ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

രാജ്യത്തെ അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി 2020 ഏപ്രിൽ ഒന്നു മുതൽ സർക്കാർ ബിഎസ്-VI മലിനീകരണ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നു.

ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

എന്നിരുന്നാലും കൊറോണ വൈറസ് പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ ഉത്പാദനവും വിൽപ്പനയും തടസപ്പെട്ടിരിക്കുന്നതിനാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കുശേഷം ബിഎസ്-IV വാഹനങ്ങളുടെ വിൽപ്പന 10 ദിവസത്തേക്ക് നീട്ടാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്.

ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

പത്ത് ദിവസത്തെ കാലാവധിക്കു കീഴിൽ വിറ്റുപോകാത്ത ബിഎസ്-IV സ്റ്റോക്കിന്റെ 10 ശതമാനത്തോളം വിറ്റഴിക്കാൻ ഡീലർഷിപ്പുൾക്ക് സാധിക്കും. രാജ്യം ഇപ്പോൾ ബിഎസ്-VI കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. പുതിയ മലിനീകരണ ചട്ടങ്ങളെ കുറിച്ച് അറിയേണ്ടതായ അഞ്ച് കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

MOST READ: പുതിയ അവതാരത്തിൽ പിറവിയെടുക്കാൻ ബെനലി TNT 600i, പേറ്റന്റ് ചിത്രങ്ങൾ കാണാം

ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

കുറഞ്ഞ മലിനീകരണം

പുതിയ മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നതിന്റെ മുഴുവൻ ഉദ്ദേശ്യവും വാഹനങ്ങൾ മൂലം വർധിച്ചുകൊണ്ടിരിക്കുന്ന മലിനീകരണം തടയുക എന്നതാണ്. ഇരുചക്ര വാഹനങ്ങൾക്ക് പുറന്തള്ളാൻ കഴിയുന്ന ദോഷകരമായ വാതകങ്ങളുടെ വ്യാപ്‌തിയിൽ കൂടുതൽ പരിമിതികൾ ഏർപ്പെടുത്തിയാണ് പ്രധാനം.

ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

ചുരുക്കത്തിൽ ഈ വാതകങ്ങളിൽ കാർബൺ മോണോക്സൈഡ്, ഹൈഡ്രോകാർബൺ, നൈട്രജൻ ഓക്സൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവയുടെ വികിരണം ബിഎസ്-IV-നെ അപേക്ഷിച്ച് ബിഎസ്-VI-ൽ നിയന്ത്രിതമായിരിക്കും.

MOST READ: ബി‌എസ് VI പരിഷ്കരണത്തിനൊപ്പം ഡ്യുവൽ ചാനൽ എബിഎസും ഉൾപ്പെടുത്തി ബജാജ് പൾസർ RS200

ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

വില വർധനവ്

പുതിയ ബി‌എസ്-VI മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഒരു ഇരുചക്ര വാഹനം നിർമിക്കുന്നതിന് കമ്പനികൾ അതിന്റെ എഞ്ചിനിൽ വലിയതോ ചെറുതോ ആയ ചില പരിഷ്ക്കണങ്ങൾ വരുത്തേണ്ടതായുണ്ട്. അത് ബിഎസ്-IV മോട്ടോറിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു.

ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

ഉദാഹരണത്തിന് ബിഎസ്-IV കംപ്ലയിന്റ് എഞ്ചിന് ഇതിനകം തന്നെ ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ ലഭ്യമാണെങ്കിൽ പുതിയ മലിനീകരണ ചട്ടത്തിന് അനുസരിച്ച് അത് നവീകരിക്കുന്നതിനുള്ള ചെലവ് കാർബ്യൂറേറ്റർ പതിപ്പിനേക്കാൾ വളരെ കുറവായിരിക്കും. ഫ്യുവൽ ഇഞ്ചക്ഷന് പുറമെ ഒരു എഞ്ചിൻ ബി‌എസ്-VI കംപ്ലയിന്റ് നിർമാണത്തിൽ കാറ്റലറ്റിക് കൺവെർട്ടറും ഒരു ഇസിയുവും നിർബന്ധമാണ്.

MOST READ: ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

എഞ്ചിനിലെ മേൽപ്പറഞ്ഞ മാറ്റങ്ങൾ കാരണം ബജാജ് പൾസർ 150, റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 എന്നിങ്ങനെയുള്ള നിരവധി ജനപ്രിയ ബൈക്കുകൾ 7,000 മുതൽ 10,000 രൂപയോളം വിലകൂടിയതായി സാക്ഷ്യംവഹിച്ചു. എന്നാൽ ഇതിനകം ഫ്യുവൽ ഇഞ്ചക്ഷൻ ഉണ്ടായിരുന്ന ബജാജ് ഡൊമിനാർ 400 പോലുള്ള മോഡലുകൾക്ക് കുറഞ്ഞ വിലവർധനവ് മാത്രമാണ് ലഭിച്ചത്.

ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

പെർഫോമൻസ്

ഫ്യുവൽ ഇഞ്ചക്ഷൻ, വലിയ കാറ്റലറ്റിക് കൺവെർട്ടർ തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് എഞ്ചിനിൽ നിന്നുള്ള മലിനീകരണം കൂടുതൽ നിയന്ത്രിതമായി. ഇത് മിക്ക ബൈക്കുകളുടെയും പ്രകടനത്തിൽ നേരിയ കുറവുണ്ടാക്കി. കൂടാതെ ഈ മാറ്റങ്ങൾ ഇരുചക്രവാഹനത്തിന്റെ ഭാരം വർധിക്കുന്നതിനും കാരണമായി.

MOST READ: ചരിത്രത്തിലേക്ക് മിത്സുബിഷി, ഇന്ത്യയിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങുന്നതായി സൂചന

ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

ഇത് ആക്‌സിലറേഷനെയും വേഗതയെയും ഒരു പരിധിവരെ ബാധിക്കുന്നു. ഉദാഹരണത്തിന് ബി‌എസ്-VI യമഹ R15 V3 ഇപ്പോൾ 18.3 bhp കരുത്തും 14.1 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് മുമ്പത്തെ പതിപ്പിൽ 19 bhp, 14.7 Nm torque എന്നിവയാണ് സൃഷ്‌ടിച്ചിരുന്നത്.

ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

എന്നിരുന്നാലും വിവിധ നിർമാതാക്കൾ ഇത് പരിഹരിക്കാനുള്ള മാർഗം കണ്ടെത്തുകയും പവർ കണക്കുകളിൽ മാറ്റമില്ലാതെ നിലനിർത്തുകയും ചെയ്‌തു. അതിനായി എഞ്ചിൻ ശേഷി ഉയർത്തുകയാണ് ചെയ്‌തത്. ഹോണ്ട പോലുള്ള ബ്രാൻഡുകളാണ് ഈ നടപടികൾ സ്വീകരിച്ചത്. ഇത് യൂണികോണിന്റെ ശേഷി 150 സിസിയിൽ നിന്ന് 160 സിസിയായി ഉയർത്തി.

ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

കൂടുതൽ ഫീച്ചറുകൾ

മുകളിൽ സൂചിപ്പിച്ചതുപോലെ ബി‌എസ്-VI മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സാങ്കേതിക മാറ്റങ്ങൾ ഇരുചക്ര വാഹനങ്ങളുടെ വില വർധിക്കാൻ കാരണമായി. ഇത് പരിഹരിക്കാനായി വിവിധ ബ്രാൻഡുകൾ അവരുടെ ഉൽപ്പന്നങ്ങളിൽ പുതിയ ഫീച്ചറുകൾ ചേർക്കാൻ തീരുമാനിച്ചു.

ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

ഹോണ്ട SP125 അതിന്റെ മുൻഗാമിയായ ഷൈൻ SP-യെക്കാൾ പുതിയ അധിക സവിശേഷതകൾ വാഗ്‌ദാനം ചെയ്യുന്നു. എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എഞ്ചിൻ കിൽ സ്വിച്ച്, സൈലന്റ് സ്റ്റാർട്ടർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

ശുദ്ധമായ ഇന്ധനം

ശരിയായ പ്രവർത്തനത്തിനും മികച്ച പ്രകടനത്തിനും, ബി‌എസ്-VI എഞ്ചിൻ ബി‌എസ്-VI ഇന്ധനത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്. അത് ഏപ്രിൽ ഒന്നു മുതൽ മിക്ക പമ്പുകളിലും ലഭ്യമാണ്. നിലവിലെ ലോക്ക്ഡൗൺ കാരണം ചില പമ്പുകൾ ഇത് ലഭ്യമാക്കാൻ കുറച്ച് സമയമെടുക്കും.

ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

അടിസ്ഥാനപരമായി ബി‌എസ്-IV പെട്രോളുമായി താരതമ്യപ്പെടുത്തുമ്പോൾ ബി‌എസ്-VI ഇന്ധനത്തിൽ സൾഫറിന്റെ അളവ് കുറവാണ്. ഇത് മലിനീകരണം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ബി‌എസ്-IV ഇന്ധനത്തിൽ ഒരു ബി‌എസ്-IV ഇരുചക്ര വാഹനം കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ കഴിയും.

ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

എന്നാൽ ഒരു ബി‌എസ്-VI വാഹനം ബി‌എസ്-IV ഇന്ധനത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ പ്രകടനം, മൈലേജ് എന്നിവയെ കാര്യമായി ബാധിച്ചേക്കാം.

Most Read Articles

Malayalam
English summary
How BS6 emission standards Affect Two-wheelers. Read in Malayalam
Story first published: Saturday, April 11, 2020, 12:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X