FTR 1200 നേക്കഡ് സൂപ്പർ ബൈക്കിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി ഇന്ത്യൻ

അമേരിക്കൻ ഇരുചക്ര വാഹന നിർമാതാക്കളായ ഇന്ത്യൻ മോട്ടോർസൈക്കിൾസ് തങ്ങളുടെ ജനപ്രിയ FTR 1200 മോഡലിന്റെ പുതിയ ലിമിറ്റഡ് എഡിഷൻ വേരിയന്റ് പുറത്തിറക്കി.

FTR 1200 നേക്കഡ് സൂപ്പർ ബൈക്കിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി ഇന്ത്യൻ

FTR 1200 റൂബി സ്മോക്ക് എന്ന് വിളിക്കുന്ന മോട്ടോർസൈക്കിളിന്റെ പുതിയ വേരിയന്റിൽ ഇന്ത്യൻ ബ്രാൻഡിംഗ് ലോഗോയും ഫ്യുവൽ ടാങ്കിന് ചുവപ്പ് നിറവുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

FTR 1200 നേക്കഡ് സൂപ്പർ ബൈക്കിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി ഇന്ത്യൻ

പുതിയ പതിപ്പ് ശരിക്കും സ്റ്റാൻഡേർഡ്, S എന്നിങ്ങനെ രണ്ട് മോഡലുകളിലായാണ് വിപണിയിൽ എത്തിയിരിക്കുന്നത്. കൂടാതെ ലിമിറ്റഡ് എഡിഷൻ FTR 1200 റൂബി സ്മോക്കിന്റെ ഔദ്യോഗിക വിലകളും കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

MOST READ: മുഖംമാറി, കൂടെ ഭാവവും; പുതിയ 2021 മോഡൽ MT-09 പുറത്തിറക്കി യമഹ

FTR 1200 നേക്കഡ് സൂപ്പർ ബൈക്കിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി ഇന്ത്യൻ

പൂർണമായും ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ സജ്ജീകരണം, ബ്രെംബോ-സോഴ്‌സ്ഡ് കോളിപ്പറുകൾ, ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് S വേരിയന്റിലെ പ്രധാന സവിശേഷതകൾ.

FTR 1200 നേക്കഡ് സൂപ്പർ ബൈക്കിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി ഇന്ത്യൻ

തീർന്നില്ല, അതോടൊപ്പം ലീൻ സെൻസിറ്റീവ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, കോർണറിംഗ് എബിഎസ് തുടങ്ങിയ പ്രീമിയം സവിശേഷതകളും FTR 1200 ശ്രേണിയിലെ S വേരിയന്റിൽ ഇന്ത്യൻ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: ഇന്ത്യൻ വിപണിയിൽ ഹീറോയ്ക്കൊപ്പം കൈകോർത്ത് ഹാർലി

FTR 1200 നേക്കഡ് സൂപ്പർ ബൈക്കിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി ഇന്ത്യൻ

എൽഇഡി ലൈറ്റിംഗ്, അപ്സൈഡ് ഡൗൺ ഫോർക്കുകൾ, റിയർ മോണോ-ഷോക്ക്, മുൻവശത്ത് ട്വിൻ ഡിസ്കുകൾ, പിന്നിൽ ഒരു റോട്ടർ എന്നിവയും മോട്ടോർസൈക്കിളിന് ലഭിക്കും. FTR 1200 ശ്രേണിയിൽ നിരവധി ആക്‌സസറികളും കമ്പനി ഒരുക്കിയിട്ടുണ്ട്. അവയെല്ലാം ഈ ലിമിറ്റഡ് എഡിഷനിലും ലഭ്യമാക്കിയിട്ടുണ്ട്.

FTR 1200 നേക്കഡ് സൂപ്പർ ബൈക്കിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി ഇന്ത്യൻ

പുതിയ കോസ്മെറ്റിക് മാറ്റങ്ങൾക്ക് പുറമെ ബൈക്കിൽ മറ്റ് മെക്കാനിക്കൽ പരിഷ്ക്കരണങ്ങളൊന്നും കമ്പനി തയാറാക്കിയിട്ടില്ല. അതേ 1,203 സിസി, ഇരട്ട സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാണ് മോട്ടോർസൈക്കിളിൽ കമ്പനി ഉപയോഗിക്കുന്നത്.

MOST READ: ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം മഹാരാഷ്ട്രയില്‍ നിന്ന് മാറ്റാനൊരുങ്ങി ബജാജ്

FTR 1200 നേക്കഡ് സൂപ്പർ ബൈക്കിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി ഇന്ത്യൻ

അത് പരമാവധി 123 bhp കരുത്തിൽ 120 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പുതിയ ലിമിറ്റഡ് എഡിഷൻ FTR 1200 റൂബി സ്മോക്ക് നിലവിൽ ഫ്രാൻസിൽ മാത്രമേ ലഭ്യമാകൂ. മോട്ടോർസൈക്കിൾ മറ്റ് വിപണികളിൽ പരിചയപ്പെടുത്തുന്നതിനെ കുറിച്ച് ഇന്ത്യൻ ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല.

FTR 1200 നേക്കഡ് സൂപ്പർ ബൈക്കിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി ഇന്ത്യൻ

അതേസമയം ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ തങ്ങളുടെ പുതിയതും നൂതനവുമായ 2021 മോട്ടോര്‍സൈക്കിളുകള്‍ ഉടന്‍ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൗട്ട് ബോബര്‍ ട്വന്റി, റോഡ് മാസ്റ്റര്‍ ലിമിറ്റഡ്, വിന്റേജ് ഡാര്‍ക്ക് ഹോഴ്‌സ് എന്നിവയും ഇന്ത്യൻ ലൈനപ്പിലേക്ക് അമേരിക്കൻ ബ്രാൻഡ് പരിചയപ്പെടുത്തും.

Most Read Articles

Malayalam
English summary
Indian FTR 1200 Ruby Smoke Limited Edition Variant Launched. Read in Malayalam
Story first published: Wednesday, October 28, 2020, 18:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X