ഇട്രാൻസ്+ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കി പ്യുവർ ഇവി; വില 56,999 രൂപ

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ പ്യുവർ ഇവി ഇന്ത്യൻ വിപണിയിൽ ഇട്രാൻസ്+ സ്‌കൂട്ടർ പുറത്തിറക്കി. പുതുതായി പുറത്തിറക്കിയ സ്കൂട്ടറിന് 56,999 രൂപയാണ് വില. സ്‌കൂട്ടറിന്റെ പൂർണ വിവരങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇട്രാൻസ്+ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കി പ്യുവർ ഇവി; വില 56,999 രൂപ

1.25 കിലോവാട്ട്സ് പോർട്ടബിൾ ബാറ്ററിയാണ് സ്‌കൂട്ടറിന്റെ ഹൃദയം എന്ന് കമ്പനി പറയുന്നു. യഥാർത്ഥ പരിസ്ഥിതിയിൽ 65 കിലോമീറ്റർ മൈലേജാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ബാറ്ററി ശേഷിയുടെ ശതമാനം കാണിക്കുന്ന പുനരുൽപ്പാദന ബ്രേക്കിംഗ്, eABS, SOC ഇൻഡിക്കേറ്റർ എന്നിവ ഇട്രാൻസ്+ സ്കൂട്ടറിൽ ഉണ്ടായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഇട്രാൻസ്+ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കി പ്യുവർ ഇവി; വില 56,999 രൂപ

ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പിന്തുണയുള്ള ഇവി സ്റ്റാർട്ടപ്പാണ് പ്യുവർ ഇവി. ഐഐടി ഹൈദരാബാദ് കാമ്പസിൽ നിന്ന് ഇൻ-ഹൗസ് ബാറ്ററി നിർമാണ സൗകര്യവും ഗവേഷണ സജ്ജീകരണവും കമ്പനിക്ക് ഉണ്ട്.

ഇട്രാൻസ്+ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കി പ്യുവർ ഇവി; വില 56,999 രൂപ

ബാറ്ററി തെർമൽ മാനേജുമെന്റ് സിസ്റ്റത്തിന്റെ പ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു സമർപ്പിത R&D ടീമും കമ്പനിയുടെ ഭാഗമായുണ്ട്. ഭാവിയിൽ നിരവധി മോഡലുകൾക്ക് കാരണമാകുന്ന ദീർഘദൂര, ഉയർന്ന പ്രവർത്തനക്ഷമതയുള്ള ലിഥിയം ബാറ്ററികൾ വികസിപ്പിക്കാൻ ഇത് ലക്ഷ്യമിടുന്നു.

ഇട്രാൻസ്+ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കി പ്യുവർ ഇവി; വില 56,999 രൂപ

ഈ കൊവിഡ് -19 മഹാമാരിയുടെ സാഹചര്യത്തിൽ, വ്യക്തിഗത മൊബിലിറ്റിക്ക് വേണ്ടിയുള്ള ആവശ്യം ഗണ്യമായി വർധിച്ചു, തൽഫലമായി ആളുകൾ മിതമായ നിരക്കിലുള്ള ഇലക്ട്രിക് സ്കൂട്ടറുകളെ തേടുന്നു എന്ന് പ്യുവർ ഇവിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രോഹിത് വദേര പറഞ്ഞു.

ഇട്രാൻസ്+ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കി പ്യുവർ ഇവി; വില 56,999 രൂപ

ശക്തമായ ചാസി ഡിസൈൻ, ഇന്ത്യൻ റോഡ് അവസ്ഥകൾക്കായി നിർമ്മിച്ച ബോഡി ഭാഗങ്ങൾ, റീജനറേറ്റീവ് ബ്രേക്കിംഗ്, eABS, അവശേഷിക്കുന്ന ബാറ്ററി ശേഷിയുടെ ശതമാനം കാണിക്കുന്ന SOC ഇൻഡിക്കേറ്റർ തുടങ്ങിയ നൂതന സവിശേഷതകളുമായിട്ടാണ് എൻട്രാൻസ്+ വരുന്നത്. ഈ മോഡൽ ദൈനംദിന ഹ്രസ്വ യാത്രകൾക്കായി ഇവികൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യകതകൾ നിറവേറ്റും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പനിയുടെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഇട്രാൻസ്+ ന്റെ സമാരംഭം, ഉപഭോക്താക്കളുടെ എല്ലാ പ്രധാന പ്രതീക്ഷകളും നിറവേറ്റുന്നതിനിടയിലും ചെലവ് നവീകരണത്തെക്കുറിച്ചുള്ള തങ്ങളുടെ കഴിവ് ഇത് തെളിയിക്കുന്നു.

ഇട്രാൻസ്+ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കി പ്യുവർ ഇവി; വില 56,999 രൂപ

തങ്ങളുടെ ഇൻ-ഹൗസ് ബാറ്ററി സാങ്കേതികവിദ്യയും പവർട്രെയിനിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലെ ഗവേഷണ-വികസന മേഖലയും കാരണം മഹാമാരിയുടെ സമയത്ത് പോലും ഇത്തരം പുതുമകൾ പ്രായോഗികമാവുകയാണ് എന്ന് പ്യുവർ ഇവി സഥാപകൻ നിഷാന്ത് ഡോങ്കരി വ്യക്തമാക്കി.

ഇട്രാൻസ്+ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കി പ്യുവർ ഇവി; വില 56,999 രൂപ

2020 ഡിസംബറോടെ ഹൈസ്പീഡ് വേരിയൻറ് ലഭിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 69,999 രൂപ ആകർഷകമായ എക്‌സ്‌ഷോറൂം വിലയിൽ 90 കിലോമീറ്റർ ഓൺ-റോഡ് മൈലേജും മണിക്കൂറിൽ 55 കിലോമീറ്റർ പുരമാവധി വേഗതയിലും പുറത്തിറങ്ങും.

ഇട്രാൻസ്+ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കി പ്യുവർ ഇവി; വില 56,999 രൂപ

ഇലക്ട്രിക് വാഹന സ്റ്റാർട്ട്അപ്പ് ഇതിനകം വിപണിയിൽ ഇപ്ലൂട്ടോ 7G, ഇപ്ലൂട്ടോ, ഇട്രാൻസ്, ഇട്രോൺ+ എന്നിങ്ങനെ നാല് ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. രണ്ട് ലക്ഷം ഇവികളുടെ വാർഷിക ശേഷിയും അഞ്ച് ജിഗാവാട്ട് ബാറ്ററി നിർമാണ ശേഷിയുമുള്ള ഒരു വലിയ സൗകര്യത്തിലേക്ക് ഉൽപ്പാദന അടിത്തറ വികസിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു.

ഇട്രാൻസ്+ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കി പ്യുവർ ഇവി; വില 56,999 രൂപ

ഇതിന്റെ നിലവിലെ ഉൽപാദന ശേഷി 20,000 ഇവികളും 0.5 ജിഗാവാട്ടും ആണ്. 2021 ഓടെ കമ്മീഷൻ ചെയ്യാൻ കഴിയുന്ന രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഉൽ‌പാദന കേന്ദ്രമാണ് പ്യുവർ ഇവി നോക്കുന്നത്. ഇന്ത്യൻ ഇലക്ട്രിക് വാഹനങ്ങളിലും ലിഥിയം ബാറ്ററി വിപണികളിലും പ്രതീക്ഷിക്കുന്ന വളർച്ച കൈവരിക്കാൻ ഇത് കമ്പനിയെ സഹായിക്കും.

Most Read Articles

Malayalam
English summary
Indian Electric 2-Wheeler Pure EV Launched ETrance+ Scooter In India. Read in Malayalam.
Story first published: Tuesday, August 18, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X