ഹോണ്ട ഹൈനസിനെ അടിസ്ഥാനമാക്കി ഒരു കഫെ റേസർ മോട്ടോർസൈക്കിളും ഒരുങ്ങുന്നു

അടുത്തിടെ ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ തരംഗം സൃഷ്‌ടിച്ച മോഡലായിരുന്നു ഹോണ്ട ഹൈനസ് CB350. റോയൽ എൻഫീൽഡിന്റെ കുത്തകയായ ക്രൂയിസർ ശ്രേണിയിൽ ശ്രദ്ധനേടാനും മോഡലിനായിട്ടുണ്ട്.

ഹോണ്ട ഹൈനസിനെ അടിസ്ഥാനമാക്കി ഒരു കഫെ റേസർ മോട്ടോർസൈക്കിളും ഒരുങ്ങുന്നു

എന്നാൽ ഹോണ്ടയുടെ അണിയറയിൽ ഇനിയും ഒരു മോഡൽ കൂടി ഒരുങ്ങുന്നുണ്ടെന്നതാണ് പുതിയ വാർത്ത. ഹൈനസിനെ അടിസ്ഥാനമാക്കി കഫെ റേസർ മോട്ടോർസൈക്കിൾ പുറത്തിറക്കാനാണ് ജാപ്പനീസ് ബ്രാൻഡിന്റെ പദ്ധതി.

ഹോണ്ട ഹൈനസിനെ അടിസ്ഥാനമാക്കി ഒരു കഫെ റേസർ മോട്ടോർസൈക്കിളും ഒരുങ്ങുന്നു

CB350 അധിഷ്ഠിത കഫെ റേസർ ഈ മാസം അവസാനത്തോടെ അല്ലെങ്കിൽ ജനുവരി രണ്ടാം വാരത്തോടെ എത്തുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. റെട്രോ-പ്രചോദിത മോട്ടോർസൈക്കിൾ വിഭാഗത്തെ ആകർഷിക്കാൻ ഹോണ്ട നടത്തുന്ന പദ്ധതികളെല്ലാം വിജയം കാണുമെന്നാണ് ഹൈനസിന്റെ സ്വീകാര്യ തെളിയിക്കുന്നത്.

MOST READ: SV650 ശ്രേണിയിൽ കഫെ റേസർ വേരിയന്റുമായി സുസുക്കി

ഹോണ്ട ഹൈനസിനെ അടിസ്ഥാനമാക്കി ഒരു കഫെ റേസർ മോട്ടോർസൈക്കിളും ഒരുങ്ങുന്നു

വരാനിരിക്കുന്ന CB350 കഫെ റേസറിന് ഹൈനസിന് സമാനമായ 348.4 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം സമാന പവർ ഔട്ട്പുട്ട് കണക്കുകളും ബൈക്കിൽ വാഗ്ദാനം ചെയ്തേക്കും. അതായത് 21.07 bhp കരുത്തിൽ 30 Nm torque ഉത്പാദിപ്പിക്കാൻ ബൈക്ക് പ്രാപ്‌തമായിരിക്കുമെന്ന് ചുരുക്കം.

ഹോണ്ട ഹൈനസിനെ അടിസ്ഥാനമാക്കി ഒരു കഫെ റേസർ മോട്ടോർസൈക്കിളും ഒരുങ്ങുന്നു

അഞ്ച് സ്പീഡായിരിക്കും ഗിയർബോക്‌സ് യൂണിറ്റ്. അതിൽ സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും കമ്പനി വാഗ്ദാനം ചെയ്യും. ഏറ്റവും വലിയ വ്യത്യാസം റൈഡിംഗ് എർഗണോമിക്സിൽ ആയിരിക്കും. കഫെ റേസറിന് ലോ മൗണ്ടഡ് ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകളും റിയർ സെറ്റ് ഫുട്പെഗുകളും ലഭിക്കും.

MOST READ: NMAX 155 മാക്‌സി സ്‌കൂട്ടര്‍ മലേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് യമഹ

ഹോണ്ട ഹൈനസിനെ അടിസ്ഥാനമാക്കി ഒരു കഫെ റേസർ മോട്ടോർസൈക്കിളും ഒരുങ്ങുന്നു

DLX & DLX പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഹൈനെസ് CB 350 വിപണിയിൽ എത്തുന്നത്. അതിനാൽ തന്നെ പുതിയ കഫെ റേസറും ഇതേ സമീപനം തന്നെ സ്വീകരിച്ച് മുമ്പോട്ടുപോയേക്കും. കൂടാതെ വിലയും സമാനമായിരിക്കും.

ഹോണ്ട ഹൈനസിനെ അടിസ്ഥാനമാക്കി ഒരു കഫെ റേസർ മോട്ടോർസൈക്കിളും ഒരുങ്ങുന്നു

ഇത് ആക്രമണാത്മക സവാരി സ്ഥാനം നൽകാൻ മോഡലിനെ ഏറെ സഹായിക്കും. ബ്രാൻഡിന്റെ മറ്റ് പ്രീമിയം മോട്ടോർസൈക്കിളുകൾക്കൊപ്പം ഹോണ്ടയുടെ ബിഗ് വിംഗ് ഡീലർഷിപ്പുകൾ വഴി തന്നെയാകും കഫെ റേസർ മോഡലിന്റെ വിൽപ്പനയും ഹോണ്ട നടത്തുക.

MOST READ: രാജ്യത്തെ ആദ്യ 100 ഒക്ടെയിൻ പെട്രോൾ വിപണിയിലെത്തിച്ച് ഇന്ത്യൻ ഓയിൽ; ലിറ്ററിന് 160 രൂപ

ഹോണ്ട ഹൈനസിനെ അടിസ്ഥാനമാക്കി ഒരു കഫെ റേസർ മോട്ടോർസൈക്കിളും ഒരുങ്ങുന്നു

മിക്ക നഗരങ്ങളിലും ഈ ഡീലർഷിപ്പിന്റെ പ്രവർത്തനം നിലവിൽ ഇല്ലെങ്കിലും ഇന്ത്യയിലുടനീളം പ്രീമിയം മോട്ടോർസൈക്കിൾ ഡീലർ ശൃംഖല വിപുലീകരിക്കുന്നതിന് ഹോണ്ട പ്രവർത്തിക്കുന്നുണ്ട്. രാജ്യത്ത് ഇപ്പോൾ ഇരുപതിലധികം ബിഗ് വിംഗ് ഡീലർഷിപ്പുകളാണ് പ്രവർത്തിക്കുന്നത്.

ഹോണ്ട ഹൈനസിനെ അടിസ്ഥാനമാക്കി ഒരു കഫെ റേസർ മോട്ടോർസൈക്കിളും ഒരുങ്ങുന്നു

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത്തരം 250-300 ഡീലർഷിപ്പുകൾ സ്ഥാപിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇത് CB350 ഹൈനെസിന്റെ ഏറ്റവും വലിയ പോരായ്മയായ ലഭ്യത പ്രശ്നം പരിഹരിക്കാൻ ഹോണ്ടയെ സഹായിക്കും.

Most Read Articles

Malayalam
English summary
Honda Plans To Introduce A New Cafe Racer Motorcycle In India. Read in Malayalam
Story first published: Thursday, December 3, 2020, 10:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X