ഹോണ്ട നിയോ-റെട്രോ സ്റ്റൈൽ സ്കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട ഏറ്റവും പുതിയ റെട്രോ സ്റ്റൈൽ മോഡൽ ഒരുക്കുകയാണ്. അടുത്തിടെ പുറത്തു വന്ന പേറ്റന്റ് ഇമേജുകൾ സമൂലവും വ്യത്യസ്തമായ റെട്രോ ഭാവത്തിനൊപ്പം ഫ്യുച്ചറിസ്റ്റിക്ക് ലുക്കിംഗുമായ സ്കൂട്ടർ കാണിക്കുന്നു.

ഹോണ്ട നിയോ-റെട്രോ സ്റ്റൈൽ സ്കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

എന്നിരുന്നാലും രൂപകൽപ്പനയും വിശദാംശങ്ങളും ഒരു ഉൽ‌പാദന മാതൃകയേക്കാൾ ഇത് ഒരു കൺസെപ്റ്റ് മോഡലാണെന്ന് വ്യക്തമാക്കുന്നു. സ്കൂട്ടറിന്റെ രൂപകൽപ്പന ഫ്യൂച്ചറിസ്റ്റാണ്. ഫ്ലോയിംഗ് ലൈനുകളും, ഏപ്രണിൽ നിന്ന് ഫുട്ട്ബോർഡ് വഴി ടെയിൽ‌ വരെ നീളുന്ന ഒരു കർവി ബോഡിയും വാഹനത്തിന് ലഭിക്കുന്നു.

ഹോണ്ട നിയോ-റെട്രോ സ്റ്റൈൽ സ്കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

അലോയി വീലുകൾ‌ക്ക് സവിശേഷമായ രൂപകൽപ്പനയാണ് കമ്പനി നൽകുന്നത്. എക്‌സ്‌ഹോസ്റ്റിന് ഒരു സ്ലാഷ്ഡ്ഔട്ട് ഡിസൈനാണ്, ഇത് ഷാർപ്പ് ടെയിൽ വിഭാഗവുമായി കൂടിച്ചേരുന്നു.

MOST READ: ഹമ്മർ തിരികെയെത്തുന്നു, ഇത്തവണ ഇലക്‌ട്രിക് പരിവേഷത്തിൽ; ടീസർ വീഡിയോ കാണാം

ഹോണ്ട നിയോ-റെട്രോ സ്റ്റൈൽ സ്കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ഫ്യൂച്ചറിസ്റ്റിക്-ലുക്കിംഗ് ബാർ കൺട്രോളുകൾ, ഒരു ഫ്ലോട്ടിംഗ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, അസാധാരണമായ ഫ്ലോട്ടിംഗ് വിൻഡ്സ്ക്രീൻ എന്നിവ സ്കൂട്ടറിൽ ഉൾക്കൊള്ളുന്നു.

ഹോണ്ട നിയോ-റെട്രോ സ്റ്റൈൽ സ്കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ഹെഡ്‌ലൈറ്റ്, ടൈൽ‌ലൈറ്റ്, റിയർ ഫെൻഡർ, നമ്പർ പ്ലേറ്റ് എന്നിവ പോലുള്ള ഉൽ‌പാദന-തയ്യാറായ ഘടകങ്ങളുടെ അഭാവം ഒരു പ്രൊഡക്ഷൻ മെഷീന്റെ പ്രോട്ടോടൈപ്പ് ഡിസൈൻ എന്നതിലുപരി ഡിസൈൻ ഒരു കൺസെപ്റ്റാണെന്ന് വ്യക്തമാക്കുന്നു.

MOST READ: ടാറ്റ ഗ്രാവിറ്റാസ് ഈ വർഷം വിപണിയിലേക്കില്ല, അവതരണം അടുത്ത വർഷത്തേക്ക് മാറ്റിയതായി സൂചന

ഹോണ്ട നിയോ-റെട്രോ സ്റ്റൈൽ സ്കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ഇതുവരെ, ഈ പുതിയ സ്കൂട്ടറിനായി ഒരു കോൺക്രീറ്റ് പ്രൊഡക്ഷൻ പ്ലാനും കമ്പനി ഒരുക്കിയിട്ടില്ലേ, അതിനാൽ ഈ ഘട്ടത്തിൽ വിശദാംശങ്ങൾ വിരളമാണ്.

ഹോണ്ട നിയോ-റെട്രോ സ്റ്റൈൽ സ്കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

എഞ്ചിൻ, ട്രാൻസ്മിഷൻ, സൈക്കിൾ ഭാഗങ്ങൾ എന്നിവ ഉൽ‌പാദന ഘടകങ്ങൾ പോലെ കാണപ്പെടുന്നു. പവർപ്ലാന്റ് 110 സിസി മുതൽ 150 സിസി വരെ ഡിസ്പേസ്മെന്റുള്ള ഒരൊറ്റ സിലിണ്ടറായിരിക്കാം.

MOST READ: ആ കുറവും നികത്തി കെടിഎം, 250 ഡ്യൂക്കിന് ഇനി എൽഇഡി ഹെഡ്‌ലൈറ്റ്; പക്ഷേ വില കൂടും

ഹോണ്ട നിയോ-റെട്രോ സ്റ്റൈൽ സ്കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ഓട്ടോമാറ്റിക് ട്രാൻസ്മിഷനും, സസ്പെൻഷനും ബ്രേക്കുകളും പരമ്പരാഗതമാണ്, മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരൊറ്റ ഓഫ്‌സെറ്റ് ഷോക്ക് സജീകരണവുമായിരിക്കാം.

ഹോണ്ട നിയോ-റെട്രോ സ്റ്റൈൽ സ്കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ഹോണ്ടയുടെ നിലവിലെ സ്കൂട്ടറുകളിൽ ഉപയോഗിക്കുന്ന ബ്രേക്കിംഗ് ഒരു സാധാരണ, ഫ്രണ്ട് ഡിസ്ക്, റിയർ ഡ്രം കോമ്പിനേഷനാവും വാഹനത്തിൽ വരുന്നത്. ഇമേജുകൾ സ്കൂട്ടർ ഭാവിയിൽ ങോണ്ടയിൽ നിന്നുള്ള ഒരു നിയോ-റെട്രോ സ്കൂട്ടർ മോഡലിന്റെ അടിസ്ഥാനമായിത്തീരും എന്ന് സൂചിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Honda Neo Retro Scooter Concept Patent Images Revealed. Read in Malayalam.
Story first published: Thursday, July 30, 2020, 19:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X