മോഡലുകള്‍ക്ക് പുതിയ എഞ്ചിന്‍ ഓയില്‍ അവതരിപ്പിച്ച് ഹോണ്ട

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടേഴ്സ് ഇന്ത്യ (HMSI) തങ്ങളുടെ സ്‌കൂട്ടറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കുമായി പുതിയ എഞ്ചിന്‍ ഓയിലുകള്‍ പുറത്തിറക്കി.

മോഡലുകള്‍ക്ക് പുതിയ എഞ്ചിന്‍ ഓയില്‍ അവതരിപ്പിച്ച് ഹോണ്ട

എഞ്ചിന്‍ ഓയില്‍ പുറത്തിറക്കുന്നതിനായി സ്‌പെയിനിലെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായ റെപ്‌സോള്‍ ലൂബ്രിക്കന്റുകളുമായി ഇരുചക്ര വാഹന നിര്‍മ്മാതാവ് പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തു.

മോഡലുകള്‍ക്ക് പുതിയ എഞ്ചിന്‍ ഓയില്‍ അവതരിപ്പിച്ച് ഹോണ്ട

'ഹോണ്ട റെപ്സോള്‍ മോട്ടോ ബൈക്കര്‍', 'ഹോണ്ട റെപ്സോള്‍ മോട്ടോ സ്‌കൂട്ടര്‍' എന്നീ രണ്ട് ഗ്രേഡ് എഞ്ചിന്‍ ഓയിലുകള്‍ കമ്പനി പുറത്തിറക്കി. എഞ്ചിന്‍ ഓയില്‍, എഞ്ചിന്റെ ലൈഫ് പരിരക്ഷണം മെച്ചപ്പെടുത്തുമെന്നും കുറഞ്ഞ പരിപാലനച്ചെലവോടെ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: പോളോ, വെന്റോ മോഡലുകൾക്ക് 1.35 ലക്ഷം രൂപയോളമുള്ള ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

മോഡലുകള്‍ക്ക് പുതിയ എഞ്ചിന്‍ ഓയില്‍ അവതരിപ്പിച്ച് ഹോണ്ട

ഹോണ്ട റെപ്സോള്‍ മോട്ടോ ബൈക്കറും മോട്ടോ സ്‌കൂട്ടര്‍ എഞ്ചിന്‍ ഓയിലും ഡെപ്പോസിറ്റ് ഫ്രീ എഞ്ചിന്‍ ഘടകങ്ങളോടൊപ്പം ദ്രുത ആക്‌സിലറേഷനുമായി വേഗത്തില്‍ ആരംഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

മോഡലുകള്‍ക്ക് പുതിയ എഞ്ചിന്‍ ഓയില്‍ അവതരിപ്പിച്ച് ഹോണ്ട

എഞ്ചിന്‍ ഓയില്‍ 2 എക്സ്‌ക്ലൂസീവ് ഗ്രേഡുകളിലാണ് വരുന്നത്: 'ഹോണ്ട റെപ്സോള്‍ മോട്ടോ ബൈക്കര്‍ 10W30 MA', 'ഹോണ്ട റെപ്സോള്‍ മോട്ടോ സ്‌കൂട്ടര്‍ 10W30 MB' എന്നിങ്ങനെയാണ് ഗ്രേഡുകള്‍. ഇതിനര്‍ത്ഥം രണ്ട് ഓയിലുകള്‍ക്കും ഒരേ വിസ്‌കോസിറ്റി നമ്പറുകളാണുള്ളത്, ഇത് ഓയില്‍ തണുപ്പിക്കുമ്പോള്‍ 10 ഉം ഒപ്റ്റിമല്‍ ഓപ്പറേറ്റിംഗ് താപനിലയില്‍ 30 ഉം ആണ്.

MOST READ: ഓട്ടോമാറ്റിക് വേരിയന്റുകളോട് പ്രിയം; സോനെറ്റിന്റെ ബുക്കിംഗിൽ 46 ശതമാനവും ക്ലച്ച്ലെസ് മോഡലുകൾക്ക്

മോഡലുകള്‍ക്ക് പുതിയ എഞ്ചിന്‍ ഓയില്‍ അവതരിപ്പിച്ച് ഹോണ്ട

എന്നിരുന്നാലും, രണ്ട് ഓയിലുകളും തമ്മിലുള്ള പ്രധാന വ്യത്യാസം അതിന്റെ MA, MB (JASO) ജാപ്പനീസ് ഓട്ടോമോട്ടീവ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ റേറ്റിംഗാണ്. ഒരു മാനുവല്‍ ട്രാന്‍സ്മിഷന്‍ ഉള്ള എഞ്ചിനുകള്‍ക്ക് മാത്രമേ MA റേറ്റുചെയ്ത ഓയിലുകള്‍ ഉപയോഗിക്കൂ. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള എഞ്ചിനുകള്‍ക്ക് MB ഉപയോഗിക്കുന്നു.

മോഡലുകള്‍ക്ക് പുതിയ എഞ്ചിന്‍ ഓയില്‍ അവതരിപ്പിച്ച് ഹോണ്ട

രണ്ട് എഞ്ചിന്‍ ഓയില്‍ വേരിയന്റുകളും 800ML, 900ML, 1000ML പാക്കുകളിലാണ് വരുന്നത്. മോട്ടോര്‍ സൈക്കിള്‍ എഞ്ചിന്‍ ഓയില്‍ കപ്പാസിറ്റിക്ക് അനുയോജ്യമായ രീതിയില്‍ ഉപഭോക്താക്കള്‍ക്ക് പായ്ക്കുകള്‍ സംയോജിപ്പിക്കാന്‍ കഴിയും. ഈ ഓയിലുകള്‍ 2020 നവംബര്‍ മുതല്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും.

MOST READ: വില്‍പ്പന കൊഴുപ്പിക്കാന്‍ ജാവ; മോഡലുകള്‍ക്ക് കുറഞ്ഞ ഇഎംഐ, ചുരുങ്ങിയ കാത്തിരിപ്പ് കാലയളവും

മോഡലുകള്‍ക്ക് പുതിയ എഞ്ചിന്‍ ഓയില്‍ അവതരിപ്പിച്ച് ഹോണ്ട

'ഉപഭോക്തൃ സംതൃപ്തി ഹോണ്ട 2 വീലേഴ്സ് ഇന്ത്യയുടെ കാതലാണ്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കസ്റ്റമര്‍ സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ പാണ്ഡെ പറഞ്ഞു.

മോഡലുകള്‍ക്ക് പുതിയ എഞ്ചിന്‍ ഓയില്‍ അവതരിപ്പിച്ച് ഹോണ്ട

റെപ്‌സോള്‍ ലൂബ്രിക്കന്റുകളുമായി കൈകോര്‍ത്ത് ഒരു പുതിയ ഉത്പ്പന്നമായ ഹോണ്ട റെപ്സോള്‍ മോട്ടോ എഞ്ചിന്‍ ഓയില്‍ പ്രത്യേകമായി വികസിപ്പിച്ചെടുത്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Most Read Articles

Malayalam
English summary
Honda Repsol Motorcycle & Scooter Engine Oil Launched In India. Read in Malayalam.
Story first published: Thursday, November 12, 2020, 9:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X