Just In
- 8 hrs ago
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- 15 hrs ago
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- 20 hrs ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 1 day ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Don't Miss
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Lifestyle
ഉറങ്ങുമ്പോള്‍ പണം തലയിണക്കടിയില്‍ സൂക്ഷിക്കരുതെന്ന് ജ്യോതിഷം പറയുന്നു
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Movies
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹൈനസ് CB350-യുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട; ഒക്ടോബറില്‍ അയച്ചത് 30 യൂണിറ്റുകള്‍
അടുത്തിടെയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട ഹൈനസ് CB350 നിരത്തിലെത്തിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് അടക്കിവാണിരുന്ന ശ്രേണി ലക്ഷ്യമിട്ടാണ് ഹൈനസ് CB350 വിപണിയില്‍ എത്തുന്നത്.

ഇന്ത്യന്‍ വിപണിക്ക് പുറമേ മറ്റ് വിപണികളിലേക്കും മോഡല്‍ കയറ്റി അയക്കുമെന്ന് ഹോണ്ട നേരത്തെ വ്യക്തമാക്കിയിരിന്നു. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ഹോണ്ടയുടെ ആദ്യ ഉത്പ്പന്നമാണ് CB350.

ഇന്ത്യന്‍ വിപണിക്ക് പുറമേ മറ്റ് വിപണികളിലേക്കും മോഡല്‍ കയറ്റി അയക്കുമെന്ന് ഹോണ്ട നേരത്തെ വ്യക്തമാക്കിയിരിന്നു. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ഹോണ്ടയുടെ ആദ്യ ഉത്പ്പന്നമാണ് CB350.
MOST READ: ഹാലജനുകൾക്ക് വിട; ഇന്ത്യൻ വിപണിയിൽ എൽഇഡി ഹെഡ്ലാമ്പുകളുമായി എത്തുന്ന താങ്ങാനാവുന്ന കാറുകൾ

എന്നിരുന്നാലും തുടക്കത്തില്‍ ആഭ്യന്തര വിപണിയിലെ ആവശ്യം നിറവേറ്റുന്നതില്‍ ഹോണ്ട കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ആദ്യ മാസത്തില്‍ ഹോണ്ട 30 യൂണിറ്റ് CB350 കയറ്റുമതി ചെയ്തു. എന്നാല്‍ ഒക്ടോബറില്‍ മുഖ്യഎതിരാളിയായ റോയല്‍ എന്‍ഫീല്‍ഡ്, ക്ലാസിക് 350-യുടെ 906 യൂണിറ്റ് കയറ്റുമതി ചെയ്തു. വലിയ വ്യത്യാസമുണ്ടെങ്കിലും, വരും മാസങ്ങളില്‍ ഈ വിടവ് കുറയ്ക്കാനാകുമെന്ന് ഹോണ്ട അറിയിച്ചു.

ആഭ്യന്തര വിപണിയില്‍ ഒക്ടോബറില്‍ CB350-യുടെ വില്‍പ്പന 1,290 യൂണിറ്റായിരുന്നു. മൊത്തം ഉത്പാദനം 2,420 യൂണിറ്റായിരുന്നു. ക്ലാസിക് 350 യുമായി താരതമ്യപ്പെടുത്താനാകില്ലെങ്കിലും ഇവ ഈ വിഭാഗത്തിലെ മാന്യമായ സംഖ്യകളാണ്. ക്ലാസിക് 350-യുടെ ആഭ്യന്തര വില്‍പ്പന 41,953 യൂണിറ്റായിരുന്നു.
MOST READ: ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന 200-500 സിസി മോട്ടോര്‍സൈക്കിളുകളുടെ ആദ്യ പത്ത് പട്ടികയില്‍ പ്രവേശിച്ചു എന്നതാണ് CB350-യുടെ നേട്ടം. ഒക്ടോബറില്‍ ഇത് ഒമ്പതാം സ്ഥാനത്തായിരുന്നു. ബ്രാന്‍ഡിന്റെ പ്രീമിയം ഡീലര്‍ഷിപ്പായ ബിഗ് വിങ്ങിലൂടെയാണ് ഈ ബൈക്ക് നിരത്തുകളിലെത്തുന്നത്. DLX, DLX പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് വിപണിയില്‍ എത്തുക.

ഇതില്‍ DLX പതിപ്പിന് 1.85 ലക്ഷം രൂപയും DLX പ്രോ പതിപ്പിന് 1.90 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. റെട്രോ സ്റ്റൈലില്‍ ക്ലാസിക് ലുക്കിലാണ് ഹൈനസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
MOST READ: 20 ലക്ഷത്തിലധികം മുത്തുകളാൽ VOCHOL ശൈലിയിൽ അണിഞ്ഞൊരുങ്ങി ഫോക്സ്വാഗൺ ബീറ്റിൽ

വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്രോം ഫിനിഷിങ്ങിലുള്ള ഫെന്‍ഡറുകള്‍, അല്‍പ്പം ഉയര്‍ന്ന് നില്ക്കുന്ന ക്രോമിയം ഫിനിഷിങ്ങിലുള്ള എക്സ്ഹോസ്റ്റ്, അലോയി വീലുകള്‍, മികച്ച ഡിസൈനിലുള്ള ടെയില്‍ ലാമ്പ് എന്നിവയാണ് സവിശേഷതകള്‍.

പുതിയ 348 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട ഹൈനസിന് കരുത്തേകുന്നത്. ഇത് 20.78 bhp പവറില്‍ 30 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്ലിപ്പര്‍ ക്ലച്ചും ജോടിയാക്കിയ അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.
MOST READ: BIS നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

മുന്‍വശത്ത് ടെലിസ്കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഹൈഡ്രോളിക് ഷോക്കുകളുമാണ് സസ്പെന്ഷന് ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത്. ഒരുപിടി പുതിയ ഫീച്ചറുകളും ബൈക്കിന്റെ ഹൈലൈറ്റാണ്.