പുത്തൻ 200 സിസി മോട്ടോർസൈക്കിളുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം ഓഗസ്റ്റ് 27-ന്

ഓഗസ്റ്റ് 27-ന് ഇന്ത്യൻ വിപണിയിൽ ഒരു പുതിയ മോട്ടോർസൈക്കിൾ അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. എന്നാൽ ഉൽപ്പന്നത്തിന്റെ പേരും മറ്റ് വിശദാംശങ്ങളും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പുത്തൻ 200 സിസി മോട്ടോർസൈക്കിളുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം ഓഗസ്റ്റ് 27-ന്

ഇത് പുതിയതായി നിർമിച്ച ഒരു 200 സിസി മോട്ടോർസൈക്കിൾ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിപണിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്ന പുത്തൻ മോഡൽ ഹോണ്ട CB ഹോർനെറ്റ് 200R എന്നറിയപ്പെടുമെന്നും അഭ്യൂഹങ്ങളുണ്ട്.

പുത്തൻ 200 സിസി മോട്ടോർസൈക്കിളുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം ഓഗസ്റ്റ് 27-ന്

CB ഹോർനെറ്റ് 160R-ന്റെ ബി‌എസ്‌-VI പതിപ്പ് ഹോണ്ട ഇതുവരെ പുറത്തിറക്കിയിട്ടില്ല. അതിനാൽ പുതിയ 200 സിസി മോട്ടോർസൈക്കിൾ ഹോർനെറ്റിന്റെ പിൻഗാമിയായാകും വിപണിയിൽ ഇടംപിടിക്കുക. അതായത് എഞ്ചിൻ ശേഷി വർധിപ്പിച്ചെത്തിയ യൂണികോണിന്റെ അതേപാത ഇവിടെയും ബ്രാൻഡ് വിനിയോഗിക്കാമെന്ന് അർഥം.

MOST READ: ബോണവില്ലെ മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

പുത്തൻ 200 സിസി മോട്ടോർസൈക്കിളുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം ഓഗസ്റ്റ് 27-ന്

X-ബ്ലേഡിന്റെ ബിഎസ്-VI പതിപ്പ് ഹോണ്ട ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ബിഎസ്-IV മോഡലിനേക്കാൾ 17,000 രൂപ അധികമാണ് ഈ പതിപ്പിനായി മുടക്കേണ്ടത്. എന്നാൽ ഈ വിഭാഗത്തിൽ മോട്ടോർസൈക്കിളിന് കാര്യമായ ജനപ്രീതി നേടാനാകാത്തതും മാറി ചിന്തിക്കാൻ ഹോണ്ടയെ പ്രേരിപ്പിച്ചിട്ടുണ്ട്.

പുത്തൻ 200 സിസി മോട്ടോർസൈക്കിളുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം ഓഗസ്റ്റ് 27-ന്

അതിവേഗം വളരുന്ന 200 സിസി-പ്ലസ് വിഭാഗത്തിൽ ശക്തമായ സാന്നിധ്യമാകാനാണ് പുതിയ 200 സിസി മോട്ടോർസൈക്കിൾ കൊണ്ട് ഹോണ്ട ലക്ഷ്യമിടുന്നത്. കമ്പനി ഇതിനകം തന്നെ ഇന്ത്യയിൽ CBF190 മോഡലിനായുള്ള പേറ്റന്റ് നേടിയിട്ടുണ്ട്.

MOST READ: വിപണിയിൽ എത്തും മുമ്പ് ബ്രോങ്ക്സ് സ്ട്രീറ്റ് ഫൈറ്ററിന് കൂച്ചുവിലങ്ങിട്ട് ഹാർലി-ഡേവിഡ്സൺ

പുത്തൻ 200 സിസി മോട്ടോർസൈക്കിളുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം ഓഗസ്റ്റ് 27-ന്

അതായത് വിദേശ വിപണികളിൽ ലഭ്യമായ CBF190 അടിസ്ഥാനമാക്കിയുള്ളതാകാം വരാനിരിക്കുന്ന എൻട്രി ലെവൽ സ്പോർട്സ് ബൈക്ക്. ഡിസൈനിലേക്ക് ഷാർപ്പ് ക്രീസുകൾ ഉപയോഗിച്ച് ആക്രമണാത്മകമായ ലുക്കായിരിക്കും ബൈക്കിന് ലഭിക്കുക.

പുത്തൻ 200 സിസി മോട്ടോർസൈക്കിളുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം ഓഗസ്റ്റ് 27-ന്

എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, ചെറിയ ഫെയറിംഗ്, വലിയ ഇന്ധന ടാങ്ക്, ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ടെയിൽ ലാമ്പ് എന്നിവ മോട്ടോർസൈക്കിളിന് ലഭിക്കാൻ സാധ്യതയുണ്ട്.

MOST READ: HF ഡീലക്‌സ് മോഡലിന് പുതിയ മൂന്ന് വകഭേദങ്ങള്‍ കൂടി സമ്മാനിച്ച് ഹീറോ

പുത്തൻ 200 സിസി മോട്ടോർസൈക്കിളുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം ഓഗസ്റ്റ് 27-ന്

184 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് CBF190-യുടെ ഹൃദയം. ഇത് 16.86 bhp കരുത്തിൽ 16.3 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വരാനിരിക്കുന്ന ഹോണ്ട 200 സിസി മോട്ടോർസൈക്കിളിന് ഏകദേശം 1.35 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വില.

പുത്തൻ 200 സിസി മോട്ടോർസൈക്കിളുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം ഓഗസ്റ്റ് 27-ന്

ടിവിഎസ് അപ്പാച്ചെ RTR 200 4V, ബജാജ് പൾസർ NS200 എന്നിവ അടക്കി വാഴുന്ന എൻട്രി ലെവൽ സ്പോർട് ബൈക്ക് വിഭാഗത്തിലേക്ക് ഹോണ്ട എത്തുമ്പോൾ ശക്തമായ മത്സരം തന്നെ ശ്രേണിയിൽ ഉടലെക്കും.

Most Read Articles

Malayalam
English summary
Honda Officially Announced To Introduce A New Motorcycle In India On August 27. Read in Malayalam
Story first published: Friday, August 21, 2020, 11:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X