2020 CB400X ഡ്യുവൽ സ്‌പോർട്ട് മോട്ടോർസൈക്കിൾ വിപണിയിൽ എത്തിച്ച് ഹോണ്ട

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട തങ്ങളുടെ ജനപ്രിയ ഡ്യുവൽ സ്‌പോർട്ട് മോട്ടോർസൈക്കിളായ CB400X മോഡലിന്റെ 2020 പതിപ്പ് ജന്മനാടായ ജപ്പാനിൽ പുറത്തിറക്കി.

2020 CB400X ഡ്യുവൽ സ്‌പോർട്ട് മോട്ടോർസൈക്കിൾ വിപണിയിൽ എത്തിച്ച് ഹോണ്ട

വലിയ മെക്കാനിക്കൽ പരിഷ്ക്കരണങ്ങളൊന്നുമില്ലാതെ എൻട്രി ലെവൽ മിഡിൽവെയ്റ്റ് വിഭാഗത്തിൽ 2020 ഹോണ്ട CB400X ശ്രദ്ധേയമായ ഉൽപ്പന്നമായി തുടരുന്നു. 400 സിസി ഡ്യുവൽ സ്‌പോർട്ട് മോട്ടോർസൈക്കിളിന് പുതിയതും ആകർഷകവുമായ കളർ ഓപ്ഷൻ ലഭിക്കുമെന്നതാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.

2020 CB400X ഡ്യുവൽ സ്‌പോർട്ട് മോട്ടോർസൈക്കിൾ വിപണിയിൽ എത്തിച്ച് ഹോണ്ട

മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക്, പേൾ ഗ്ലെയർ വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനിൽ മാത്രമാകും ഹോണ്ട CB400X ഇനി മുതൽ ലഭ്യമാകൂ. ഇതിൽ ആദ്യത്തേത് പഴയ മോഡലിൽ ലഭ്യമായിരുന്നതാണെങ്കിലും രണ്ടാമത് സൂചിപ്പിച്ച പേൾ ഗ്ലെയർ വൈറ്റ് ഓഫറിൽ പുത്തൻ സാന്നിധ്യമാണ്.

MOST READ: ബിഎസ് VI ഹോണ്ട ഗ്രാസിയ 125; പ്രധാന മറ്റങ്ങള്‍ ഇതൊക്കെ

2020 CB400X ഡ്യുവൽ സ്‌പോർട്ട് മോട്ടോർസൈക്കിൾ വിപണിയിൽ എത്തിച്ച് ഹോണ്ട

ഫ്രെയിമിൽ ചുവന്ന ആക്സന്റുകൾ, ഫ്രണ്ട് കൗളിലെ മിതമായ കാമഫ്ലേജ് പാറ്റേൺ, കറുത്ത അലോയ് വീലുകൾ എന്നിവ മോട്ടോർസൈക്കിളിനെ കൂടുതൽ ആകർഷകവും മികച്ചതുമാക്കുന്നു. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയും ചെയ്യുന്നു.

MOST READ: യാത്രക്കാർക്ക് സുരക്ഷ ഉറപ്പു വരുത്താൻ പ്രൊടക്ടീവ് സ്ക്രീനുമായി ഓല

2020 CB400X ഡ്യുവൽ സ്‌പോർട്ട് മോട്ടോർസൈക്കിൾ വിപണിയിൽ എത്തിച്ച് ഹോണ്ട

ഡ്യുവൽ ഔട്ട്‌ലെറ്റ് എക്‌സ്‌ഹോസ്റ്റ്, സ്ലിപ്പർ ക്ലച്ച്, ഡ്യുവൽ-ചാനൽ എബിഎസ്, 5-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന ഫ്രണ്ട് ബ്രേക്ക് ലിവർ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. അഡ്വഞ്ചർ ടൂററിന് 150 mm ഗ്രൗണ്ട് ക്ലിയറൻസും സീറ്റ് ഉയരം 800 മില്ലീമീറ്ററായും സജ്ജീകരിച്ചിരിക്കുന്നു.

2020 CB400X ഡ്യുവൽ സ്‌പോർട്ട് മോട്ടോർസൈക്കിൾ വിപണിയിൽ എത്തിച്ച് ഹോണ്ട

മുമ്പ് സൂചിപ്പിച്ചതുപോലെ കാര്യമായ മെക്കാനിക്കൽ മാറ്റങ്ങളൊന്നും ഹോണ്ട അവതരിപ്പിക്കുന്നില്ല. 2020 CB400X-ൽ ബ്രാൻഡിന്റെ PGM-Fi സാങ്കേതികവിദ്യ ഉപയോഗിച്ച് പരിചിതമായ 399 സിസി ലിക്വിഡ്-കൂൾഡ് DOHC ഇരട്ട സിലിണ്ടർ എഞ്ചിൻ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 45 bhp കരുത്തിൽ 38 Nm torque ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: വാറന്റി കാലയളവില്‍ വര്‍ധനവ് പ്രഖ്യാപിച്ച് ഹോണ്ട

2020 CB400X ഡ്യുവൽ സ്‌പോർട്ട് മോട്ടോർസൈക്കിൾ വിപണിയിൽ എത്തിച്ച് ഹോണ്ട

2020 CB400X ഇന്ത്യൻ വിപണിയിലെത്തിക്കാൻ ഹോണ്ട മോട്ടോർസൈക്കിൾസിന് ഇപ്പോൾ പദ്ധതികളൊന്നുമില്ല. എന്നിരുന്നാലും രാജ്യത്ത് നാല് 500 സിസി ഇരട്ട സിലിണ്ടർ ഉൽ‌പ്പന്നങ്ങൾ അവതരിപ്പിക്കാൻ കമ്പനി തയാറെടുക്കുകയാണ്.

2020 CB400X ഡ്യുവൽ സ്‌പോർട്ട് മോട്ടോർസൈക്കിൾ വിപണിയിൽ എത്തിച്ച് ഹോണ്ട

അതിൽ CMX500 റെബൽ ക്രൂയിസർ, CB500F നേക്കഡ് സ്പോർട്സ്, CB500R ഫെയർ സ്പോർട്സ്, CB500X ഡ്യുവൽ സ്പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഇവയെല്ലാം 2021-22 വർഷങ്ങളിലായി ഇന്ത്യൻ വിപണിയിൽ ഇടംപിടിക്കും.

Most Read Articles

Malayalam
English summary
Honda Unveiled The 2020 CB400X Dual Sport Motorcycle In Japan. Read in Malayalam
Story first published: Friday, June 26, 2020, 15:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X