പരിഷ്കരിച്ച 2021 CB 125 F അവതരിപ്പിച്ച് ഹോണ്ട

യൂറോപ്പിലെ ഏറ്റവും വിജയകരമായ എൻ‌ട്രി ലെവൽ‌ മോട്ടോർ‌സൈക്കിളുകളിലൊന്നായ ഹോണ്ട CB 125 F -ന്റെ 2021 പതിപ്പിന് അപ്‌ഡേറ്റുകളുടെ ഒരു നീണ്ട പട്ടിക തന്നെ ലഭിക്കുന്നു.

പരിഷ്കരിച്ച 2021 CB 125 F അവതരിപ്പിച്ച് ഹോണ്ട

കാഴ്ചയിൽ‌, ബൈക്ക് സമാന സിലൗട്ടും മൊത്തത്തിലുള്ള രൂപകൽപ്പനയും നിലനിർത്തുന്നു, പക്ഷേ മൊത്തത്തിലുള്ള ഭാരം കുറയ്‌ക്കുന്നത് ഉൾപ്പെടെ കാര്യമായ മാറ്റങ്ങളുണ്ട്.

പരിഷ്കരിച്ച 2021 CB 125 F അവതരിപ്പിച്ച് ഹോണ്ട

2021 -ൽ വിപണിയിൽ എത്തുന്ന ഹോണ്ട CB 125 F മുൻതലമുറ മോഡലിനേക്കാൾ 11 കിലോഗ്രാം ഭാരം കുറഞ്ഞതാണ്, കൂടാതെ പുതിയ മോഡലിൽ കർബ് ഭാരം 127 കിലോഗ്രാമിൽ നിന്ന് 117 കിലോയായി കുറയുന്നു.

MOST READ: എന്യാക് iV ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് സ്‌കോഡ

പരിഷ്കരിച്ച 2021 CB 125 F അവതരിപ്പിച്ച് ഹോണ്ട

ഫ്രെയിമും പുനർ‌രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഇത് മോട്ടോർ‌സൈക്കിളിനെ കൂടുതൽ‌ ചടുലമാക്കുകയും സ്ഥിരത മെച്ചപ്പെടുത്തുകയും ചെയ്യും. 2021 ഹോണ്ട CB 125 F -ന്റെ സ്മാർട്ട് പവർ (eSP) എഞ്ചിൻ 27 ശതമാനം മികച്ച ഇന്ധനക്ഷമത പ്രദാനം ചെയ്യുന്നു.

പരിഷ്കരിച്ച 2021 CB 125 F അവതരിപ്പിച്ച് ഹോണ്ട

ഏഴ് കിലോ ഭാരം കുറഞ്ഞ അപ്‌ഡേറ്റ് ചെയ്ത ബൈക്കിന്റെ എഞ്ചിൻ 7,750 rpm -ൽ 10.7 bhp കരുത്തും 6,000 rpm -ൽ 10 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ ശരാശരി വാഹനമോടിക്കുന്നവരെക്കാള്‍ സന്തുഷ്ടരാണെന്ന് പഠനം

പരിഷ്കരിച്ച 2021 CB 125 F അവതരിപ്പിച്ച് ഹോണ്ട

ആന്തരിക ഫ്രിക്ഷൻ കുറയ്ക്കാൻ സഹായിക്കുന്നതിന് പുതിയ എഞ്ചിന് ഒരു ഓഫ്-സെറ്റ് സിലിണ്ടർ ലഭിക്കുന്നു. ഇത് ഇന്ത്യയിലും ഹോണ്ടയുടെ കമ്മ്യൂട്ടർ മോഡലുകളിൽ നാം കണ്ടിട്ടുണ്ട്. സൈലന്റ് സ്റ്റാർട്ട് ACG സ്റ്റാർട്ടർ മോട്ടോറും ഇതിലുണ്ട്.

പരിഷ്കരിച്ച 2021 CB 125 F അവതരിപ്പിച്ച് ഹോണ്ട

ട്യൂബുലാർ സ്റ്റീൽ ഫ്രെയിം മുൻ മോഡലിനേക്കാൾ 1.7 കിലോഗ്രാം ഭാരം കുറയ്ക്കുന്നു, ബോഡി വർക്ക് പുനക്രമീകരിക്കുകയും CB ശ്രേണിയിലെ ഹോണ്ടയുടെ വലിയ ബൈക്കുകൾ പോലെ കൂടുതൽ അഗ്രസ്സീവ് ലൈനുകൾ നൽകുകയും ചെയ്തിരിക്കുന്നു.

MOST READ: വിപണിയിലേക്ക് ഉടൻ, പരീക്ഷണയോട്ടം തുടർന്ന് പുത്തൻ ഹ്യുണ്ടായി i20

പരിഷ്കരിച്ച 2021 CB 125 F അവതരിപ്പിച്ച് ഹോണ്ട

ഇക്കോ മീറ്ററിനൊപ്പം ഹോണ്ട CB 125 F -ന് ഇപ്പോൾ എൽഇഡി ഹെഡ്‌ലാമ്പും ഡിജിറ്റൽ ഡാഷും ലഭിക്കുന്നു. ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ലൈവ് റിയൽ ടൈം മൈലേദ് റീഡിംഗ്, ഡിസ്റ്റൻസ് ടു എംപ്റ്റി, സാധാരണ സ്പീഡോമീറ്ററിനൊപ്പം ഓഡോമീറ്റർ റീഡിംഗുകൾ എന്നിവ ഡിജിറ്റൽ കൺസോളിന് ലഭിക്കുന്നു.

പരിഷ്കരിച്ച 2021 CB 125 F അവതരിപ്പിച്ച് ഹോണ്ട

അപ്‌ഡേറ്റുചെയ്‌ത CB 125 F ഒരു സ്റ്റാൻഡേർഡ് സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റവും അവതരിപ്പിക്കുന്നു. ഇത് മുമ്പത്തെ മോഡലിൽ ഉണ്ടായിരുന്നില്ല.

MOST READ: ആള്‍ട്രോസ് ടര്‍ബോ പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; അരങ്ങേറ്റം ഉടനെന്ന് ടാറ്റ

പരിഷ്കരിച്ച 2021 CB 125 F അവതരിപ്പിച്ച് ഹോണ്ട

ഹോണ്ട CB 125 F യൂറോപ്പിലെ ജനപ്രിയ മോഡലാകാം, പക്ഷേ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹോണ്ടയുടെ CB ഷൈൻ 125 സിസി മോട്ടോർസൈക്കിളാണ് ജനപ്രിയ മോഡൽ. ഇന്ത്യയിൽ നിർമ്മിച്ച 125 സിസി ഹോണ്ട സിബി ഷൈനാണ് ലോകമെമ്പാടും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിൾ.

Most Read Articles

Malayalam
English summary
Honda Unveiled Updated 2021 CB 125 F Motorcycle. Read in Malayalam.
Story first published: Wednesday, September 23, 2020, 15:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X