അരങ്ങേറ്റത്തിന് തയാറായി ഹസ്‌ഖ്‌വർണ 401 ഇരട്ടകൾ

സ്വീഡിഷ് ബ്രാൻഡായ ഹസ്‌ഖ്‌വർണ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചിട്ട് അധികമായില്ല. സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 എന്നീ ഇരട്ട മോഡലുകളെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ബജാജുമായുള്ള സംയുക്ത പങ്കാളിത്തത്തിൽ ഹസ്ഖി ബ്രാൻഡ് രാജ്യത്തെത്തിയത്.

അരങ്ങേറ്റത്തിന് തയാറായി ഹസ്‌ഖ്‌വർണ 401 ഇരട്ടകൾ

ആദ്യം ഉയർന്ന 401 സിസി മോഡലുകളുമായാകും ഹസ്‌ഖ്‌വർണ ഇന്ത്യയിലേക്ക് എത്തുന്നകയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളുകളിലൂടെ തുടങ്ങാമെന്നാണ് കെടിഎമ്മിന്റെ കീഴിലുള്ള ബ്രാൻഡ് തീരുമാനിച്ചത്. എന്നാൽ സ്വാർട്ട്‌പിലൻ 401, വിറ്റ്പിലൻ 401 ഇരട്ടകളെ ഈ മാസം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ബജാജ് ഓട്ടോ പ്രതീക്ഷിക്കുന്നത്.

അരങ്ങേറ്റത്തിന് തയാറായി ഹസ്‌ഖ്‌വർണ 401 ഇരട്ടകൾ

കൊറോണ വൈറസ് വ്യാപനം പദ്ധതിയെ ബാധിച്ചിട്ടില്ലെങ്കിൽ, പുതിയ രണ്ട് മോഡലുകളും ആഴ‌്‌ചകൾക്കുള്ളിൽ കെടിഎം ഷോറൂമുകളിൽ എത്തും. മുൻകാലങ്ങളിൽ ഇന്ത്യൻ നിരത്തുകളിൽ ഹസ്‌ഖ്‌വർണ 401 ഇരട്ടകളുടെ പ്രോട്ടോടൈപ്പ് പരീക്ഷിക്കുന്നതിന്റെ ഒന്നിലധികം ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

അരങ്ങേറ്റത്തിന് തയാറായി ഹസ്‌ഖ്‌വർണ 401 ഇരട്ടകൾ

ബജാജ് ഓട്ടോ ഇതിനകം തന്നെ തങ്ങളുടെ ചകാൻ കേന്ദ്രത്തിൽ ഹസ്‌ഖ്‌വർണ സ്വാർട്ട്‌പിലൻ 401, വിറ്റ്പിലൻ 401 എന്നിവയുടെ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. 2020 ഫെബ്രുവരിയിലാണ് കമ്പനി മോട്ടോർസൈക്കിളിന്റെ കയറ്റുമതി ആരംഭിച്ചത്. അതിനാൽ, ഈ മാസം ഇന്ത്യയിൽ ബ്ലാക്ക് ഹീറോയുടെ വിക്ഷേപണം സാധ്യമാണ്.

അരങ്ങേറ്റത്തിന് തയാറായി ഹസ്‌ഖ്‌വർണ 401 ഇരട്ടകൾ

എന്നിരുന്നാലും നിലവിലുള്ള കൊവിഡ്-19 മഹാവ്യാധി കാരണം 2020 ഏപ്രിൽ 14 വരെ രാജ്യം പൂർണമായ ലോക്ക്ഡൗണിലൂടെ കടന്നുപോവുകയാണ്. ഇത് ഹസ്ഖി സ്വാർട്ട്‌പിലൻ 401-ന്റെ അവതരണത്തിന് താമസമുണ്ടാക്കിയേക്കാം.

അരങ്ങേറ്റത്തിന് തയാറായി ഹസ്‌ഖ്‌വർണ 401 ഇരട്ടകൾ

കെടിഎം 390 ഡ്യൂക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഹസ്‌ഖ്‌വർണ 401 മോഡലുകൾ. 373 സിസി സിംഗിൾ സിലിണ്ടർ 4-വാൽവ് DOHC എഞ്ചിനാണ് ബൈക്കിൽ വാഗ്‌ദാനം ചെയ്യുന്നത്. ഇത് പരമാവധി 44 bhp കരുത്തും 37 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ലിക്വിഡ്-കൂൾഡ് എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

അരങ്ങേറ്റത്തിന് തയാറായി ഹസ്‌ഖ്‌വർണ 401 ഇരട്ടകൾ

സ്വാർട്ട്‌പിലൻ 401 ഓഫ്-റോഡിനും അനുയോജ്യമായതിനാൽ നോബിയർ ടയറുകളും സിംഗിൾ-പീസ്, ട്യൂബ്-ടൈപ്പ്, ഉയരവും വീതിയുമുള്ള ഹാൻഡിൽബാർ എന്നിവ ബൈക്കിൽ ഉൾക്കൊള്ളുന്നു. അതേസമയം ഒരു കഫേറേസർ ശൈലിയിലാണ് വിറ്റിപിലൻ 401 ഒരുങ്ങിയിരിക്കുന്നത്.

അരങ്ങേറ്റത്തിന് തയാറായി ഹസ്‌ഖ്‌വർണ 401 ഇരട്ടകൾ

കൂടാതെ സസ്പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് 142 മില്ലീമീറ്റർ ട്രാവലുള്ള 43 mm WP അപെക്‌സ് അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ 150 മില്ലീമീറ്റർ ട്രാവലുള്ള WP അപെക്‌സ് മോണോഷോക്കുമാണ് ഇരു ബൈക്കുകളിലും വാഗ്‌ദാനം ചെയ്യുന്നത്.

അരങ്ങേറ്റത്തിന് തയാറായി ഹസ്‌ഖ്‌വർണ 401 ഇരട്ടകൾ

ബ്രേക്കിംഗിനായി സ്വാർട്ട്പിലെൻ 401 ന്റെ മുൻവശത്ത് 4-പിസ്റ്റൺ റേഡിയൽ കാലിപ്പറുള്ള 300 mm ഡിസ്‌ക് ബ്രേക്കും പിന്നിൽ 230 mm ഡിസ്‌ക്കും ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നു. ബോഷ് 9MB ഇരട്ട-ചാനൽ എ‌ബി‌എസ് സ്റ്റാൻഡേർഡായി നൽകുന്നു.

അരങ്ങേറ്റത്തിന് തയാറായി ഹസ്‌ഖ്‌വർണ 401 ഇരട്ടകൾ

വിറ്റ്പിലനിൽ 320 mm ഫ്രണ്ട്, 230 mm റിയർ പെർഫോറേറ്റഡ് സ്റ്റീൽ ഡിസ്‌ക് ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്. എന്നാൽ അത്യാധുനിക ബോഷ് എബിഎസ് സംവിധാനം വ്യത്യസ്‌ത ബ്രേക്കിംഗ് അവസ്ഥകളിൽ ഉയർന്ന സുരക്ഷ ഉറപ്പാക്കുന്നു. സ്വാർട്ട്പിലനിലെ അതേ യൂണിറ്റാണ് സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്.

അരങ്ങേറ്റത്തിന് തയാറായി ഹസ്‌ഖ്‌വർണ 401 ഇരട്ടകൾ

ഹസ്ഖ്‌വർണ സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 എന്നീ മോഡലുകളുടെ വില പരിഗണിക്കുമ്പോൾ 401 ഇരട്ട മോഡലുകൾ കെടിഎം 390 ഡ്യൂക്കിനേക്കാൾ താങ്ങാനാവുന്ന ബൈക്കുകളായിരിക്കും. എങ്കിലും 250 ഇരട്ടകളുടെ വില ഉടൻ വർധിപ്പിക്കുമെന്ന് ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Husqvarna Svartpilen 401, Vitpilen 401 expected to launch this month. Read in Malayalam
Story first published: Thursday, April 2, 2020, 18:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X