Just In
- 5 min ago
കുതിപ്പ് തുടർന്ന് നിസാൻ മാഗ്നൈറ്റ്, 50,000 കടന്ന് ബുക്കിംഗ്
- 36 min ago
സെമികണ്ടക്ടറുകളുടെ ആഗോള ക്ഷാമം; മോഡലുകളുടെ തെരഞ്ഞെടുത്ത വകഭേദങ്ങള്‍ ലഭ്യമല്ലെന്ന് മാരുതി
- 52 min ago
ടാറ്റ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ? അറിയാം മോഡലുകളുടെ ബുക്കിംഗ് കാലയളവ്
- 1 hr ago
bZ4X ഇലക്ട്രിക് എസ്യുവി കൺസെപ്റ്റുമായി ടൊയോട്ട
Don't Miss
- Movies
ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ഭാഗം; വിവാഹത്തെ കുറിച്ച് ആര്യ, ബിഗ് ബോസിലെ ഇഷ്ടതാരം ആരെന്നും താരം
- News
'അല്പം മനുഷ്യത്വം കാണിക്കൂ', കൊവിഡ് കാലത്ത് തൃശൂർ പൂരം വേണ്ടെന്ന് പാർവ്വതി തിരുവോത്ത്
- Sports
IPL 2021: 'കെകെആറിനെ രക്ഷിക്കാന്‍ അവന് വരും', സൂചന നല്കി ബ്രണ്ടന്‍ മക്കല്ലം
- Finance
കത്തിക്കയറി സ്വര്‍ണവില; ഏപ്രിലില്‍ 2,080 രൂപ കൂടി — നിക്ഷേപകര്‍ക്ക് ആശ്വാസം
- Lifestyle
കൈമുട്ടിലെ കറുപ്പിന് പരിഹാരം കറിവേപ്പില; ഉപയോഗം ഇങ്ങനെ
- Travel
മണാലിയില്‍ കാണുവാന്‍ പത്തിടങ്ങള്‍!! മറക്കാതെ പോകണം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹോണ്ടയുടെ പാരലൽ-ട്വിൻ 500 സിസി മോഡലുകൾ ഇനി യൂറോ 5 കംപ്ലയിന്റ്; ഇന്ത്യയിലേക്കും ഉടൻ എത്തിയേക്കും
പാരലൽ-ട്വിൻ 500 സിസി പ്ലാറ്റ്ഫോമിലെ ജനപ്രിയ മോഡലുകളായ CB500F, CB500R, CB500X തുടങ്ങിയ മോട്ടോർസൈക്കിളുകളെ പരിഷ്ക്കരിച്ച് ഹോണ്ട. ഈ ശ്രേണിയെ യൂറോ 5 മാനദണ്ഡങ്ങൾക്ക് അനുസൃതമായി നവീകരിച്ചു എന്നതാണ് ശ്രദ്ധേയം.

കാഴ്ച്ചയിൽ കാര്യമായ പുതുമ ഒന്നും അവകാശപ്പെടാനില്ലെങ്കിലും പ്രീമിയം മോട്ടോർസൈക്കിളുകൾക്ക് ഹോണ്ട പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. മൂന്ന് CB ബൈക്കുകൾക്കും കഴിഞ്ഞ വർഷം ഒരു പ്രധാന നവീകരണം ലഭിച്ചതിനാലാണ് ഇത്തവണ കാര്യമായ മാറ്റങ്ങളൊന്നും കമ്പനി അവതരിപ്പിക്കാതിരുന്നത്.

മൂന്ന് ബൈക്കുകൾക്കും ഒരേ 471 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. അത് 46.5 bhp കരുത്തിൽ 43 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്റ്റീൽ ട്യൂബുലാർ ഫ്രെയിമുകളിലാണ് ഹോണ്ട ഇവയെ ഒരുക്കിയിരിക്കുന്നത്.
MOST READ: ഈക്കോ വിപണിയില്‍ എത്തിയിട്ട് 10 വര്‍ഷം; ഇതുവരെ വിറ്റത് 7 ലക്ഷം യൂണിറ്റുകള്‍

CB500F, CB500R എന്നിവയ്ക്ക് ഇരുവശത്തും 17 ഇഞ്ച് ചക്രങ്ങൾ ലഭിക്കുമ്പോൾ CB500X-ൽ 19 ഇഞ്ച് ഫ്രണ്ട് വീലാണ് വാഗ്‌ദാനം ചെയ്യുന്നത്.

അഡ്വഞ്ചർ ടൂറർ ശൈലിയിൽ നിർമിച്ചിരിക്കുന്നതിനാൽ CB500X-ന് കൂടുതൽ സസ്പെൻഷൻ ട്രാവലും കമ്പനി നൽകിയിട്ടുണ്ട്. 150 mm ഫ്രണ്ട് ട്രാവലും 135 mm പിൻ ട്രാവൽ സവിശേഷതയും ഉള്ളതിനാൽ ഇത് സുഖസൗകര്യമാർന്ന യാത്രയിലേക്ക് നയിക്കും.
MOST READ: സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി 250 ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഇഎസ്എല്‍

മൂവർ സംഘത്തിൽ ഏറ്റവും കുറവ് CB500F നേക്കഡ് ബൈക്കിനാണ്. ഇത് 189 കിലോഗ്രാമിലാണ് ഹോണ്ട നിർമിച്ചിരിക്കുന്നത്. അതേസമയം CB500R-ന് 192 കിലോഗ്രാമും CB500X-ന്റെ ഭാരം 197 കിലോഗ്രാമും ആണ്.

യൂറോ 5 മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായതോടെ ഹോണ്ടയുടെ 500 സീരീസ് മോഡലുകൾക്ക് ഇന്ത്യൻ വിപണിയിലേക്കും ചേക്കാറാൻ കഴിയും.
MOST READ: രണ്ടും കല്‍പ്പിച്ച് ടാറ്റ; ഹാരിയറിനും സമ്മാനിച്ചു പുതിയ വേരിയന്റ്, നിരവധി ഫീച്ചറുകളും

കഴിഞ്ഞ വർഷം ഹോണ്ട തങ്ങളുടെ പ്രീമിയം ബൈക്ക് ശൃംഖല ഇന്ത്യയിൽ വിപുലീകരിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും പുതിയ അഞ്ച് ഉൽപ്പന്നങ്ങൾ രാജ്യത്ത് അവതരിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

500 സിസി മോഡലുകൾ ആഭ്യന്തര തലത്തിൽ അരങ്ങേറ്റം കുറിച്ചാൽ അഞ്ച് ലക്ഷം രൂപയിൽ താഴെ മാത്രമാകും വില മുടക്കേണ്ടി വരിക എന്നതാണ് രസകരം. ആക്രമണാത്മകമായ വില നിശ്ചയിക്കാൻ സാധിച്ചാൽ ഈ മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളുകൾക്ക് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളില്ല എന്നതും ശ്രദ്ധേയമാണ്.