ്ടര്‍ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 500 സിസി ശ്രേണിയില്‍ പുതിയ നാല് ബൈക്കുകളെ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഹോണ്ട റിബല്‍ 500, CBR500R, CB500F, CB500X മോഡലുകളായിരിക്കും ഉടന്‍ വിപണിയില്‍ എത്തുന്നത്.

MOST READ: eQ5 ഇലക്ട്രിക്ക് എസ്‌യുവി വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ചെറി

കെടിഎമ്മിന് മുമ്പ് ഇന്ത്യയില്‍ ട്വിന്‍ സിലിണ്ടര്‍ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഈ മോഡലുകളെല്ലാം തന്നെ ആഗേള വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. അതുപോലെ തന്നെ 471 സിസി പാരലല്‍ ട്വിന്‍ ലിക്വഡ് കൂള്‍ഡ് എഞ്ചിനാണ് ഇടംപിടിക്കുന്നത്. ധാരാളം പ്രീമിയം ബൈക്കുകള്‍ ഹോണ്ട ആഗോള വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്.

കെടിഎമ്മിന് മുമ്പ് ഇന്ത്യയില്‍ ട്വിന്‍ സിലിണ്ടര്‍ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ സ്‌കൂട്ടര്‍, കമ്യൂട്ടര്‍ ബൈക്കുകളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇന്ത്യന്‍ വിപണിയിലും ഇത്തരം ബൈക്കുകള്‍ക്ക് പ്രിയം ഏറിയതോടെയാണ് ഹോണ്ടയും ഇപ്പോള്‍ 500 സിസി ബൈക്കുകളെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത്.

MOST READ: പുറത്തിറങ്ങും മുമ്പ് പുതുതലമുറ ഗോൾഫ് GTI -യുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

കെടിഎമ്മിന് മുമ്പ് ഇന്ത്യയില്‍ ട്വിന്‍ സിലിണ്ടര്‍ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് CB500X, റിബല്‍ 500 എന്ന മോഡലുകള്‍ ആദ്യം വിപണിയില്‍ എത്തിക്കാനാണ് സാദ്ധ്യത. ഭാരം കുറഞ്ഞ അഡ്വഞ്ചര്‍ ടൂററാണ് ഹോണ്ട CB500X. കെടിഎം 390 അഡ്വഞ്ചര്‍ പോലുള്ള മോഡലുകളാണ് ആഗോള വിപണിയില്‍ CB500X -ന്റെ എതിരാളികള്‍.

കെടിഎമ്മിന് മുമ്പ് ഇന്ത്യയില്‍ ട്വിന്‍ സിലിണ്ടര്‍ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

471 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍-ട്വിന്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 47 bhp കരുത്തും 43 Nm torque ഉം സൃഷ്ടിക്കും. ഏകദേശം 5 ലക്ഷം രൂപ വരെ ബൈക്കിന് വിപണിയില്‍ വില പ്രതീക്ഷിക്കാം.

MOST READ: ബംഗ്ലദേശ് ആര്‍മി കുപ്പായത്തില്‍ ടാറ്റ ഹെക്‌സ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കെടിഎമ്മിന് മുമ്പ് ഇന്ത്യയില്‍ ട്വിന്‍ സിലിണ്ടര്‍ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

അതേസമയം പ്രദേശികമായി ബൈക്ക് ഇന്ത്യയില്‍ നിര്‍മ്മിക്കുകയാണെങ്കില്‍ വിലയില്‍ ഇടിവ് ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിബല്‍ 500 ഒരു ക്രൂസിര്‍ മോഡല്‍ ആണ്. ആഗോള വിപണിയില്‍ ഇതിനോടകം തന്നെ ബൈക്ക് വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്.

കെടിഎമ്മിന് മുമ്പ് ഇന്ത്യയില്‍ ട്വിന്‍ സിലിണ്ടര്‍ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

CB500X -ലെ അതേ എഞ്ചിന്‍ തന്നെയാണ് റിബല്‍ 500 നും കരുത്ത് നല്‍കുന്നത്. CKD റൂട്ട് വഴി ബൈക്ക് ഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത ശേഷം ഹോണ്ട ഇത് ഇന്ത്യയില്‍ വില്‍ക്കുമോ, അതോ പൂര്‍ണമായും ഇറക്കുമതി ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.

MOST READ: സണ്ണിക്കും ഉണ്ട് ഒരു സ്വപ്ന കാർ

കെടിഎമ്മിന് മുമ്പ് ഇന്ത്യയില്‍ ട്വിന്‍ സിലിണ്ടര്‍ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

2021 -ഓടെ ഈ മോഡലുകളെ വിപണിയില്‍ എത്തിക്കാം എന്ന പ്രതീക്ഷയിലാണ് ഹോണ്ട. അതേസമയം മറുവശത്ത്, ഓസ്ട്രിയന്‍ ബ്രാന്‍ഡില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തുന്ന മോഡലുകള്‍ എല്ലാം തന്നെ സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിളുകളാണ്.

കെടിഎമ്മിന് മുമ്പ് ഇന്ത്യയില്‍ ട്വിന്‍ സിലിണ്ടര്‍ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

വാസ്തവത്തില്‍, കെടിഎം നിരയിലെ ഏക ട്വിന്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിള്‍ കെടിഎം 790 ഡ്യൂക്ക് ആണ്. ഇത് CKD റൂട്ട് വഴി ഇറക്കുമതിയായിട്ടാണ് വിപണിയില്‍ എത്തുന്നത്. 8.64 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. ബിഎസ് VI -ലേക്ക് നവീകരിച്ച് മോഡലിനെ കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിട്ടില്ല.

Most Read Articles

Malayalam
English summary
Honda May Start Manufacturing Twin-Cylinder Bikes In India Before KTM. Read in Malayalam.
Story first published: Tuesday, May 19, 2020, 8:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X