വിപണിയില്‍ ക്ലിക്ക് ആയില്ല; മുന്ന് സ്‌കൂട്ടറുകളെ പിന്‍വലിക്കുകയാണെന്ന് ഹോണ്ട

നവി, ക്ലിഖ്, ആക്ടിവ i സ്‌കൂട്ടറുകളെ വിപണിയില്‍ നിന്നും പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട.

വിപണിയില്‍ ക്ലിക്ക് ആയില്ല; മുന്ന് സ്‌കൂട്ടറുകളെ പിന്‍വലിക്കുകയാണെന്ന് ഹോണ്ട

ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് VI നിലവില്‍ വരും. വില്‍പന കുറവുള്ള മോഡലുകള്‍ ബിഎസ് VI മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിക്കണ്ടതില്ല എന്നുള്ള ഹോണ്ടയുടെ തീരുമാനനത്തിന്റെ ഭാഗമായിട്ടാണ് നവിയുടെയും ക്ലിഖിന്റെയും ആക്ടിവ i -യുടെയും വില്‍പന കമ്പനി അവസാനിപ്പിക്കുന്നത്.

വിപണിയില്‍ ക്ലിക്ക് ആയില്ല; മുന്ന് സ്‌കൂട്ടറുകളെ പിന്‍വലിക്കുകയാണെന്ന് ഹോണ്ട

അതേസമയം നവിയുടെ നിര്‍മാണം പൂര്‍ണമായും ഹോണ്ട അവസാനിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ലാറ്റിന്‍ അമേരിക്കന്‍ വിപണികളില്‍ ഇപ്പോഴും കാര്യമായ ഡിമാന്റുള്ള ഹോണ്ട വാഹനങ്ങളില്‍ ഒന്നാണ് നവി. അതുകൊണ്ട് തന്നെ എക്‌സ്‌പോര്‍ട്ട് മാര്‍ക്കറ്റുകള്‍ക്കായി തുടര്‍ന്ന് നവി ഇന്ത്യയില്‍ നിര്‍മിക്കുമെന്നും ഹോണ്ട അറിയിച്ചിട്ടുണ്ട്.

വിപണിയില്‍ ക്ലിക്ക് ആയില്ല; മുന്ന് സ്‌കൂട്ടറുകളെ പിന്‍വലിക്കുകയാണെന്ന് ഹോണ്ട

കഴിഞ്ഞ മാസങ്ങളില്‍ നവിയുടെയും, ക്ലിഖിന്റെയും ഒരു യൂണിറ്റ് പോലും വിപണിയില്‍ എത്തിയിട്ടില്ലെന്നതാണ് മറ്റൊരു സത്യം. അതുകൊണ്ട് തന്നെയാണ് കൂടുതല്‍ ചിലവ് ഉയര്‍ത്തി, സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിക്കാതെ കമ്പനി പിന്‍വലിക്കാനൊരുങ്ങുന്നത്.

വിപണിയില്‍ ക്ലിക്ക് ആയില്ല; മുന്ന് സ്‌കൂട്ടറുകളെ പിന്‍വലിക്കുകയാണെന്ന് ഹോണ്ട

വ്യത്യസ്തമായ രണ്ട് മോഡലുകളെ വിപണിയില്‍ അവതരിപ്പിച്ച് വിപണി പിടിക്കാനായിരുന്നു ഹോണ്ട നവിയെയും, ക്ലിഖിനെയും വിപണിയില്‍ എത്തിച്ചത്. എന്നാല്‍ കമ്പനിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ഇരുമോഡലുകള്‍ക്കും സാധിച്ചില്ല. യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു കമ്പനി നവിയെ വിപണിയില്‍ കൊണ്ടുവന്നത്.

വിപണിയില്‍ ക്ലിക്ക് ആയില്ല; മുന്ന് സ്‌കൂട്ടറുകളെ പിന്‍വലിക്കുകയാണെന്ന് ഹോണ്ട

42,499 രൂപയാണ് നവിയുടെ എക്സ്ഷോറും വില. പുതുക്കിയ ഒരു പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. രൂപത്തില്‍ വളരെ ചെറിയ സ്‌കൂട്ടറാണ് നവി. 1805 mm നീളവും 748 mm വീതിയും 1039 mm ഉയരവുമാണ് നവിക്കുള്ളത്. 100 കിലോഗ്രാമാണ് ആകെ ഭാരം.

വിപണിയില്‍ ക്ലിക്ക് ആയില്ല; മുന്ന് സ്‌കൂട്ടറുകളെ പിന്‍വലിക്കുകയാണെന്ന് ഹോണ്ട

109.2 സിസി എയര്‍കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 8 bhp പവറും 8.9 Nm torque ഉം സൃഷ്ടിക്കും. മുന്നില്‍ അപ്പ്സൈഡ് ഡൈഡ് ടെലിസ്‌കോപ്പിക് സസ്പെന്‍ഷനും പിന്നില്‍ ഹൈഡ്രോളിക് മോണോഷോക്കുമാണ് സസ്പെന്‍ഷന്‍.

വിപണിയില്‍ ക്ലിക്ക് ആയില്ല; മുന്ന് സ്‌കൂട്ടറുകളെ പിന്‍വലിക്കുകയാണെന്ന് ഹോണ്ട

പരമ്പരാഗത ബൈക്കിനും സ്‌കൂട്ടറുകള്‍ക്കും ഇടയില്‍ സ്ഥാനം കൊടുക്കാവുന്ന മുഖഛായയില്‍ ഹോണ്ട വിപണിയില്‍ എത്തിച്ച മറ്റൊരു മോഡലായിരുന്നു ക്ലിഖ്. പ്രതീക്ഷയോടെ കമ്പനി വിപണിയില്‍ എത്തിച്ചെങ്കിലും വിപണിയില്‍ ക്ലിക്ക് ആകാന്‍ ക്ലിഖിന് സാധിച്ചില്ല.

വിപണിയില്‍ ക്ലിക്ക് ആയില്ല; മുന്ന് സ്‌കൂട്ടറുകളെ പിന്‍വലിക്കുകയാണെന്ന് ഹോണ്ട

അടുത്ത കുറച്ചു നാളുകളായി നവി പോലെ തന്നെ വിപണിയില്‍ വളരെ കുറച്ച് യൂണിറ്റുകള്‍ മാത്രമാണ് വിപണയില്‍ എത്തുന്നത്. ഹോണ്ടയുടെ ജനപ്രീയ സ്‌കൂട്ടറായ ആക്ടിവയെക്കാളും 10,000 രൂപ വിലക്കുറവിലാണ് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

വിപണിയില്‍ ക്ലിക്ക് ആയില്ല; മുന്ന് സ്‌കൂട്ടറുകളെ പിന്‍വലിക്കുകയാണെന്ന് ഹോണ്ട

അപൂര്‍വ ഡിസൈനെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആദ്യ കാഴ്ചയില്‍ നവിയോട് ഒരു പരിധി വരെ ക്ലിഖ് സാമ്യത പുലര്‍ത്തിയിരുന്നു. എന്നാല്‍ നവിയില്‍ നിന്നും വ്യത്യസ്തമായ ബോഡിവര്‍ക്കുകളാണ് ക്ലിഖിനുള്ളത്. ക്ലിഖിലൂടെ പ്രാദേശിക വിപണി കീഴടക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. വലുപ്പേറിയ ഫ്രണ്ട് എന്‍ഡ്, വലിയ സീറ്റ്, വര്‍ധിച്ച സ്റ്റോറേജ് കപ്പാസിറ്റി എന്നിവ ഉള്‍പ്പെടുന്നതാണ് ക്ലിഖിന്റെ ഫീച്ചറുകള്‍.

വിപണിയില്‍ ക്ലിക്ക് ആയില്ല; മുന്ന് സ്‌കൂട്ടറുകളെ പിന്‍വലിക്കുകയാണെന്ന് ഹോണ്ട

കോബി ബ്രേക്കിങ് സംവിധാനം, മൊബൈല്‍ ചാര്‍ജിങ് പോയിന്റ്, ട്യൂബ്ലെസ് ടയറുകള്‍, മെയിന്റനന്‍സ് ഫ്രീ-ബാറ്ററി എന്നിവയും ക്ലിഖിന്റെ ഫീച്ചറുകളാണ്. 3.5 ലിറ്ററാണ് ക്ലിഖിന്റെ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി. 109.19 സസി എഞ്ചിനാണ് ക്ലിഖില്‍ ഹോണ്ട നല്‍കിയിരിക്കുന്നത്. 8.04 bhp കരുത്തും 8.94 Nm torque ഉം ഉത്പാദിപ്പിച്ചിരുന്നു.

വിപണിയില്‍ ക്ലിക്ക് ആയില്ല; മുന്ന് സ്‌കൂട്ടറുകളെ പിന്‍വലിക്കുകയാണെന്ന് ഹോണ്ട

ആക്ടിവ 6G വിപണിയില്‍ എത്തിയതിന് പിന്നിലെയാണ് ആക്ടിവ i -യുടെ ഉത്പാദനവും വില്‍പ്പനയും അവസാനിപ്പിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 2013 -ലാണ് താങ്ങാവുന്ന വിലയില്‍, ഭാരം കുറഞ്ഞ പതിപ്പെന്ന നിലയില്‍ ഹോണ്ട ആക്ടിവ i വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ കാര്യമായ വിജയം നേടാന്‍ കഴിഞ്ഞില്ല.

Most Read Articles

Malayalam
English summary
Honda Navi, Cliq, Activa-i Discontinued In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X