CB-F 1000 കൺസെപ്റ്റ് വെളിപ്പെടുത്തി ഹോണ്ട

ലോകത്തെ മുഴുവൻ ബാധിച്ച കൊവിഡ്-19 വാഹന നിർമാതാക്കളുടെ വിൽപ്പനയെയും ഉത്പാദനത്തെയും ബാധിച്ചെങ്കിലും വലിയ പ്രഖ്യാപനങ്ങൾ നടത്തുന്നതിൽ നിന്ന് അവരെ തടയാൻ മഹാമാരിക്ക് സാധിച്ചിട്ടില്ല.

CB-F 1000 കൺസെപ്റ്റ് വെളിപ്പെടുത്തി ഹോണ്ട

CT125 ഹണ്ടർ കബിന്റെ അവതരണത്തോടൊപ്പം CB-F കൺസെപ്റ്റിനെയും ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട വെളിപ്പെടുത്തി. ഈ റെട്രോ-സ്റ്റൈൽ സ്പോർട്-നേക്കഡ് മോട്ടോർസൈക്കിൾസ് അവരുടെ ജനപ്രിയ CB1000R രൂപകൽപ്പനയുടെ സൂചനയാണ് നൽകുന്നത്.

CB-F 1000 കൺസെപ്റ്റ് വെളിപ്പെടുത്തി ഹോണ്ട

CB-F ആശയം കഴിഞ്ഞ വർഷം ആറാം ദശകത്തിലെത്തിയ CB സീരീസിന്റെ ചരിത്രത്തെ ഓർമപ്പെടുത്തലാണ്. കൂടാതെ എന്താണ് സംരക്ഷിക്കേണ്ടതെന്നും കമ്പനിയുടെ മുൻനിര സ്പോർട്‌സ് ബൈക്കിനൊപ്പം എന്ത് വികസിക്കണം എന്നും തങ്ങൾ വിശദമായി അന്വേഷിച്ചിട്ടുണ്ടെന്നും ഹോണ്ട വ്യക്തമാക്കി.

CB-F 1000 കൺസെപ്റ്റ് വെളിപ്പെടുത്തി ഹോണ്ട

എന്നിരുന്നാലും, ഈ ആശയം ജപ്പാനിലെ CB900F (CB750F) ൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. കൺസെപ്റ്റ് മോഡൽ ഷാർപ്പ് രൂപകൽപ്പനയിലേക്കാണ് വിരൽ ചൂണ്ടുന്നതെങ്കിലും ഇതിന് ഒരു ബോക്‌സി ഡിസൈൻ ഭാഷ്യമാണുള്ളത്. ടെയിൽ ഭാഗത്തിന് ഓൾഡ് സ്‌കൂൾ രൂപവും നൽകിയിരിക്കുന്നു. പക്ഷേ CB-F കൺസെപ്റ്റ് വളരെ ആകർഷകമാണ്.

CB-F 1000 കൺസെപ്റ്റ് വെളിപ്പെടുത്തി ഹോണ്ട

റൗണ്ട് ഹെഡ്‌ലൈറ്റ്, റെട്രോ ഹോണ്ട ലോഗോ തുടങ്ങിയ വിശദാംശങ്ങൾ യഥാർത്ഥ മോഡലിന്റെ ആരാധകർക്കിടയിൽ വിലമതിക്കുന്നതാകും. CB-F കൺസെപ്റ്റ് അടിസ്ഥാനപരമായി ഒരു CB1000R ആണ്. അതേ 998 സിസി, ഇൻലൈൻ-നാല് സിലിണ്ടർ DOHC, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബൈക്ക് ഉപയോഗിക്കുന്നത്.

CB-F 1000 കൺസെപ്റ്റ് വെളിപ്പെടുത്തി ഹോണ്ട

എന്നാൽ പുതിയ സ്പോർട്‌സ് നേക്കഡ് മോഡലിന്റെ ഔദ്യോഗിക പവർ കണക്കുകളൊന്നും കമ്പനി പരാമർശിച്ചിട്ടില്ലെങ്കിലും, ഈ എഞ്ചിൻ CB1000R ൽ 143 bhp പവറിൽ 104 Nm torque ഉത്പാദിപ്പിക്കുന്നു. അതേസമയം, സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത് ഒരു അപ്സൈഡ് ഡൗൺ ഫോർക്കുകളഉം ഒരു ഏകപക്ഷീയമായ സ്വിംഗാർമിലേക്ക് ജോടിയാക്കിയ മോണോഷോക്കും ആണ്.

CB-F 1000 കൺസെപ്റ്റ് വെളിപ്പെടുത്തി ഹോണ്ട

ഹോണ്ടയുടെ ആഗോള നിരയിൽ ഇതിനകം തന്നെ ഉയർന്ന ശേഷിയുള്ള രണ്ട് റെട്രോ നേക്കഡ് മോട്ടോർസൈക്കിളുകളുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇതിൽ CB 1100, CB 1300 എന്നിവ ഉൾപ്പെടുന്നു. ഈ ശ്രേണിയിലേക്ക് എത്തുന്ന മൂന്നാമത്തെ ഉയർന്ന ശേഷിയുള്ള റെട്രോ ആയി മാറിയേക്കാം CB-F. അല്ലെങ്കിൽ നിലവിലെ ‘നിയോ-റെട്രോ' CB1000R-ന്റെ പിൻഗാമിയായി പുത്തൻ മോഡൽ അരങ്ങേറ്റം കുറിക്കും.

CB-F 1000 കൺസെപ്റ്റ് വെളിപ്പെടുത്തി ഹോണ്ട

ആഗോളതലത്തിൽ സ്പോർട്‌സ് ബൈക്കുകൾക്ക് പേരുകേട്ട ഹോണ്ട ഇന്ത്യൻ വിപണിയിൽ വിശ്വസനീയമായ കമ്മ്യൂട്ടർ ബൈക്കുകൾക്ക് പേരുകേട്ടതാണ്. എന്നാൽ വരും വർഷത്തോടെ ആഭ്യന്തര വിപണിയിൽ തങ്ങളുടെ പ്രീമിയം മോട്ടോർസൈക്കിൾ ശ്രേണി വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.

CB-F 1000 കൺസെപ്റ്റ് വെളിപ്പെടുത്തി ഹോണ്ട

തങ്ങളുടെ വലിയ ശേഷിയുള്ള മോട്ടോർസൈക്കിൾ ലൈനപ്പ് വിപുലീകരിക്കുന്നതിനായി രാജ്യത്തൊട്ടാകെയുള്ള ബിഗ് വിംഗ് ഡീലർഷിപ്പുകൾ കൂട്ടിച്ചേർത്തുകൊണ്ട് ഹോണ്ട CB300R മുതൽ ഗോൾഡ് വിംഗ് ക്രൂയിസർ വരെയുള്ള മോഡലുകളെ രാജ്യത്ത് പുറത്തിറക്കാനാണ് ഹോണ്ടയുടെ പദ്ധതി.

Most Read Articles

Malayalam
English summary
Honda revealed CB-F concept. Read in Malayalam
Story first published: Friday, March 27, 2020, 15:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X