ഹൈനസ് CB350-യുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട; ഒക്ടോബറില്‍ അയച്ചത് 30 യൂണിറ്റുകള്‍

അടുത്തിടെയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട ഹൈനസ് CB350 നിരത്തിലെത്തിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് അടക്കിവാണിരുന്ന ശ്രേണി ലക്ഷ്യമിട്ടാണ് ഹൈനസ് CB350 വിപണിയില്‍ എത്തുന്നത്.

ഹൈനസ് CB350-യുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട; ഒക്ടോബറില്‍ അയച്ചത് 30 യൂണിറ്റുകള്‍

ഇന്ത്യന്‍ വിപണിക്ക് പുറമേ മറ്റ് വിപണികളിലേക്കും മോഡല്‍ കയറ്റി അയക്കുമെന്ന് ഹോണ്ട നേരത്തെ വ്യക്തമാക്കിയിരിന്നു. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ഹോണ്ടയുടെ ആദ്യ ഉത്പ്പന്നമാണ് CB350.

MOST READ: ഹാലജനുകൾക്ക് വിട; ഇന്ത്യൻ വിപണിയിൽ എൽഇഡി ഹെഡ്‌ലാമ്പുകളുമായി എത്തുന്ന താങ്ങാനാവുന്ന കാറുകൾ

ഹൈനസ് CB350-യുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട; ഒക്ടോബറില്‍ അയച്ചത് 30 യൂണിറ്റുകള്‍

എന്നിരുന്നാലും തുടക്കത്തില്‍ ആഭ്യന്തര വിപണിയിലെ ആവശ്യം നിറവേറ്റുന്നതില്‍ ഹോണ്ട കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ആദ്യ മാസത്തില്‍ ഹോണ്ട 30 യൂണിറ്റ് CB350 കയറ്റുമതി ചെയ്തു. എന്നാല്‍ ഒക്ടോബറില്‍ മുഖ്യഎതിരാളിയായ റോയല്‍ എന്‍ഫീല്‍ഡ്, ക്ലാസിക് 350-യുടെ 906 യൂണിറ്റ് കയറ്റുമതി ചെയ്തു. വലിയ വ്യത്യാസമുണ്ടെങ്കിലും, വരും മാസങ്ങളില്‍ ഈ വിടവ് കുറയ്ക്കാനാകുമെന്ന് ഹോണ്ട അറിയിച്ചു.

ഹൈനസ് CB350-യുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട; ഒക്ടോബറില്‍ അയച്ചത് 30 യൂണിറ്റുകള്‍

ആഭ്യന്തര വിപണിയില്‍ ഒക്ടോബറില്‍ CB350-യുടെ വില്‍പ്പന 1,290 യൂണിറ്റായിരുന്നു. മൊത്തം ഉത്പാദനം 2,420 യൂണിറ്റായിരുന്നു. ക്ലാസിക് 350 യുമായി താരതമ്യപ്പെടുത്താനാകില്ലെങ്കിലും ഇവ ഈ വിഭാഗത്തിലെ മാന്യമായ സംഖ്യകളാണ്. ക്ലാസിക് 350-യുടെ ആഭ്യന്തര വില്‍പ്പന 41,953 യൂണിറ്റായിരുന്നു.

MOST READ: ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

ഹൈനസ് CB350-യുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട; ഒക്ടോബറില്‍ അയച്ചത് 30 യൂണിറ്റുകള്‍

ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന 200-500 സിസി മോട്ടോര്‍സൈക്കിളുകളുടെ ആദ്യ പത്ത് പട്ടികയില്‍ പ്രവേശിച്ചു എന്നതാണ് CB350-യുടെ നേട്ടം. ഒക്ടോബറില്‍ ഇത് ഒമ്പതാം സ്ഥാനത്തായിരുന്നു. ബ്രാന്‍ഡിന്റെ പ്രീമിയം ഡീലര്‍ഷിപ്പായ ബിഗ് വിങ്ങിലൂടെയാണ് ഈ ബൈക്ക് നിരത്തുകളിലെത്തുന്നത്. DLX, DLX പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് വിപണിയില്‍ എത്തുക.

ഹൈനസ് CB350-യുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട; ഒക്ടോബറില്‍ അയച്ചത് 30 യൂണിറ്റുകള്‍

ഇതില്‍ DLX പതിപ്പിന് 1.85 ലക്ഷം രൂപയും DLX പ്രോ പതിപ്പിന് 1.90 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. റെട്രോ സ്റ്റൈലില്‍ ക്ലാസിക് ലുക്കിലാണ് ഹൈനസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

MOST READ: 20 ലക്ഷത്തിലധികം മുത്തുകളാൽ VOCHOL ശൈലിയിൽ അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ ബീറ്റിൽ

ഹൈനസ് CB350-യുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട; ഒക്ടോബറില്‍ അയച്ചത് 30 യൂണിറ്റുകള്‍

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്രോം ഫിനിഷിങ്ങിലുള്ള ഫെന്‍ഡറുകള്‍, അല്‍പ്പം ഉയര്‍ന്ന് നില്‍ക്കുന്ന ക്രോമിയം ഫിനിഷിങ്ങിലുള്ള എക്സ്ഹോസ്റ്റ്, അലോയി വീലുകള്‍, മികച്ച ഡിസൈനിലുള്ള ടെയില്‍ ലാമ്പ് എന്നിവയാണ് സവിശേഷതകള്‍.

ഹൈനസ് CB350-യുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട; ഒക്ടോബറില്‍ അയച്ചത് 30 യൂണിറ്റുകള്‍

പുതിയ 348 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട ഹൈനസിന് കരുത്തേകുന്നത്. ഇത് 20.78 bhp പവറില്‍ 30 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്ലിപ്പര്‍ ക്ലച്ചും ജോടിയാക്കിയ അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.

MOST READ: BIS നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ഹൈനസ് CB350-യുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട; ഒക്ടോബറില്‍ അയച്ചത് 30 യൂണിറ്റുകള്‍

മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഹൈഡ്രോളിക് ഷോക്കുകളുമാണ് സസ്‌പെന്‍ഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത്. ഒരുപിടി പുതിയ ഫീച്ചറുകളും ബൈക്കിന്റെ ഹൈലൈറ്റാണ്.

Most Read Articles

Malayalam
English summary
Honda Started CB350 Exports From India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X