റെബൽ മോഡലിന് കൂടുതൽ കരുത്ത് നൽകാനൊരുങ്ങി ഹോണ്ട

പുതിയ ഹോണ്ട ആഫ്രിക്ക ട്വിന്റെ എഞ്ചിനെ അടിസ്ഥാനമാക്കി ഹോണ്ട തങ്ങളുടെ റെബൽ മോഡലിന്റെ വലിയ എഞ്ചിൻ പതിപ്പ് വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിൽ ആണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റെബൽ മോഡലിന് കൂടുതൽ കരുത്ത് നൽകാനൊരുങ്ങി ഹോണ്ട

ഹോണ്ട റെബൽ 1100 എന്ന് വിളിക്കപ്പെടുന്ന പുതിയ ബൈക്കിന് പുതിയ ഹോണ്ട CRF1100L ആഫ്രിക്ക ട്വിന്റെ 1,082 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ശക്തി പകരുന്നതെന്നാണ് മോട്ടോർ സൈക്കിൾ ന്യൂസിലെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

റെബൽ മോഡലിന് കൂടുതൽ കരുത്ത് നൽകാനൊരുങ്ങി ഹോണ്ട

നിലവിലെ ഹോണ്ട റെബലിന് 500 സിസി എഞ്ചിനാണുള്ളത്. ഇത് 45 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. റെബൽ 500 ഇന്ത്യൻ വിപണിയിലേക്കും പരിഗണിക്കപ്പെടുമെന്ന് അഭ്യൂഹമുണ്ട്, എന്നാൽ ഇതുവരെ നിമ്മാതാക്കൾ ഇതിനെക്കുറിച്ച് ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല.

MOST READ: വിപണിയിലെത്താൻ ഒരുങ്ങി ബൈറ്റൺ എം-ബൈറ്റ് ഇലക്ട്രിക് എസ്‌യുവി

റെബൽ മോഡലിന് കൂടുതൽ കരുത്ത് നൽകാനൊരുങ്ങി ഹോണ്ട

ഒരു വലിയ ഡിസ്‌പ്ലേസ്‌മെന്റ് എഞ്ചിൻ ഉപയോഗിച്ച് പുതിയ റെബൽ 1100 ന് 100 bhp വരെ പവർ അപ്പ്ഗ്രേഡ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റെബൽ മോഡലിന് കൂടുതൽ കരുത്ത് നൽകാനൊരുങ്ങി ഹോണ്ട

ഹാർലി-ഡേവിഡ്‌സൺ, ഇന്ത്യൻ മോട്ടോർസൈക്കിൾ എന്നിവയിൽ നിന്നുള്ള ഹെവിവെയ്റ്റ് ക്രൂയിസറുകളുമായി മത്സരിക്കുന്നതിനാണ് നിർമ്മാതാക്കൾ ഈ മോഡൽ വികസിപ്പിക്കുന്നത്. പ്രാഥമികമായി യുഎസിലും മറ്റ് പാശ്ചാത്യ വിപണികളിലും വാഹനം വിൽപ്പനയ്ക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ഫിയറ്റ് 500 ഇലക്ട്രിക് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി FCA

റെബൽ മോഡലിന് കൂടുതൽ കരുത്ത് നൽകാനൊരുങ്ങി ഹോണ്ട

CRF1100L പാരലൽ-ട്വിൻ ഉപയോഗിക്കുന്നത് വലിയതും നൂതനവുമായ ഒരു റെബൽ മോഡലിന് നിരവധി ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിലവിലെ റെബൽ 500 -ന് ABS മാത്രമേ ലഭിക്കുന്നുള്ളൂ.

റെബൽ മോഡലിന് കൂടുതൽ കരുത്ത് നൽകാനൊരുങ്ങി ഹോണ്ട

എന്നാൽ ആഫ്രിക്കൻ ട്വിനിൽ നിന്നുള്ള ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് (IMU) റെബൽ 1100 പങ്കിടുന്നുവെങ്കിൽ, കോർണറിംഗ് ABS, ലീൻ സെൻ‌സിറ്റീവ് ട്രാക്ഷൻ കൺ‌ട്രോൾ, ക്രൂയിസ് കൺ‌ട്രോൾ എന്നിവയുൾ‌പ്പെടെ അത്യാധുനികവും സങ്കീർണവുമായി ഇലക്ട്രോണിക്സ് സെറ്റ് ലഭിക്കുന്നു.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; കോടതിയെ സമീപിക്കാനൊരുങ്ങി ഡീലര്‍മാര്‍

റെബൽ മോഡലിന് കൂടുതൽ കരുത്ത് നൽകാനൊരുങ്ങി ഹോണ്ട

റൈഡ്-ബൈ-വയർ, സെൽഫ് ക്യാൻസലിംഗ് ഇൻഡിക്കേറ്ററുകൾ, കീലെസ് ഇഗ്നിഷൻ എന്നിവയുടെ രൂപത്തിൽ ഹോണ്ടയ്ക്ക് കൂടുതൽ മെച്ചപ്പെട്ട കിറ്റുകളും അവതരിപ്പിക്കാൻ കഴിയും. ഹോണ്ടയുടെ ഓട്ടോമാറ്റിക് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT) ഉപയോഗിച്ച് ഒരു പതിപ്പ് അവതരിപ്പിക്കാനുള്ള സാധ്യതയും ഈ മോഡൽ തുറക്കും.

റെബൽ മോഡലിന് കൂടുതൽ കരുത്ത് നൽകാനൊരുങ്ങി ഹോണ്ട

ഈ റിപ്പോർട്ടുകൾ എല്ലാം തീർച്ചയായും സങ്കീർണമാണെങ്കിലും, സമീപകാല പേറ്റന്റ് ചിത്രങ്ങൾ ആഫ്രിക്ക ട്വിൻ പ്ലാറ്റ്ഫോമിൽ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുക്കുന്ന രണ്ട് പുതിയ മോട്ടോർസൈക്കിളുകളിലേക്ക് വിരൽ ചൂണ്ടുന്നു.

MOST READ: സാനിറ്റൈസേഷൻ യൂണിറ്റുകളായി മാറി മുംബൈയിലെ പൊലീസ് വാനുകൾ

റെബൽ മോഡലിന് കൂടുതൽ കരുത്ത് നൽകാനൊരുങ്ങി ഹോണ്ട

ഈ രണ്ട് പുതിയ മോട്ടോർസൈക്കിളുകളിൽ ഒന്ന് പുതിയ ഹോണ്ട റെബൽ 1100 ആയിരിക്കുമെന്ന് ഊഹിക്കാം. നിലവിൽ കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടുമുള്ള മോട്ടോർ സൈക്കിൾ നിർമ്മാണത്തിനും ഉൽപാദനത്തിനും ഒരു താൽക്കാലിക തടയിടുന്നു.

റെബൽ മോഡലിന് കൂടുതൽ കരുത്ത് നൽകാനൊരുങ്ങി ഹോണ്ട

അതിനാൽ ഈ പ്ലാറ്റഫോമിൽ ഒരുങ്ങുന്ന പ്രൊഡക്ഷൻ മോഡൽ ഏതെന്ന് നനമുക്ക് ഇപ്പോഴും ഊഹിക്കാൻ മാത്രമേ കഴിയൂ. ഇറ്റലിയിലെ മിലാനിലെ EICMA 2020 ഷോ ആസൂത്രണം ചെയ്തതനുസരിച്ച് മുന്നോട്ട് പോയാൽ, 2020 നവംബറിൽ, പുതിയ റെബൽ 1100 മോഡലിനെ എല്ലാ മഹത്വത്തിലും നമുക്ക് കാണാൻ കഴിയും.

Most Read Articles

Malayalam
English summary
Honda to give an engine upgrade to Rebel model. Read in Malayalam.
Story first published: Wednesday, April 15, 2020, 18:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X