Just In
- 10 hrs ago
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- 11 hrs ago
അത്യാധുനിക ലൈഫ്സ്റ്റൈൽ അനുവഭം വാഗ്ദാനം ചെയ്ത് പോർഷ സ്റ്റുഡിയോ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു
- 11 hrs ago
കൊവിഡ്-19 വാക്സിന് ട്രക്ക്: ഭാരത് ബെന്‍സ് ബിസേഫ് എക്സ്പ്രസിന്റെ സവിശേഷതകള്‍ അറിയാം
- 13 hrs ago
മോട്ടോ ഗുസിക്ക് പറയാനുള്ളത് 100 വർഷത്തെ ചരിത്രം; പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ വിപണിയിൽ
Don't Miss
- Lifestyle
ഈ രാശിക്ക് ഇന്ന് ആത്മീയ ചായ്വ് വര്‍ധിക്കും
- News
കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മന്മോഹന് വരണമെന്ന് സര്‍വേ, മോദിക്ക് ഫുള്‍ മാര്‍ക്ക് ഇക്കാര്യങ്ങളില്‍!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Movies
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹോണ്ട ഹൈനസിനെ അടിസ്ഥാനമാക്കി ഒരു കഫെ റേസർ മോട്ടോർസൈക്കിളും ഒരുങ്ങുന്നു
അടുത്തിടെ ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ തരംഗം സൃഷ്ടിച്ച മോഡലായിരുന്നു ഹോണ്ട ഹൈനസ് CB350. റോയൽ എൻഫീൽഡിന്റെ കുത്തകയായ ക്രൂയിസർ ശ്രേണിയിൽ ശ്രദ്ധനേടാനും മോഡലിനായിട്ടുണ്ട്.

എന്നാൽ ഹോണ്ടയുടെ അണിയറയിൽ ഇനിയും ഒരു മോഡൽ കൂടി ഒരുങ്ങുന്നുണ്ടെന്നതാണ് പുതിയ വാർത്ത. ഹൈനസിനെ അടിസ്ഥാനമാക്കി കഫെ റേസർ മോട്ടോർസൈക്കിൾ പുറത്തിറക്കാനാണ് ജാപ്പനീസ് ബ്രാൻഡിന്റെ പദ്ധതി.

CB350 അധിഷ്ഠിത കഫെ റേസർ ഈ മാസം അവസാനത്തോടെ അല്ലെങ്കിൽ ജനുവരി രണ്ടാം വാരത്തോടെ എത്തുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. റെട്രോ-പ്രചോദിത മോട്ടോർസൈക്കിൾ വിഭാഗത്തെ ആകർഷിക്കാൻ ഹോണ്ട നടത്തുന്ന പദ്ധതികളെല്ലാം വിജയം കാണുമെന്നാണ് ഹൈനസിന്റെ സ്വീകാര്യ തെളിയിക്കുന്നത്.
MOST READ: SV650 ശ്രേണിയിൽ കഫെ റേസർ വേരിയന്റുമായി സുസുക്കി

വരാനിരിക്കുന്ന CB350 കഫെ റേസറിന് ഹൈനസിന് സമാനമായ 348.4 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം സമാന പവർ ഔട്ട്പുട്ട് കണക്കുകളും ബൈക്കിൽ വാഗ്ദാനം ചെയ്തേക്കും. അതായത് 21.07 bhp കരുത്തിൽ 30 Nm torque ഉത്പാദിപ്പിക്കാൻ ബൈക്ക് പ്രാപ്തമായിരിക്കുമെന്ന് ചുരുക്കം.

അഞ്ച് സ്പീഡായിരിക്കും ഗിയർബോക്സ് യൂണിറ്റ്. അതിൽ സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും കമ്പനി വാഗ്ദാനം ചെയ്യും. ഏറ്റവും വലിയ വ്യത്യാസം റൈഡിംഗ് എർഗണോമിക്സിൽ ആയിരിക്കും. കഫെ റേസറിന് ലോ മൗണ്ടഡ് ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകളും റിയർ സെറ്റ് ഫുട്പെഗുകളും ലഭിക്കും.
MOST READ: NMAX 155 മാക്സി സ്കൂട്ടര്‍ മലേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് യമഹ

DLX & DLX പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഹൈനെസ് CB 350 വിപണിയിൽ എത്തുന്നത്. അതിനാൽ തന്നെ പുതിയ കഫെ റേസറും ഇതേ സമീപനം തന്നെ സ്വീകരിച്ച് മുമ്പോട്ടുപോയേക്കും. കൂടാതെ വിലയും സമാനമായിരിക്കും.

ഇത് ആക്രമണാത്മക സവാരി സ്ഥാനം നൽകാൻ മോഡലിനെ ഏറെ സഹായിക്കും. ബ്രാൻഡിന്റെ മറ്റ് പ്രീമിയം മോട്ടോർസൈക്കിളുകൾക്കൊപ്പം ഹോണ്ടയുടെ ബിഗ് വിംഗ് ഡീലർഷിപ്പുകൾ വഴി തന്നെയാകും കഫെ റേസർ മോഡലിന്റെ വിൽപ്പനയും ഹോണ്ട നടത്തുക.
MOST READ: രാജ്യത്തെ ആദ്യ 100 ഒക്ടെയിൻ പെട്രോൾ വിപണിയിലെത്തിച്ച് ഇന്ത്യൻ ഓയിൽ; ലിറ്ററിന് 160 രൂപ

മിക്ക നഗരങ്ങളിലും ഈ ഡീലർഷിപ്പിന്റെ പ്രവർത്തനം നിലവിൽ ഇല്ലെങ്കിലും ഇന്ത്യയിലുടനീളം പ്രീമിയം മോട്ടോർസൈക്കിൾ ഡീലർ ശൃംഖല വിപുലീകരിക്കുന്നതിന് ഹോണ്ട പ്രവർത്തിക്കുന്നുണ്ട്. രാജ്യത്ത് ഇപ്പോൾ ഇരുപതിലധികം ബിഗ് വിംഗ് ഡീലർഷിപ്പുകളാണ് പ്രവർത്തിക്കുന്നത്.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത്തരം 250-300 ഡീലർഷിപ്പുകൾ സ്ഥാപിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇത് CB350 ഹൈനെസിന്റെ ഏറ്റവും വലിയ പോരായ്മയായ ലഭ്യത പ്രശ്നം പരിഹരിക്കാൻ ഹോണ്ടയെ സഹായിക്കും.