പുത്തൻ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ഹോണ്ട PCX150 മാക്‌സി സ്‌കൂട്ടർ

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട 2020 ഹോണ്ട PCX150 മാക്‌സി സ്‌കൂട്ടർ തായ്‌ലൻഡിൽ പുറത്തിറക്കി. മുമ്പത്തെ പതിപ്പിൽ നിന്നും ചെറിയ പരിഷ്ക്കരണങ്ങളോടെയാണ് 2020 മോഡൽ വിപണിയിൽ ഇടംപിടിച്ചിരിക്കുന്നത്.

പുത്തൻ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ഹോണ്ട PCX150 മാക്‌സി സ്‌കൂട്ടർ

നാല് പുതിയ കളർ സ്‌കീമുകൾ ഹോണ്ട അവതരിപ്പിച്ചു എന്നതാണ് നിലവിലുണ്ടായിരുന്ന ആവർത്തനത്തിൽ നിന്ന് വേർതിരിക്കുന്ന ഒരേയൊരു കാര്യം. ബ്ലാക്ക് പെയിന്റ് ഓപ്ഷനാണ് ഉപഭോക്താക്കൾക്ക് പ്രിയം. സ്‌കൂട്ടറിന്റെ മുൻവശത്തെ കാണപ്പെടുന്ന നിരവധി ചുവന്ന ഹൈലൈറ്റുകൾ PCX150-യെ ആകർഷകമാക്കുന്നു.

പുത്തൻ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ഹോണ്ട PCX150 മാക്‌സി സ്‌കൂട്ടർ

ഇത് ആപ്രോണിലൂടെയും സീറ്റിന്റെ അരികുകളിലേക്കും നീങ്ങുകയും ചെയ്യുന്നു. സമാനമായ ചുവന്ന ഹൈലൈറ്റുകളുള്ള വൈറ്റ് പെയിന്റ് സ്‌കീമിലും പരിഷ്ക്കരിച്ച 2020 ഹോണ്ട PCX150 മാക്‌സി സ്‌കൂട്ടർ ലഭ്യമാണ്.

പുത്തൻ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ഹോണ്ട PCX150 മാക്‌സി സ്‌കൂട്ടർ

കൂടുതൽ ആകർഷണീയമായ സജ്ജീകരണം ആവശ്യമുണ്ടെങ്കിൽ വളരെ ധൈര്യമുള്ള ഗോൾഡൻ ഫിനിഷ്‌ഡ് അലോയ് വീലുകളുള്ള ഗ്രേ അല്ലെങ്കിൽ റെഡ് കളർ ഓപ്ഷനുകളിൽ നിന്ന് തെരഞ്ഞെടുക്കാം. കളർ നവീകരണങ്ങൾക്കു പുറമെ 2020 ഹോണ്ട PCX150-ക്ക് മറ്റ് മാറ്റങ്ങളൊന്നും ലഭിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.

പുത്തൻ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ഹോണ്ട PCX150 മാക്‌സി സ്‌കൂട്ടർ

മുൻ മോഡലുകളിൽ ഹൈലൈറ്റ് ചെയ്‌ത അതേ ഫ്യൂച്ചറിസ്റ്റ് സ്റ്റൈലിംഗിൽ തന്നെയാണ് മാക്‌സി സ്‌കൂട്ടർ വാഗ്‌ദാനം ചെയ്യുന്നത്. അതേ സ്റ്റൈലിഷ് ബോഡി വർക്ക്, എൽഇഡി ലൈറ്റിംഗ് ഫിക്ചറുകൾ എന്നിവയുമായാണ് ഇത് വിപണിയിൽ ഇടംപിടിക്കുന്നത്. ‘ഹോണ്ട സ്മാർട്ട് കൺട്രോളർ' സവിശേഷതയും വാഹനത്തിൽ ലഭ്യമാണ്.

പുത്തൻ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ഹോണ്ട PCX150 മാക്‌സി സ്‌കൂട്ടർ

ചുരുക്കത്തിൽ പറഞ്ഞാൽ ലോക്ക് ചെയ്യാനോ അൺലോക്ക് ചെയ്യാനോ സീറ്റും ഫ്യുവൽ ലിഡ് തുറക്കാനും ഇഗ്നിഷൻ സ്വിച്ചായി പ്രവർത്തിക്കാനും നിങ്ങളെ സഹായിക്കുന്ന നീല ബാക്ക്‌ലിറ്റ് എൽഇഡി നോബും PCX150-ൽ ഉണ്ട്.

പുത്തൻ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ഹോണ്ട PCX150 മാക്‌സി സ്‌കൂട്ടർ

ഇതുകൂടാതെ ഹോണ്ട PCX150 മോഡലിന് ഒരു സ്മാർട്ട് കീ സിസ്റ്റം, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി ചാർജിംഗ് സോക്കറ്റ് എന്നിവയും ലഭിക്കുന്നു. ഉപകരണ പാക്കേജിന്റെ മറ്റൊരു പ്രത്യേകത ഒരു വെൽക്കം ലൈറ്റിന്റെ സാന്നിധ്യമാണ്. ഇത് തായ്‌ലൻഡിലെ ചില സുസജ്ജമായ കാറുകളിൽ മാത്രം കാണപ്പെടുന്ന ഒന്നാണ്.

പുത്തൻ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ഹോണ്ട PCX150 മാക്‌സി സ്‌കൂട്ടർ

സവിശേഷതകളുടെ കാര്യത്തിൽ ഒന്നും മാറിയിട്ടില്ല. 149 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഹോണ്ട PCX150-ൽ ഇടംപിടിച്ചിരിക്കുന്നത്. ഇത് പരമാവധി 13.3 bhp കരുത്തും 14 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. എഞ്ചിൻ ഒരു സിവിടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

പുത്തൻ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ഹോണ്ട PCX150 മാക്‌സി സ്‌കൂട്ടർ

പുതിയ മോഡൽ വരും ആഴ്ചകളിൽ തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിൽ വിൽപ്പനക്കെത്തുമെന്നാണ് ഹോണ്ടയിൽ നിന്നും ലഭിക്കുന്ന സൂചന. എന്നാൽ പുത്തൻ PCX150 ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. എങ്കിലും ഇന്ത്യൻ വിപണിയിൽ മാക്‌സി സ്‌കൂട്ടർ ശ്രേണിക്ക് വർധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്ത് ഭാവിയിൽ എപ്പോഴെങ്കിലും എത്തിയേക്കാം.

Most Read Articles

Malayalam
English summary
Honda PCX150 Maxi Scooter Unveiled in Thailand. Read in Malayalam
Story first published: Monday, April 6, 2020, 14:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X