ഹോര്‍നെറ്റ് 2.0 അടിസ്ഥാനമാക്കി ചെറിയ അഡ്വഞ്ചര്‍ ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഏതാനും നാളുകളായി പുതിയ മോഡലുകളെ വിപണിക്ക് പരിചയപ്പെടുത്തുന്ന തിരക്കിലാണ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട. ഹോര്‍നെറ്റ് 2.0, ഹൈനസ് CB350 എന്നിവ പുറത്തിറക്കി.

ഹോര്‍നെറ്റ് 2.0 അടിസ്ഥനമാക്കി ചെറിയ അഡ്വഞ്ചര്‍ ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഈ രണ്ട് പ്ലാറ്റഫോമുകളിലും (ഹോര്‍നെറ്റ് 2.0, സിബി 350) ഗണ്യമായി നിക്ഷേപം നടത്തിയെന്നും ഹോണ്ട പറയുന്നു. രണ്ട് പ്ലാറ്റ്‌ഫോമുകളും വികസിപ്പിക്കുന്നതിനും സമീപഭാവിയില്‍ വ്യത്യസ്ത ബോഡി സ്‌റ്റൈലുകളില്‍ മോട്ടോര്‍സൈക്കിളുകള്‍ വാഗ്ദാനം ചെയ്യുന്നതിനുമുള്ള സാധ്യതകള്‍ നിലവില്‍ ബ്രാന്‍ഡ് പരിശോധിക്കുകയാണ്.

ഹോര്‍നെറ്റ് 2.0 അടിസ്ഥനമാക്കി ചെറിയ അഡ്വഞ്ചര്‍ ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഇതിന് ഇടയിലാണ് ഇപ്പോള്‍ പുതിയൊരു പ്രഖ്യാപനം കൂടി ഉണ്ടായിരിക്കുന്നത്. കാര്‍ ആന്‍ഡ് ബൈക്കാണ് ഇതുസംബന്ധിച്ച് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹോര്‍നെറ്റ് 2.0 -നെ അടിസ്ഥാനമാക്കി ഒരു അഡ്വഞ്ചര്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

MOST READ: കാത്തിരിപ്പിന് വിരാമം, മാഗ്നൈറ്റിനെ ആഗോള തലത്തിൽ അവതരിപ്പിച്ച് നിസാൻ

ഹോര്‍നെറ്റ് 2.0 അടിസ്ഥനമാക്കി ചെറിയ അഡ്വഞ്ചര്‍ ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

'അഡ്വഞ്ചര്‍ ബൈക്ക് എന്നാല്‍ അടിസ്ഥാനപരമായി ചെറിയ സിസി, 200 സിസി അല്ലെങ്കില്‍ 160 സിസി പോലെയാണ്. കൂടാതെ, തങ്ങള്‍ക്ക് ഇത്തരത്തിലുള്ള ക്രോസ്ഓവര്‍ ഉണ്ട്.

ഹോര്‍നെറ്റ് 2.0 അടിസ്ഥനമാക്കി ചെറിയ അഡ്വഞ്ചര്‍ ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

വൈവിധ്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഇത്തരത്തിലുള്ള പുതിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനും കൂടുതല്‍ വ്യത്യസ്ത വിഭാഗങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും ഓപ്ഷനുകളിലൊന്ന് അഡ്വഞ്ചര്‍. അതിനാല്‍, താമസിയാതെ ബ്രാന്‍ഡില്‍ നിന്നും ഒരു അഡ്വഞ്ചര്‍ മോഡാല്‍ കാണാന്‍ കഴിയുമെന്നും കമ്പനി വക്താവ് വെളിപ്പെടുത്തി.

MOST READ: യമഹ വിനൂറ; എക്കാലത്തെയും മനോഹരമായ സ്‌കൂട്ടര്‍

ഹോര്‍നെറ്റ് 2.0 അടിസ്ഥനമാക്കി ചെറിയ അഡ്വഞ്ചര്‍ ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഹോര്‍നെറ്റ് 2.0 പ്ലാറ്റ്ഫോമില്‍ നിക്ഷേപം നടത്തിയതിനാല്‍, ആ പ്ലാറ്റ്‌ഫോമില്‍ വാഗ്ദാനം ചെയ്യുന്ന മോഡലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നതാണ് അനുയോജ്യമായ തീരുമാനം. ഹോണ്ട സമീപഭാവിയില്‍ 180-200 സിസി അഡ്വഞ്ചര്‍ വികസിപ്പിക്കുകയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വില്‍ക്കുന്ന CRF 250L ശ്രേണിയില്‍ നിന്ന് രൂപകല്‍പ്പനയ്ക്ക് പ്രചോദനം നല്‍കുകയും ചെയ്യും.

ഹോര്‍നെറ്റ് 2.0 അടിസ്ഥനമാക്കി ചെറിയ അഡ്വഞ്ചര്‍ ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

നിലവില്‍, ഹീറോ എക്‌സ്പള്‍സ് 200-ന് നേരിട്ടുള്ള എതിരാളി ഇല്ല. എന്നാല്‍ പുതിയ 180-200 സിസി ബൈക്ക് കൊണ്ടുവരാന്‍ ഹോണ്ട തീരുമാനിക്കുകയാണെങ്കില്‍, അത് തീര്‍ച്ചയായും ചെറിയ അഡ്വഞ്ചര്‍ സെഗ്മെന്റ് വികസിപ്പിക്കും. ശ്രേണിയില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ചോയിസുകള്‍ ലഭിക്കുകയും ചെയ്യും.

MOST READ: ലക്സ് മീറ്റർ മുതൽ സൗണ്ട് മീറ്റർ വരെ; ഹൈടെക്കായി കേരള MVD

ഹോര്‍നെറ്റ് 2.0 അടിസ്ഥനമാക്കി ചെറിയ അഡ്വഞ്ചര്‍ ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

1.26 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയ്ക്കാണ് പോയ മാസം ഹോര്‍നെറ്റിനെ ഹോണ്ട അവതരിപ്പിക്കുന്നത്. പഴയ മോഡലില്‍ നിന്നും നിരവധി മാറ്റങ്ങളോടെ വിപണിയില്‍ എത്തിയ മോഡലിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഹോര്‍നെറ്റ് 2.0 അടിസ്ഥനമാക്കി ചെറിയ അഡ്വഞ്ചര്‍ ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ആഗോള വിപണിയിലെ ഹോണ്ടയുടെ CBF 190 R മോഡലിനെ അടിസ്ഥാനമാക്കിയാണ് ഹോര്‍നെറ്റ് 2.0 -യുടെ രൂപകല്‍പ്പന. സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്കായി എത്തിയിട്ടുള്ള ഹോര്‍നെറ്റ് 2.0 നാല് നിറങ്ങളിലാണ് നിരത്തുകളിലെത്തുന്നത്. പേള്‍ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് സാംഗ്രിയ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.

MOST READ: ഉത്സവ കാലത്ത് തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുമായി ടൊയോട്ട

ഹോര്‍നെറ്റ് 2.0 അടിസ്ഥനമാക്കി ചെറിയ അഡ്വഞ്ചര്‍ ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഇന്ത്യന്‍ വിപണിയില്‍ 20 വര്‍ഷം ആഘോഷിക്കുന്ന ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ മോട്ടോര്‍സ്‌പോര്‍ട്ട് ഡിവിഷനില്‍ നിന്നുള്ള പ്രധാന ഇന്‍പുട്ടുകള്‍ ഉപയോഗിച്ചാണ് ഹോര്‍നെറ്റ് 2.0 വികസിപ്പിച്ചിരിക്കുന്നത്. പുതിയ ഹോണ്ട ഹോര്‍നെറ്റ് 2.0 ചില സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളും ഉപകരണങ്ങളുമായാണ് എത്തുന്നത്.

ഹോര്‍നെറ്റ് 2.0 അടിസ്ഥനമാക്കി ചെറിയ അഡ്വഞ്ചര്‍ ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

200 സിസി ശ്രേണിയിലാണ് ബൈക്ക് എത്തിയിരിക്കുന്നതെങ്കിലും 184 സിസി എഞ്ചിനാണ് ബൈക്കിന് കരുത്ത്. ഈ എഞ്ചിന്‍ 17 bhp കരുത്തും 16.1 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് ആണ് ഗിയര്‍ബോക്സ്. 11.25 സെക്കന്റില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

Most Read Articles

Malayalam
English summary
Honda Planning To Introduce Small Adventure Motorcycle, Based On Hornet 2.0. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X