സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 മോഡലുകൾ പുറത്തിറക്കി ഹസ്ഖ്‌വർണ; വിൽപ്പന മാർച്ചിൽ ആരംഭിക്കും

ഹസ്ഖ്‌വർണ 250 ഇരട്ടകളെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 മോഡലുകളാണ് ആഭ്യന്തര വിപണിയിലെ ഇരുചക്ര വിഭാഗത്തിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 മോഡലുകൾ പുറത്തിറക്കി ഹസ്ഖ്‌വർണ; വിൽപ്പന മാർച്ചിൽ ആരംഭിക്കും

കഫേ റേസർ ശൈലിയിൽ വിറ്റ്‌പിലൻ ഒരുക്കിയിരിക്കുമ്പോൾ സ്വാർട്ട്‌പിലൻ ഒരു സ്‌ക്രാംബ്ലർ ശൈലിയാണ് പിന്തുടരുന്നത്. രണ്ട് ബൈക്കുകൾക്കും 1.80 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വില.

സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 മോഡലുകൾ പുറത്തിറക്കി ഹസ്ഖ്‌വർണ; വിൽപ്പന മാർച്ചിൽ ആരംഭിക്കും

കഴിഞ്ഞ വർഷം ഡിസംബറിൽ ഗോവയിൽ നടന്ന ഇന്ത്യ ബൈക്ക് വീക്കിൽ ഇരു മോഡലുകളെയും ഹസ്ഖ്‌വർണ അവതരിപ്പിച്ചിരുന്നു. സ്വീഡിഷ് വംശജനായ ഹസ്ഖ്‌വർണ കെടിഎം ഗ്രൂപ്പിന്റെ ഭാഗമാണ്. കെടിഎമ്മിനെ പോലെ തന്നെ ബജാജുമായുള്ള പങ്കാളിത്തിലാണ് ഹസ്ഖി ബൈക്കുകളും രാജ്യത്ത് വിൽപ്പനക്കെത്തിക്കുന്നത്. ഇത് ഇതിന്റെ മൾട്ടി ബ്രാൻഡ് വൈദഗ്ദ്ധ്യം വർധിപ്പിക്കും.

സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 മോഡലുകൾ പുറത്തിറക്കി ഹസ്ഖ്‌വർണ; വിൽപ്പന മാർച്ചിൽ ആരംഭിക്കും

കെടിഎം ഷോറൂമുളിലൂടെയാകും സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 മോട്ടോർ സൈക്കിളുകളുടെ വിൽപ്പന കമ്പനി നടത്തുക. രണ്ട് ബ്രാൻഡുകളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിലവിലുള്ള ഷോറൂമുകൾ പരിഷ്ക്കരിക്കും. ആദ്യ ഘട്ടത്തിൽ 45 നഗരങ്ങളിലായി 100 ഷോറൂമുകളിൽ ഹസ്‌ഖ്‌വർണ ഇരട്ടകൾ ലഭ്യമാകും.

സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 മോഡലുകൾ പുറത്തിറക്കി ഹസ്ഖ്‌വർണ; വിൽപ്പന മാർച്ചിൽ ആരംഭിക്കും

അടുത്ത അഞ്ച് മാസത്തിനുള്ളിൽ ഷോറൂമുകളുടെ വികസനത്തിലൂടെ 275 പട്ടണങ്ങളിലായി 400 ഓളം കെടിഎം ഷോറൂമുകളിൽ നിന്ന് രണ്ട് ഹസ്‌ഖികളും ലഭ്യമാകും. 2020 മാർച്ച് മുതൽ ഹസ്‌ഖ്‌വർണ സ്വാർട്ട്‌പിലൻ 250, വിറ്റ്‌പിലൻ 250 എന്നിവ വിൽപ്പനയ്‌ക്കെത്തും.

സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 മോഡലുകൾ പുറത്തിറക്കി ഹസ്ഖ്‌വർണ; വിൽപ്പന മാർച്ചിൽ ആരംഭിക്കും

പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിൽ സ്വന്തം ശൈലിയിൽ ഇടംപിടിക്കുന്ന മിനിമലിസ്റ്റ് അപ്പീലിൽ വ്യത്യസ്തമാകും സ്വാർട്ട്‌പൈലൻ 250, വിറ്റ്‌പൈലൻ 250 എന്നിവ. കെടിഎമ്മിനെക്കാൾ കൂടുതൽ പ്രീമിയം ബ്രാൻഡായി സ്വീഡിഷ് കമ്പനി സ്ഥാനം പിടിക്കുമെന്ന് കെടിഎം ഇന്ത്യ നേരത്തെ നിർദ്ദേശിച്ചിരുന്നു.

സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 മോഡലുകൾ പുറത്തിറക്കി ഹസ്ഖ്‌വർണ; വിൽപ്പന മാർച്ചിൽ ആരംഭിക്കും

ഇരട്ടകളിലെ 250 സിസി എഞ്ചിൻ ഫ്യുവൽ ഇഞ്ചക്ഷൻ ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ, 4-സ്ട്രോക്ക് DOHC എഞ്ചിൻ ചലനാത്മകവും രസകരവുമായ സവാരി അനുഭവം നൽകുന്നതിന് ശേഷിയുള്ളതാണ്. 248.8 സിസി യൂണിറ്റ് 9,000 rpm-ൽ 30 bhp കരുത്തും 7.500 rpm-ൽ 24 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.

സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 മോഡലുകൾ പുറത്തിറക്കി ഹസ്ഖ്‌വർണ; വിൽപ്പന മാർച്ചിൽ ആരംഭിക്കും

വിറ്റ്പിലെന് 153 കിലോഗ്രാമും സ്വാർട്ട്പിലെന് 154 കിലോഗ്രാമും ആണ് വെയിറ്റ്. രണ്ട് ബൈക്കുകളും കോംപാക്‌ട് ചാസി ഡിസൈൻ, അപ്സൈഡ് ഡൗൺ ഫോർക്കുകളുള്ള WP അപെക്സ് സസ്പെൻഷൻ, പ്രീമിയം ഗുണനിലവാര ഘടകങ്ങൾ എന്നിവ വാ‌ഗ്‌ദാനം ചെയ്യുന്നു.

സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 മോഡലുകൾ പുറത്തിറക്കി ഹസ്ഖ്‌വർണ; വിൽപ്പന മാർച്ചിൽ ആരംഭിക്കും

പ്രീമിയം ബിൽഡ് ക്വാളിറ്റിക്കും ഫിനിഷിനും പുറമെ ഹാൻഡിലിംഗ് മികച്ചതാക്കാൻ ശക്തമായതും ഭാരം കുറഞ്ഞതുമായ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിലാണ് ബൈക്കുകൾ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബോഷ് ഡ്യുവൽ ചാനൽ എബിഎസ് സിസ്റ്റം, എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽലൈറ്റ്, 17 ഇഞ്ച് കാസ്റ്റ് അലുമിനിയം വീലുകൾ എന്നിവ ഹസ്ഖി 250 ഇരട്ടകളുടെ മറ്റ് സവിശേഷതകളാണ്.

സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 മോഡലുകൾ പുറത്തിറക്കി ഹസ്ഖ്‌വർണ; വിൽപ്പന മാർച്ചിൽ ആരംഭിക്കും

കെടിഎം ഡ്യൂക്ക് 250 യെ അടിസ്ഥാനമാക്കി എത്തുന്ന ഹസ്ഖ്‌വർണ സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 മോഡലുകൾക്ക് ഏകദേശം 2.25 ലക്ഷം മുതൽ 2.40 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Husqvarna Vitpilen, Svartpilen 250 launched. Read in Malayalam
Story first published: Tuesday, February 25, 2020, 16:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X