ഇന്ത്യൻ വിപണിയ്ക്കായി പുതിയ 200 സിസി ബൈക്ക് അവതരിപ്പിക്കാൻ ഹോണ്ട

200 സിസി വിപണി കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിവേഗം വളരുകയാണ്. പെർഫോമെൻസിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും സമതുലിതമായ ബൈക്കുകൾ ഈ വിഭാഗം വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യൻ വിപണിയ്ക്കായി പുതിയ 200 സിസി ബൈക്ക് അവതരിപ്പിക്കാൻ ഹോണ്ട

ഇവയുടെ മെയിന്റെനൻസ് ചെലവും വളരെ കുറവാണ്. സിംഗിൾ സിലിണ്ടറായതിനാൽ എഞ്ചിൻ വൈബ്രേറ്റ് ചെയ്യില്ല, അതിനാലാണ് ഹോണ്ട പ്രത്യേകിച്ചും ഇന്ത്യയ്ക്കായി പുതിയ 200 സിസി ബൈക്ക് പ്ലാറ്റ്ഫോം വികസിപ്പിക്കുന്നത്.

ഇന്ത്യൻ വിപണിയ്ക്കായി പുതിയ 200 സിസി ബൈക്ക് അവതരിപ്പിക്കാൻ ഹോണ്ട

സ്കൂട്ടറുകളുടെ കാര്യത്തിൽ കമ്മ്യൂട്ടർ വിഭാഗത്തിൽ ഹോണ്ടയ്ക്ക് നല്ല പിടി ഉണ്ട്. കൂടാതെ, കമ്മ്യൂട്ടർ ബൈക്കുകളും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നു.

ഇന്ത്യൻ വിപണിയ്ക്കായി പുതിയ 200 സിസി ബൈക്ക് അവതരിപ്പിക്കാൻ ഹോണ്ട

സമീപകാലത്ത് നിർമ്മാതാക്കൾ അവതരിപ്പിച്ച ബിഎസ് VI സ്കൂട്ടറുകളിലും ബൈക്കുകളിലും പുതിയതും നൂതനവുമായ സാങ്കേതികവിദ്യ ഉപയോഗിച്ച്, സുഗമവും നിശബ്ദവുമായ മികച്ച മെഷീനുകൾ നിർമ്മിക്കാൻ കഴിയുമെന്നതിന്റെ തെളിവുകളാണ്.

ഇന്ത്യൻ വിപണിയ്ക്കായി പുതിയ 200 സിസി ബൈക്ക് അവതരിപ്പിക്കാൻ ഹോണ്ട

അടുത്തിടെ പുറത്തിറങ്ങിയ ആക്ടിവ 125 ബിഎസ് VI, SP 125 എന്നിവയ്ക്കൊപ്പം ആക്ടിവ 6 ജി എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. നേക്കഡ് സ്ട്രീറ്റ്, ഫ്ലെയർഡ് ചെയ്ത, അഡ്വഞ്ചർ ബൈക്കുകൾക്കായി പുതുതായി വികസിപ്പിച്ച പ്ലാറ്റ്ഫോം ഉപയോഗിക്കാൻ ഹോണ്ടയ്ക്ക് പദ്ധതിയുണ്ട്.

ഇന്ത്യൻ വിപണിയ്ക്കായി പുതിയ 200 സിസി ബൈക്ക് അവതരിപ്പിക്കാൻ ഹോണ്ട

അടുത്ത വർഷം ബൈക്ക് വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബജാജ് പൾസർ 200 RS, ബജാജ് പൾസർ NS 200, ടിവി‌എസ് അപ്പാച്ചെ RTR 200 4V എന്നിവയുമായി മത്സരിക്കാൻ കഴിയുന്ന ശക്തമായ 200 സിസി ബൈക്കാവും ഹോണ്ട വികസിപ്പിക്കുന്നത്.

ഇന്ത്യൻ വിപണിയ്ക്കായി പുതിയ 200 സിസി ബൈക്ക് അവതരിപ്പിക്കാൻ ഹോണ്ട

പുതിയ 200 സിസി ബൈക്കുകൾക്ക് ധാരാളം സവിശേഷതകൾ ലഭിക്കും. ഹെഡ്വാമ്പും ടെയിൽ ലൈറ്റും എൽഇഡി യൂണിറ്റുകളായിരിക്കും. പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിലുണ്ടാകും.

ഇന്ത്യൻ വിപണിയ്ക്കായി പുതിയ 200 സിസി ബൈക്ക് അവതരിപ്പിക്കാൻ ഹോണ്ട

ഇതിനൊപ്പം, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തേക്കാം. ഈ വാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

ഇന്ത്യൻ വിപണിയ്ക്കായി പുതിയ 200 സിസി ബൈക്ക് അവതരിപ്പിക്കാൻ ഹോണ്ട

എഞ്ചിൻ ഒരു എയർ കൂൾഡ് യൂണിറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 20 മുതൽ 23 bhp വരെ കരുത്ത് ഉത്പാദിപ്പിക്കാൻ കഴിയുന്ന എഞ്ചിനായിരിക്കും വാഹനത്തിൽ വരുന്നത്. 200 സിസി വിഭാഗത്തിൽ മാന്യമായ പ്രകടനം കാഴ്ച്ച വയ്ക്കുന്ന ബൈക്കായിരിക്കും ഇത്.

ഇന്ത്യൻ വിപണിയ്ക്കായി പുതിയ 200 സിസി ബൈക്ക് അവതരിപ്പിക്കാൻ ഹോണ്ട

വിപണിയിലെ മത്സരത്തെ തോൽപ്പിക്കുന്ന തരത്തിലായിരിക്കും ബൈക്കിന്റെ വിലനിർണ്ണയം ഹോണ്ട നിശ്ചയിക്കുന്നത്. നിരവധി ഘടകങ്ങളുടെ പ്രാദേശികവൽക്കരണത്തിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും, എതിരാളികളേക്കാൾ ബൈക്കിന്റെ ചെലവ് കുറയ്ക്കുന്നതിൽ ഇത് സഹായകമാവും.

ഇന്ത്യൻ വിപണിയ്ക്കായി പുതിയ 200 സിസി ബൈക്ക് അവതരിപ്പിക്കാൻ ഹോണ്ട

നിലവിൽ CB ഹോർനെറ്റ് 160 R മാത്രമാണ് കമ്പനിയുടെ പ്രീമിയം കമ്മ്യൂട്ടർ നിരയിസുള്ളത്. ഓട്ടോ എക്സ്പോ 2014 -ൽ CX-01 എന്നൊരു കൺസെപ്പ്റ്റ് വാഹനം നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരുന്നു.

ഇന്ത്യൻ വിപണിയ്ക്കായി പുതിയ 200 സിസി ബൈക്ക് അവതരിപ്പിക്കാൻ ഹോണ്ട

പുതിയ ബൈക്ക് ഈ കൺസെപ്റ്റിന്റെ ഫലമായിരിക്കാം. ഹോണ്ടയിലെ ഇന്ത്യയിലെ R, D വിഭാഗമാണ് ഈ കൺസെപ്പ്റ്റ് പൂർണ്ണമായും വികസിപ്പിച്ചെടുത്തത്.

ഇന്ത്യൻ വിപണിയ്ക്കായി പുതിയ 200 സിസി ബൈക്ക് അവതരിപ്പിക്കാൻ ഹോണ്ട

വിപണിയിൽ തീർത്തും പുതിയ 200 സിസി ബൈക്ക് ഹോണ്ടയ്ക്ക് മികച്ചൊരു നീക്കം ആയിരിക്കും. ഈ വിഭാഗം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല.

ഇന്ത്യൻ വിപണിയ്ക്കായി പുതിയ 200 സിസി ബൈക്ക് അവതരിപ്പിക്കാൻ ഹോണ്ട

കൂടാതെ ഇതേ ശ്രേണിയിലേക്ക് മൂന്ന് പുതിയ ബൈക്കുകളുമായി ഹീറോയും കടന്നുവന്നത്തോടെ മത്സരം കൂടുതൽ കടുപ്പമേറിയതായി മാറി. വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ ബൈക്കായ ഹീറോ എക്സ്പൾസ് 200 ആണ് ഹോണ്ട ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
Honda plans to launch a new 200cc bike in India. Read in Malayalam.
Story first published: Saturday, January 18, 2020, 19:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X