വിവിധ ബൈക്ക് ശ്രേണികളിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലുകൾ

കൂടുതൽ സവിശേഷതകളുള്ള ശക്തമായ നിരവധി ബൈക്കുകളുടെ വരവോടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തെ ബൈക്ക് വിപണി ഗണ്യമായ പക്വത നേടി.

വിവിധ ബൈക്ക് ശ്രേണികളിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലുകൾ

എന്നിരുന്നാലും ബൈക്കുകൾ വാങ്ങുന്ന ഭൂരിഭാഗം ആളുകളും അവരുടെ പ്രാഥമിക ദൈനംദിന ഗതാഗത മാധ്യമമായി ഇവയെ ഉപയോഗിക്കുന്നു. അതിനാൽ വാഹനം വാങ്ങുന്നതിന് ഇന്ധനക്ഷമത/ മൈലേജ് ഒരു പ്രധാന ഘടകമാക്കുന്നു.

വിവിധ ബൈക്ക് ശ്രേണികളിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലുകൾ

ഇന്ത്യൻ വിപണിയിലെ വിവിധ ബൈക്ക് ശ്രേണികളും അവയിൽ മികച്ച മൈലേജ് തരുന്ന മോഡലുകളും നമുക്ക് ഒന്ന് നോക്കാം.

MOST READ: സൂപ്പർ ക്യാരി ബി‌എസ് VI സി‌എൻ‌ജി പതിപ്പ് പുറത്തിറക്കി മാരുതി

വിവിധ ബൈക്ക് ശ്രേണികളിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലുകൾ

ഡെയ്‌ലി കമ്മ്യൂട്ടർ

ബജാജ് CT 110

മുമ്പ് വിപണിയിൽ എത്തിയിരു്ന CT 100 -നെക്കാൾ പുതിയതും ശക്തിയേറിയതുമായി മോഡലാണ് CT 110. മുൻ മോഡലിനെ അപേക്ഷിച്ച് കൂടുതൽ ഇന്ധനക്ഷമതയും വാഹനം നൽകുന്നു. 8.6 bhp കരുത്തും 9.81 Nm torque ഉം ഉത്പാദിപ്പിക്കുന്ന 115 സിസി എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം.

വിവിധ ബൈക്ക് ശ്രേണികളിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലുകൾ

എഞ്ചിൻ നാല് സ്പീഡ് ഗിയർബോക്സുമായി ഇണചേരുന്നു. ലിറ്ററിന് 104 കിലോമീറ്റർ മൈലേജാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. യഥാർഥ സാഹചര്യങ്ങളിൽ ലിറ്ററിന് 80 കിലോമീറ്റർ മൈലേജ് ലഭിക്കാം. 46,413 രൂപയാണ് ബജാജ് CT 110 -ന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

MOST READ: ഉപഭോക്ത സുരക്ഷയ്ക്കായി ഷീൽഡ് പ്ലസ് പ്രോഗ്രാം അവതരിപ്പിച്ച് എംജി

വിവിധ ബൈക്ക് ശ്രേണികളിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലുകൾ

സ്പോർട്സ് കമ്മ്യൂട്ടർ

ബജാജ് പൾസർ 125

ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിപണിയിലെ ഏറ്റവും അറിയപ്പെടുന്ന പേരാണ് പൾസർ. ഇത് വളരെക്കാലമായി ബജാജിനെ പ്രതിനിധീകരിച്ചിരുന്നു, ഇപ്പോൾ 125 സിസി ചെറു പൾസറും നിർമ്മാതാക്കൾ വിപണിയിൽ എത്തിക്കുന്നു. പൾസർ 125 അതിന്റെ മൂത്ത സഹോദരൻ പൾസർ 150 -യുടെ രൂപകൽപ്പനയോടെയാണ് വരുന്നത്.

വിവിധ ബൈക്ക് ശ്രേണികളിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലുകൾ

125 സിസി ട്വിൻ-സ്പാർക്ക് എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുന്നത്. 11.8 bhp കരുത്തും 11 Nm torque ഉത്പാദിപ്പിക്കുന്ന വാഹനം ഇന്ത്യയിലെ ഏറ്റവും ശക്തമായ 125 സിസി മോട്ടോർസൈക്കിളാണ്.

MOST READ: ബിഎസ് VI എന്‍ഡവറിന്റെ വില മൂന്ന് മാസത്തേക്ക് വര്‍ധിപ്പിക്കില്ലെന്ന് ഫോര്‍ഡ്

വിവിധ ബൈക്ക് ശ്രേണികളിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലുകൾ

എഞ്ചിൻ 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇണചേരുന്നു. ARAI അനുസരിച്ച് പൾസർ 125 ലിറ്ററിന് 62 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, യഥാർത്ഥ ലോക സാഹചര്യങ്ങളിൽ ഇത് ലിറ്ററിന് 55 കിലോമീറ്ററായി കുറഞ്ഞേക്കാം. 69,997 രൂപയാണ് ബജാജ് പൾസർ 125 -ന്റെ എക്സ്-ഷോറൂം വില.

വിവിധ ബൈക്ക് ശ്രേണികളിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലുകൾ

ഓഫ്-റോഡർ

ഹീറോ എക്സ്പൾസ് 200

ഹീറോ എക്സ്പൾസ് 200 ഇന്ത്യയിൽ ഏറ്റവും താങ്ങാനാവുന്ന ഓഫ്-റോഡർ മോഡലാണ്. വിൽപ്പന മോശമായതിനാൽ 2016 -ൽ നിർത്തലാക്കിയ ഇംപൾസിന്റെ പിൻഗാമിയാണിത്. ഇംപൾസ് 150 സിസി മോട്ടോർസൈക്കിളായിരുന്നിടത്ത്, എക്സ്പൾസ് 200 സിസിയാണ്, കൂടാതെ കൂടുതൽ ഓഫ്-റോഡിംഗ് ഉപകരണങ്ങളുമുണ്ട്.

MOST READ: പുതിയ ഷിറോൺ‌ പർ‌ സ്‌പോർ‌ട്ട് യൂറോപ്പിൽ അവതരിപ്പിച്ച് ബുഗാട്ടി

വിവിധ ബൈക്ക് ശ്രേണികളിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലുകൾ

200 സിസി ഓയിൽ-കൂൾഡ് ഫ്യുവൽ ഇൻജക്റ്റഡ് എഞ്ചിനാണ് ഹീറോ എക്സ്പൾസ് 200 -ൽ വരുന്നത്. 18.4 bhp കരുത്തും 17.1 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇണചേരുന്നു.

വിവിധ ബൈക്ക് ശ്രേണികളിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലുകൾ

ARAI അനുസരിച്ച്, ഹീറോ എക്സ്പൾസ് 200 ലിറ്ററിന് 42.75 കിലോമീറ്റർ മൈലേജ് നൽകുന്നു. അതേസമയം യഥാർത്ഥ ലോകാവസ്ഥയിൽ 37 കിലോമീറ്റർ മൈലേജ് പ്രതീക്ഷിക്കാം. 98,500 രൂപ മുതലാണ് ഹീറോ എക്സ്പൾസ് 200 -ന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.

വിവിധ ബൈക്ക് ശ്രേണികളിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലുകൾ

നേക്കഡ് ടൂറർ / ക്രൂയിസർ

ബജാജ് ഡോമിനാർ 400

ബജാജ് ഡൊമിനാർ 400 -ന്റെ അവതരണത്തോടെ ഇന്ത്യൻ വിപണി ടൂറിംഗ് മോട്ടോർസൈക്കിളുകളെ ഗൗരവമായി എടുക്കാൻ തുടങ്ങി, ഒപ്പം ദീർഘദൂര യാത്രയിൽ ഏർപ്പെടുന്ന ആളുകൾക്കിടയിൽ ഡൊമിനാർ ജനപ്രിയമായി തീരുകയും ചെയ്തു.

വിവിധ ബൈക്ക് ശ്രേണികളിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലുകൾ

ദീർഘദൂര ടൂറുകളിൽ സുഖകരവും സമ്മർദ്ദരഹിതമായ ഹൈവേ ഡ്യൂട്ടികൾ ചെയ്യാൻ കഴിയുന്നതുമായ ക്രൂസർ മോട്ടോർസൈക്കിളാണ് ഡൊമിനാർ 400.

വിവിധ ബൈക്ക് ശ്രേണികളിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലുകൾ

40 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ബജാജ് ഡൊമിനാർ 400 ലിറ്ററിന് 27 കിലോമീറ്റർ മൈലേജ് നൽകുന്നുവെന്ന് ഉപയോക്താക്കൾ അവകാശപ്പെടുന്നു. 1.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

വിവിധ ബൈക്ക് ശ്രേണികളിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലുകൾ

സ്പോർട് ടൂറർ

ടിവിഎസ് അപ്പാച്ചെ RR310

ടിവിഎസ് അപ്പാച്ചെ RR310 ഒരു ട്രാക്ക് മോട്ടോർസൈക്കിളായി അവതരിപ്പിച്ചുവെങ്കിലും പ്രത്യക്ഷത്തിൽ ഇതിന് ഇരട്ട വ്യക്തിത്വമുണ്ട്. ആവശ്യത്തിനനുസരിച്ച് ഇത് വളരെ കഴിവുള്ള ടൂറിംഗ് മെഷീനും ആകാം.

വിവിധ ബൈക്ക് ശ്രേണികളിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലുകൾ

ടിവിഎസ് 312 സിസി എഞ്ചിൻ ബിഎംഡബ്ല്യു G310 R -മായി പങ്കിടുന്നു. ഇത് 34 bhp കരുത്തും 27 Nm torque ഉം ഉത്പാദിപ്പിക്കുന്നു. സ്ലിപ്പർ ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്‌സാണ് ബൈക്കിന് ലഭിക്കുന്നത്.

വിവിധ ബൈക്ക് ശ്രേണികളിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലുകൾ

അപ്പാച്ചെ RR310 -ൽ ടൂറിംഗ് നടത്തിയ ഉപയോക്താക്കൾ മോട്ടോർ സൈക്കിൾ ലിറ്ററിന് 30 കിലോമീറ്റർ മൈലേജ് നൽകുന്നതായി അവകാശപ്പെടുന്നു. 2.40 ലക്ഷം രൂപയാണ് ടിവിഎസ് അപ്പാച്ചെ RR310 -ന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

Most Read Articles

Malayalam
English summary
Indian bikes which gives highest mileage in every category. Read in Malayalam.
Story first published: Saturday, May 23, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X