2020 ബെനലി TNT 600i ചൈനീസ് വിപണിയിൽ പുറത്തിറങ്ങി; വില 5.07 ലക്ഷം

ആറുമാസം മുമ്പ് ഇറ്റലിയിലെ 2019 EICMA ഷോയിൽ ബെനലി 2020 TNT 600i ആദ്യമായി പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ, പരിഷ്കരിച്ച മോട്ടോർസൈക്കിൾ ഒടുവിൽ ചൈനയിൽ 46,800 യുവാൻ ആരംഭ വിലയ്ക്ക് വിപണിയിലെത്തിച്ചു.

2020 ബെനലി TNT 600i ചൈനീസ് വിപണിയിൽ പുറത്തിറങ്ങി; വില 5.07 ലക്ഷം

ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 5.07 ലക്ഷം രൂപയാണ്. പരിഷ്കരണം ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് മാത്രമാണെങ്കിലും, എടുത്തുപറയേണ്ട ചില പുതിയ സവിശേഷതകൾ ബൈക്കിന് ലഭിക്കുന്നു.

2020 ബെനലി TNT 600i ചൈനീസ് വിപണിയിൽ പുറത്തിറങ്ങി; വില 5.07 ലക്ഷം

2020 TNT 600i വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിൽ നിന്ന് മസ്കുലർ ഫ്യൂവൽ ടാങ്കും സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും നിലനിർത്തുന്നു. പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പും ടേൺ സിഗ്നലുകളും പൂർണ്ണമായും നവീകരിച്ച അതേ ഇരട്ട അണ്ടർ‌സീറ്റ് എക്‌സ്‌ഹോസ്റ്റുകളും വാഹനത്തിലുണ്ട്.

MOST READ: ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

2020 ബെനലി TNT 600i ചൈനീസ് വിപണിയിൽ പുറത്തിറങ്ങി; വില 5.07 ലക്ഷം

നിയോൺ ഗ്രീൻ വിത്ത് ബ്ലാക്ക്, വൈറ്റ് വിത്ത് ബ്ലാക്ക് എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഡ്യുവൽ-ടോൺ നിറങ്ങളിൽ ബെനലി ചൈനീസ്-സ്പെക്ക് TNT 600i വാഗ്ദാനം ചെയ്യുന്നു.

2020 ബെനലി TNT 600i ചൈനീസ് വിപണിയിൽ പുറത്തിറങ്ങി; വില 5.07 ലക്ഷം

പരിഷ്കരിച്ച മോട്ടോർസൈക്കിളിന് ശക്തി നൽകുന്നത് അതേ 600 സിസി ലിക്വിഡ്-കൂൾഡ് ഇൻലൈൻ നാല് സിലിണ്ടർ എഞ്ചിനാണ്. 11,500 rpm -ൽ 84 bhp പരമാവധി കരുത്തും 10,500 rpm -ൽ 54.6 Nm torque ഉം പുറപ്പെടുവിക്കുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി ഹ്യുണ്ടായി i30

2020 ബെനലി TNT 600i ചൈനീസ് വിപണിയിൽ പുറത്തിറങ്ങി; വില 5.07 ലക്ഷം

ആറ് സ്പീഡ് ഗിയർബോക്‌സുമായി സ്ലിപ്പർ ക്ലച്ച് സംവിധാനത്തോടെ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും, പുതിയ TNT 600i -ന് 234 കിലോഗ്രാം ഭാരമുണ്ട്. ഇത് മുൻ മോഡലിനേക്കാൾ ഏകദേശം മൂന്ന് കിലോഗ്രാം കൂടുതലാണ്.

2020 ബെനലി TNT 600i ചൈനീസ് വിപണിയിൽ പുറത്തിറങ്ങി; വില 5.07 ലക്ഷം

മോട്ടോർസൈക്കിളിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കമ്പനി പരിഷ്കരിച്ചിരിക്കുന്നു, ഇപ്പോൾ പൂർണ്ണ ഡിജിറ്റൽ കളർ TFT ഡിസ്‌പ്ലേയാണ് ബൈക്കിൽ നിർമ്മാതാക്കൾ അവതരിപ്പിക്കുന്നത്.

MOST READ: ബോളിവുഡ് പിന്നണി ഗായികമാരുടെ ആഢംബര ഹോട്ട് കാറുകൾ

2020 ബെനലി TNT 600i ചൈനീസ് വിപണിയിൽ പുറത്തിറങ്ങി; വില 5.07 ലക്ഷം

ഇതുകൂടാതെ, TNT 600i മുമ്പത്തേ പതിപ്പിന് സമാനമായി തുടരുന്നു. 6.2 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് ബൈക്കിന്റെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് നിർമ്മാതാക്കൾ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

2020 ബെനലി TNT 600i ചൈനീസ് വിപണിയിൽ പുറത്തിറങ്ങി; വില 5.07 ലക്ഷം

എന്നിരുന്നാലും, പരിഷ്കരിച്ച TNT 600i ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരുമോ എന്നതിനെക്കുറിച്ച് ബെനലി സ്ഥിരീകരിച്ചിട്ടില്ല. 2021 ബെനലി 600N -ന്റെ പേറ്റന്റ് ചിത്രങ്ങൾ അടുത്തിടെ ചോർന്നതായി ഞങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു.

MOST READ: വ്യോമയാന മേഖലയ്ക്ക് പ്രതീക്ഷ നൽകി ഇൻഡിഗോ പൈലറ്റ്; വീഡിയോ

2020 ബെനലി TNT 600i ചൈനീസ് വിപണിയിൽ പുറത്തിറങ്ങി; വില 5.07 ലക്ഷം

ഇത് നിർമ്മാതാക്കളുടെ വാഹന നിരയിൽ TNT 600i -യെ മാറ്റിസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. TNT 600i -യുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിൽ നിന്ന് വ്യത്യസ്തമായി, 600N പൂർണ്ണമായും പുനർ‌രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

2020 ബെനലി TNT 600i ചൈനീസ് വിപണിയിൽ പുറത്തിറങ്ങി; വില 5.07 ലക്ഷം

600N- നൊപ്പം, വരാനിരിക്കുന്ന ഇംപീരിയാലെ 530 -യുടെ ചിത്രങ്ങളും ചോർന്നു, ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഇംപീരിയാലെ 400 -ന് സമാനമായ രൂപകൽപ്പനയാണ് മോട്ടോർസൈക്കിളിനുള്ളത്.

2020 ബെനലി TNT 600i ചൈനീസ് വിപണിയിൽ പുറത്തിറങ്ങി; വില 5.07 ലക്ഷം

സിംഗിൾ പീസ് സീറ്റും ഗ്രാബ് റെയിലുകളുടെ അഭാവവുമാണ് 374 സിസി സഹോദരങ്ങളെ കൂടാതെ വരാനിരിക്കുന്ന ഇംപീരിയൽ 530 -യിൽ സജ്ജമാക്കുന്ന രണ്ട് സവിശേഷതകൾ.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
India Bound Beneli TNT 600i launched in China. Read in Malayalam.
Story first published: Monday, April 13, 2020, 12:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X