PCX ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഡീലേർസ് മീറ്റില്‍ പ്രദര്‍ശിപ്പിച്ച് ഹോണ്ട

ഇന്ത്യന്‍ വാഹന വിപണി ഇലക്ട്രിക്കിലേക്ക് ചുവടു വെച്ചതോടെ നിര്‍മ്മാതാക്കള്‍ എല്ലാവരും തന്നെ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിച്ച് തുടങ്ങി. ഇരുചക്രവാഹന വിപണിയും ഇലക്ട്രിക്ക് വാഹനങ്ങളുടെ പിന്നാലെയാണ്.

PCX ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഡീലേർസ് മീറ്റില്‍ പ്രദര്‍ശിപ്പിച്ച് ഹോണ്ട

ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ തങ്ങളുടെ നിരയില്‍ നിന്നുള്ള ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണില്‍ എത്തിച്ചു. എന്നാല്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയും ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച് ചില സൂചനകള്‍ റഷ്‌ലെയ്ന്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

PCX ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഡീലേർസ് മീറ്റില്‍ പ്രദര്‍ശിപ്പിച്ച് ഹോണ്ട

2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഹോണ്ട PCX എന്നൊരു ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ 2014 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇതിന്റെ ഇലക്ട്രിക്കല്ലാത്ത ആദ്യ കണ്‍സെപ്റ്റ് മോഡല്‍ കമ്പനി അവതരിപ്പിച്ചിരുന്നു.

PCX ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഡീലേർസ് മീറ്റില്‍ പ്രദര്‍ശിപ്പിച്ച് ഹോണ്ട

മുന്‍വശത്തുനിന്ന് നോക്കിയാല്‍ ഒരു റേസിങ് ബൈക്കിന്റെ രൂപം തന്നെയാണ് ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷത. ജാപ്പനീസ് വിപണിയില്‍ സ്‌കൂട്ടര്‍ ലഭ്യമാണെങ്കിലും മറ്റ് വിപണികളില്‍ ഇതുവരെ ലഭ്യമായിട്ടില്ല.

PCX ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഡീലേർസ് മീറ്റില്‍ പ്രദര്‍ശിപ്പിച്ച് ഹോണ്ട

ഒരു വര്‍ഷം 250 യൂണിറ്റുകള്‍ മാത്രമാണ് വിപണിയില്‍ എത്തിക്കുക എന്നും കമ്പനി അന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ നടന്ന ഡീലര്‍മാരുടെ പരിപാടിയില്‍ സ്‌കൂട്ടറിനെ കമ്പനി പ്രദര്‍ശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അധികം വൈകാതെ തന്നെ സ്‌കൂട്ടറിനെ ഇന്ത്യന്‍ വിപണിയിലും എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

PCX ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഡീലേർസ് മീറ്റില്‍ പ്രദര്‍ശിപ്പിച്ച് ഹോണ്ട

ഹോണ്ട സ്വന്തമായി നിര്‍മിച്ച ഹൈ ഔട്ട്പുട്ട് മോട്ടോറാണ് PCX -ല്‍ നല്‍കിയിട്ടുള്ളത്. സീറ്റിനടയിലായി ആവശ്യാനുസരണം ഊരിമാറ്റാവുന്ന വിധത്തിലാണ് രണ്ടു ബാറ്ററി. രണ്ട് വിധത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്യാനും സാധിക്കും.

PCX ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഡീലേർസ് മീറ്റില്‍ പ്രദര്‍ശിപ്പിച്ച് ഹോണ്ട

സ്‌കൂട്ടറില്‍ തന്നെയും, ബാറ്ററി സ്‌കൂട്ടറില്‍ നിന്ന് പുറത്തെടുത്തും ഉപഭോക്താക്കള്‍ക്ക് ചാര്‍ജ് ചെയ്യാം. 1,923 mm നീളവും 745 mm വീതിയും 1,107 mm ഉയരവും സ്‌കൂട്ടറിനുണ്ട്.

PCX ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഡീലേർസ് മീറ്റില്‍ പ്രദര്‍ശിപ്പിച്ച് ഹോണ്ട

വീതിയേറിയ മുന്‍ഭാഗം, ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, വെര്‍ട്ടിക്കല്‍ എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ആള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്രണ്ട് ആപ്രോണിലെ വലിയ സ്റ്റോറേജ് സ്‌പേസ് എന്നിവയാണ് PCX -യുടെ സവിശേഷതകള്‍. സീറ്റിനടിയില്‍ 25 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസ്, 12 വാര്‍ട്ട് ചാര്‍ജിങ് സോക്കറ്റും വാഹനത്തിലുണ്ട്.

PCX ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഡീലേർസ് മീറ്റില്‍ പ്രദര്‍ശിപ്പിച്ച് ഹോണ്ട

130 കിലോഗ്രാമാണ് ആകെ ഭാരം. സുരക്ഷയ്ക്കായി എബിഎസ് സൗകര്യവും സ്‌കൂട്ടറില്‍ ഉണ്ട്. വലിയ വൈസര്‍, നീളമേറിയ സീറ്റ്, ഫൂട്ട് സ്റ്റെപ്പ്‌സ് എന്നിവയും ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ സവിശേഷതയാണ്. എന്നാല്‍ സ്‌കൂട്ടറിനെ എന്ന് വിപണിയില്‍ അവതരിപ്പിക്കുമെന്നോ, സ്‌കൂട്ടറിന്റെ വിലയോ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

PCX ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഡീലേർസ് മീറ്റില്‍ പ്രദര്‍ശിപ്പിച്ച് ഹോണ്ട

വിപണിയില്‍ എത്തിയാല്‍ ബജാജ് ചേത്ക് ഇലക്ട്രിക്ക്, ഏഥര്‍ 450 എന്നിവരാണ് സ്‌കൂട്ടറിന്റെ മുഖ്യഎതിരാളികള്‍. ഇലക്ട്രിക്കിനൊപ്പം PCX -ന്റെ പെട്രോള്‍ വകഭേദത്തെയും കമ്പനി വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

PCX ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഡീലേർസ് മീറ്റില്‍ പ്രദര്‍ശിപ്പിച്ച് ഹോണ്ട

വലിപ്പമേറിയ ഹെഡ്ലാമ്പുകളാണ് ഹോണ്ട PCX സ്‌കൂട്ടറിനുള്ളത്. താരതമ്യേന നീളം കൂടിയ സീറ്റുകളും ബൈക്കില്‍ കാണാം. ഡിസ്‌ക് ബ്രേക്ക്, ടെലിസ്‌കോപിക് ഫ്രണ്ട് സസ്പെന്‍ഷന്‍ തുടങ്ങിയ സന്നാഹങ്ങളും വാഹനത്തിലുണ്ട്. 149 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 8,500 rpm -ല്‍ 14.3 bhp കരുത്തും 6,500 rpm -ല്‍ 13.6 Nm torque ഉം സൃഷ്ടിക്കും.

Most Read Articles

Malayalam
English summary
Honda PCX Electric scooter displayed at dealers meet in India. Read in Malayalam.
Story first published: Saturday, January 11, 2020, 17:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X