ബിഎസ്-VI ഹോണ്ട യൂണികോൺ വിപണിയിൽ; ഇനി 160 സിസി എഞ്ചിൻ കരുത്തേകും

കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ശ്രേണിയിലെ വിശ്വസ്‌തനായ മോഡലാണ് ഹോണ്ട യൂണികോൺ. പതിനാറ് വർഷമായി വിപണിയിലെത്തുന്ന യൂണികോണിന് 25 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണുള്ളത്. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളിൽ നിന്ന് രാജ്യത്ത് എത്തുന്ന ആദ്യ മോട്ടോർസൈക്കിളും ഇതായിരുന്നു.

ബിഎസ്-VI ഹോണ്ട യൂണികോൺ വിപണിയിൽ; ഇനി 160 സിസി എഞ്ചിൻ കരുത്തേകും

ഇപ്പോൾ ഹോണ്ട യൂണികോണിന്റെ ബിഎസ്-VI പതിപ്പിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. പരിഷ്ക്കരിച്ച പുതിയ മോട്ടോർസൈക്കിളിന് 93,593 രൂപയാണ് എക്‌സ്ഷോറൂം വില. നിലവിലുള്ള മോഡലിനേക്കാൾ ഏകദേശം 13,000 രൂപയുടെ വർധനവാണ് പുത്തൻ മോഡലിന് ഉണ്ടായിരിക്കുന്നത്.

ബിഎസ്-VI ഹോണ്ട യൂണികോൺ വിപണിയിൽ; ഇനി 160 സിസി എഞ്ചിൻ കരുത്തേകും

കൂടുതൽ കരുത്തും പെർഫോമൻസ് നൽകുന്ന പുതിയ PGM-FI HET 160 സിസി എഞ്ചിനാണ് ഇനി മുതൽ ബൈക്കിൽ ഇടംപിടിക്കുക എന്നതാണ് ശ്രദ്ധേയമായ കാര്യം. മികച്ച ലോ എൻഡ് ടോർഖും ഉയർന്ന ഇന്ധനക്ഷമതയുമാണ് പുതിയ ബിഎസ്-VI യൂണികോണിന്റെ പ്രത്യേകത.

ബിഎസ്-VI ഹോണ്ട യൂണികോൺ വിപണിയിൽ; ഇനി 160 സിസി എഞ്ചിൻ കരുത്തേകും

10:1 എന്ന കംപ്രഷൻ അനുപാതം ബൈക്കിന് മികച്ച പ്രകടനം നൽകാൻ സഹായിക്കുന്നു. യൂണികോൺ 160 യിൽ നിന്നുള്ള 162.71 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് CB യൂണിക്കോണിനെ ശക്തിപ്പെടുത്തുന്നത്. ഈ എഞ്ചിന്റെ ബിഎസ്-VI യൂണിറ്റിന്റെ സവിശേഷതകൾ ഹോണ്ട വെളിപ്പെടുത്തിയിട്ടില്ല.

ബിഎസ്-VI ഹോണ്ട യൂണികോൺ വിപണിയിൽ; ഇനി 160 സിസി എഞ്ചിൻ കരുത്തേകും

എന്നാൽ നിലവിലുള്ള ബിഎസ്-IV എഞ്ചിൻ 8,000 rpm-ൽ 14 bhp കരുത്തും 6,000 rpm-ൽ 13.92 Nm torque ഉം ആണ് ഇത്പാദിപ്പിക്കുന്നത്. പുതിയ എഞ്ചിനിൽ ഈ കണക്കുകൾ എങ്ങനെ മാറുമെന്നത് ശ്രദ്ധേയമാണ്.

ബിഎസ്-VI ഹോണ്ട യൂണികോൺ വിപണിയിൽ; ഇനി 160 സിസി എഞ്ചിൻ കരുത്തേകും

പുതിയ ബിഎസ്-VI ഹോണ്ട യൂണികോണിന്റെ ഗ്രൗണ്ട് ക്ലിയറൻസിലും വ്യത്യാസമുണ്ട്. പഴയതിൽ നിന്നും എട്ട് മില്ലീമീറ്റർ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതോടൊപ്പം സീറ്റിന് 24 മില്ലിമീറ്ററിലധികം നീളമുണ്ടെന്നും ഹോണ്ട അവകാശപ്പെടുന്നു. കൂടാതെ പുതിയ മോഡലിന് ഒരു കിൽ-സ്വിച്ച്, സിംഗിൾ-ചാനൽ എബിഎസ് യൂണിറ്റ് എന്നിവയും ലഭിക്കുന്നു.

ബിഎസ്-VI ഹോണ്ട യൂണികോൺ വിപണിയിൽ; ഇനി 160 സിസി എഞ്ചിൻ കരുത്തേകും

പേൾ ഇഗ്നിയസ് ബ്ലാക്ക്, ഇംപീരിയൽ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാകും യൂണികോൺ ബിഎസ്-VI വിപണിയിൽ എത്തുക. അതോടൊപ്പം പുതിയ പതിപ്പിൽ ആറ് വർഷത്തെ വാറന്റി പാക്കേജും ഹോണ്ട വാഗ്ദാനം ചെയ്യുന്നു. ഇത് മൂന്ന് വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും മൂന്ന് വർഷത്തെ എക്സ്റ്റെൻഡ് വാറണ്ടിയുമാണ്.

ബിഎസ്-VI ഹോണ്ട യൂണികോൺ വിപണിയിൽ; ഇനി 160 സിസി എഞ്ചിൻ കരുത്തേകും

നിലവിൽ പുതിയ ആക്‌ടിവ 6G, Activa 125, ഹോണ്ട ഡിയോ, SP125, ഷൈൻ 125 തുടങ്ങിയ മോഡലുകളുടെ ബിഎസ്-VI പതിപ്പുകളെ ഹോണ്ട വിപണിയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ കമ്പനി അവതരിപ്പിച്ച മറ്റ് BS6- കംപ്ലയിന്റ് ഇരുചക്ര വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ യൂണികോൺ ACG സ്റ്റാർട്ടർ ഉപയോഗിക്കുന്നില്ല.

ബിഎസ്-VI ഹോണ്ട യൂണികോൺ വിപണിയിൽ; ഇനി 160 സിസി എഞ്ചിൻ കരുത്തേകും

എന്നാൽ എഞ്ചിൻ കിൽ സ്വിച്ച് മാത്രമാണ് ഇതിന് ലഭിക്കുന്ന പുതിയ സവിശേഷത. ഇവ മാറ്റിനിർത്തിയാൽ ബിഎസ്-IV യൂണികോൺ 150 മോഡലിന് തുല്യമാണ് പുതിയ മോട്ടോർസൈക്കിൾ.

Most Read Articles

Malayalam
English summary
2020 Honda Unicorn BS6 launched at Rs 93,593. Read in Malayalam
Story first published: Thursday, February 27, 2020, 18:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X