250 സിസി ശ്രേണിയിലേക്ക് ഹസ്ഖ്‌വർണ ഇരട്ടകൾ; സ്വാർട്ട്പിലൻ, വിറ്റ്പിലൻ മോഡലുകൾ മാർച്ചിൽ വിപണയിൽ എത്തും

സ്വീഡിഷ് മോട്ടോർസൈക്കിൾ നിർമാതാക്കളായ ഹസ്ഖ്‌വർണ തങ്ങളുടെ 250 സിസി സ്വാർട്ട്പിലൻ, വിറ്റ്പിലൻ മോഡലുകളെ മാർച്ചിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും. ഒരേ എഞ്ചിനാണ് ഇരു ബൈക്കുകളിലും കമ്പനി വാഗ്ദാനം ചെയ്യുന്നത്.

250 സിസി ശ്രേണിയിലേക്ക് ഹസ്ഖ്‌വർണ ഇരട്ടകൾ; സ്വാർട്ട്പിലൻ, വിറ്റ്പിലൻ മോഡലുകൾ മാർച്ചിൽ വിപണയിൽ എത്തും

കെടിഎമ്മിനു കീഴിലുള്ള സ്വീഡിഷ് ബ്രാൻഡാണ് ഹസ്ഖ്‌വർണ. അതിനാൽ തന്നെ കെ‌ടി‌എം 250 ഡ്യൂക്കിന്റെ അതേ ചേസിസിലാണ് പുതിയ ഇരട്ടകളുടെ നിർമാണവും കമ്പനി പൂർത്തിയാക്കുന്നത്.പുതിയ കെടിഎം 200 ഡ്യൂക്ക്, കെടിഎം 390 ഡ്യൂക്ക് എന്നിവ പോലെ, കെടിഎം 250 ഡ്യൂക്കും ഒരു പ്രത്യേക സബ് ഫ്രെയിമുമായി വരുന്നു.

250 സിസി ശ്രേണിയിലേക്ക് ഹസ്ഖ്‌വർണ ഇരട്ടകൾ; സ്വാർട്ട്പിലൻ, വിറ്റ്പിലൻ മോഡലുകൾ മാർച്ചിൽ വിപണയിൽ എത്തും

കഴിഞ്ഞ വർഷം ഡിസംബറിൽ ഗോവയിൽ വെച്ചു നടന്ന ഇന്ത്യ ബൈക്ക് വീക്കിലാണ് സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 മോഡലുകളെ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. വിപണിയിൽ എത്തുന്നതോടെ ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യത്തെ ഹസ്‌ഖികളാകും ഈ 250 ഇരട്ടകൾ.

250 സിസി ശ്രേണിയിലേക്ക് ഹസ്ഖ്‌വർണ ഇരട്ടകൾ; സ്വാർട്ട്പിലൻ, വിറ്റ്പിലൻ മോഡലുകൾ മാർച്ചിൽ വിപണയിൽ എത്തും

തുടർന്ന് ഇതേ ഡിസൈൻ ഭാഷയുള്ള കെടിഎം 390 ഡ്യൂക്ക് അധിഷ്ഠിത ഹസ്‌ഖ്‌വർണ 401 മോഡലുകളും ഉടൻ തന്നെ രാജ്യത്ത് പുറത്തിറക്കും.

250 സിസി ശ്രേണിയിലേക്ക് ഹസ്ഖ്‌വർണ ഇരട്ടകൾ; സ്വാർട്ട്പിലൻ, വിറ്റ്പിലൻ മോഡലുകൾ മാർച്ചിൽ വിപണയിൽ എത്തും

കെടിഎം 250 ഡ്യൂക്കിന്റെ അതേ പവർ കണക്കുകൾ തന്നെയാകും 250 സിസി ഹസ്ഖ്‌വർണ മോട്ടോർസൈക്കിളുകളിലെ എഞ്ചിനും വാഗ്‌ദാനം ചെയ്യുക. 248 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ 9,000 rpm-ൽ 30 bhp കരുത്തും 7,500 rpm-ൽ 24 Nm torque ഉം ആണ് നിർമിക്കുന്നത്.

250 സിസി ശ്രേണിയിലേക്ക് ഹസ്ഖ്‌വർണ ഇരട്ടകൾ; സ്വാർട്ട്പിലൻ, വിറ്റ്പിലൻ മോഡലുകൾ മാർച്ചിൽ വിപണയിൽ എത്തും

പുതിയ രണ്ട് ഹസ്ഖി ബൈക്കുകളുടെയും മുന്നിൽ 43 mm അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ മോണോഷോക്കും വാഗ്‌ദാനം ചെയ്യും. ഇതും 250 ഡ്യൂക്കിന് സമാനമായവയാണ്.

250 സിസി ശ്രേണിയിലേക്ക് ഹസ്ഖ്‌വർണ ഇരട്ടകൾ; സ്വാർട്ട്പിലൻ, വിറ്റ്പിലൻ മോഡലുകൾ മാർച്ചിൽ വിപണയിൽ എത്തും

മുൻ വീലിൽ 300 mm ഡിസ്ക് പിടിക്കുന്ന ബൈബ്രെ ഫോർ-പിസ്റ്റൺ കാലിപ്പറും പിൻ ചക്രത്തിൽ 230 mm ഡിസ്കിൽ സിംഗിൾ പിസ്റ്റൺ കാലിപ്പറും ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യും. ഇരട്ട-ചാനൽ എബി‌എസ് സ്റ്റാൻഡേർഡ് ആയി ഉൾപ്പെടുത്താനാണ് സാധ്യത.

250 സിസി ശ്രേണിയിലേക്ക് ഹസ്ഖ്‌വർണ ഇരട്ടകൾ; സ്വാർട്ട്പിലൻ, വിറ്റ്പിലൻ മോഡലുകൾ മാർച്ചിൽ വിപണയിൽ എത്തും

അന്താരാഷ്ട്ര വിപണിയിൽ വാഗ്ദാനം ചെയ്യുന്ന ഹസ്ഖ്‌വർണ 401 ഇരട്ടകളുടെ അതേ രൂപകൽപ്പനയിലാണ് സ്വാർട്ട്‌പിലൻ 250, വിറ്റ്‌പിലൻ 250 യും ഒരുങ്ങിയിരിക്കുന്നത്. രണ്ട് ബൈക്കുകളും 250 സിസി വിഭാഗത്തിൽ പ്രീമിയം ഓഫറുകളായാകും സ്ഥാപിക്കുക.

250 സിസി ശ്രേണിയിലേക്ക് ഹസ്ഖ്‌വർണ ഇരട്ടകൾ; സ്വാർട്ട്പിലൻ, വിറ്റ്പിലൻ മോഡലുകൾ മാർച്ചിൽ വിപണയിൽ എത്തും

അതിനാൽ കെടിഎം 250 ഡ്യൂക്കിനേക്കാൾ വില കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 2.25 ലക്ഷം മുതൽ 2.40 ലക്ഷം രൂപ വരെയായിരിക്കും ഈ മോട്ടോർസൈക്കിളുകളുടെ എക്സ്ഷോറൂം വില. ഒരു നിയോ റെട്രോ രൂപകൽപ്പനയിൽ എത്തുന്ന സ്വാർട്ട്‌പിലൻ 250, വിറ്റ്‌പിലൻ 250 മോഡലുകൾ ഇന്ത്യൻ വിപണിയിലെ മറ്റ് ബൈക്കുകളിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും.

250 സിസി ശ്രേണിയിലേക്ക് ഹസ്ഖ്‌വർണ ഇരട്ടകൾ; സ്വാർട്ട്പിലൻ, വിറ്റ്പിലൻ മോഡലുകൾ മാർച്ചിൽ വിപണയിൽ എത്തും

ഹസ്ഖ്‌വർണ സ്വാർട്ട്‌പിലൻ 250 കൂടുതൽ നേരായ നിലപാടും ടാർ‌മാക്, മിതമായ ഓഫ്-റോഡ് ഡ്യൂട്ടികൾക്കായി രൂപകൽപ്പന ചെയ്‌തിട്ടുള്ള ടയറുകളും ഒരു സാധാരണ സാംപ് ഗാർഡും ഉൾക്കൊള്ളുന്ന ഒരു ചെറിയ അർബൻ സ്‌ക്രാംബ്ലർ രൂപകൽപ്പനയിലാണ് ലഭ്യമാവുക.

250 സിസി ശ്രേണിയിലേക്ക് ഹസ്ഖ്‌വർണ ഇരട്ടകൾ; സ്വാർട്ട്പിലൻ, വിറ്റ്പിലൻ മോഡലുകൾ മാർച്ചിൽ വിപണയിൽ എത്തും

വിറ്റ്‌പിലൻ 250 ക്ക് ഒരു ആധുനിക കഫെ-റേസർ പോലെയുള്ള ഒരു സ്‌പോർട്ടിയർ നിലപാടാണുള്ളത്. ആക്രമണാത്മകവും സ്‌പോർട്ടി നിലപാടും കൈകാര്യം ചെയ്യാനുമായി ഹാൻഡിൽബാർ താഴ്ത്തിയായിരിക്കും സ്ഥാപിക്കുക.

250 സിസി ശ്രേണിയിലേക്ക് ഹസ്ഖ്‌വർണ ഇരട്ടകൾ; സ്വാർട്ട്പിലൻ, വിറ്റ്പിലൻ മോഡലുകൾ മാർച്ചിൽ വിപണയിൽ എത്തും

48 ശതമാനം ഓഹരികളുള്ള ഓസ്ട്രിയൻ മോട്ടോർ സൈക്കിൾ ബ്രാൻഡായ കെടിഎമ്മിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹസ്ഖ്‌വർണ ബ്രാൻഡ്. ഹുസ്‌വർണ 250 മോഡലുകളും വരാനിരിക്കുന്ന 401 മോഡലുകളും ബജാജിന്റെ പൂനെയിലുള്ള ചകാൻ പ്ലാന്റിൽ പ്രാദേശികമായി നിർമിക്കും.

Most Read Articles

Malayalam
English summary
Husqvarna Svartpilen 250, Vitpilen 250 India Launch on March. Read in Malayalam
Story first published: Monday, February 24, 2020, 17:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X