FTR കാർബൺ അവതരിപ്പിച്ച് ഇന്ത്യൻ, പ്രചോദനം F750 ഫ്ലാറ്റ് ട്രാക്കറിൽ നിന്ന്

അമേരിക്കൻ മോട്ടോർസൈക്കിൾ ബ്രാൻഡായ ഇന്ത്യൻ തങ്ങളുടെ ഏറ്റവും പുതിയ FTR കാർബൺ മോഡലിനെ അവതരിപ്പിച്ചു. അമേരിക്കൻ കമ്പനിയുടെ ഫ്ലാറ്റ് ട്രാക്കർ ഇന്ത്യൻ F750-ൽ നിന്നാണ് പുതിയ മോട്ടോർസൈക്കിൾ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.

FTR കാർബൺ വെളിപ്പെടുത്തി ഇന്ത്യൻ, പ്രചോദനം F750 ഫ്ലാറ്റ് ട്രാക്കറിൽ നിന്ന്

ഇന്ത്യൻ മോട്ടോർസൈക്കിളിനായി ഫ്ലാറ്റ് ട്രാക്കർ FTR750 ഫ്ലാറ്റ് ട്രാക്ക് റേസിംഗിൽ തുടർച്ചയായി മൂന്ന് ദേശീയ ഗ്രാൻഡ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യൻ FTR കാർബണിന്റെ ടീസർ വീഡിയോ അടുത്തിടെ പുറത്തിറക്കിയതോടെ ഏറെ ആകാംഷയോടെയാണ് വാഹന ലോകം ബൈക്കിന്റെ അവതരണത്തെ നോക്കി കണ്ടത്.

FTR കാർബൺ വെളിപ്പെടുത്തി ഇന്ത്യൻ, പ്രചോദനം F750 ഫ്ലാറ്റ് ട്രാക്കറിൽ നിന്ന്

ഇന്ത്യൻ FTR 1200-ന്റെ പ്രീമിയം പതിപ്പാണ് FTR കാർബൺ. പേര് സൂചിപ്പിക്കുന്നത് പോലെ ഫ്രണ്ട് ഫെൻഡർ, ഹെഡ്‌ലൈറ്റ് ചുറ്റുപാടുകൾ, ഫ്യുവൽ ടാങ്ക്, എയർബോക്‌സ് കവറുകൾ, പില്യൺ സീറ്റ് കൗൾ എന്നിവ പോലുള്ള നിരവധി കാർബൺ-ഫൈബർ ഭാഗങ്ങളുമായാണ് ഇത് വരുന്നത്.

MOST READ: സ്‌ക്രാമ്പ്ളര്‍ 1100 പ്രോ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

FTR കാർബൺ വെളിപ്പെടുത്തി ഇന്ത്യൻ, പ്രചോദനം F750 ഫ്ലാറ്റ് ട്രാക്കറിൽ നിന്ന്

ഇന്ത്യൻ മോട്ടോർസൈക്കിൾ അധിക സവിശേഷതയ്ക്കായി ‘FTR കാർബൺ' ഒരു ബ്രാൻഡഡ് സെന്റർ കൺസോൾ പ്ലേറ്റും ചേർത്തു. കാർബൺ-ഫൈബർ നിറച്ച നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിന്റെ മറ്റൊരു ആകർഷകമായ സവിശേഷത കറുത്ത ഷോട്ട്ഗൺ തരം ടൈറ്റാനിയം അക്രപോവിക് എക്‌സ്‌ഹോസ്റ്റുകളാണ്.

FTR കാർബൺ വെളിപ്പെടുത്തി ഇന്ത്യൻ, പ്രചോദനം F750 ഫ്ലാറ്റ് ട്രാക്കറിൽ നിന്ന്

FTR 750 റേസ് ബൈക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് റോഡുകൾക്കായുള്ള ഫ്ലാറ്റ് ട്രാക്കർ ഒരു ട്രെല്ലിസ് ഫ്രെയിമിലാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ മോട്ടോർസൈക്കിളിന്റെ FTR ശ്രേണിയിലെ മറ്റ് മോഡലുകളിൽ ഘടിപ്പിച്ച അതേ 1,203 സിസി വി-ട്വിൻ എഞ്ചിൻ തന്നെയാണ് FTR കാർബണും ഉപയോഗിക്കുന്നത്.

MOST READ: പാനിഗാലെ V2 ഇന്ത്യൻ വിപണിയിൽ ഉടൻ എത്തും; ടീസർ അവതരിപ്പിച്ച് ഡ്യുക്കാട്ടി

FTR കാർബൺ വെളിപ്പെടുത്തി ഇന്ത്യൻ, പ്രചോദനം F750 ഫ്ലാറ്റ് ട്രാക്കറിൽ നിന്ന്

ലിക്വിഡ്-കൂൾഡ് യൂണിറ്റ് 126 bhp കരുത്തും 120 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് മികച്ച റൈഡിംഗ് അനുഭവം നൽകുന്നതിന് ബൈക്കിന് ആകർഷകമായ ലോ-എൻഡ് പഞ്ച് നൽകുന്നുണ്ട്.

FTR കാർബൺ വെളിപ്പെടുത്തി ഇന്ത്യൻ, പ്രചോദനം F750 ഫ്ലാറ്റ് ട്രാക്കറിൽ നിന്ന്

മറ്റ് ഇലക്‌ട്രോണിക്‌സ് സവിശേഷതകളുടെ കാര്യത്തിൽ FTR കാർബണിൽ ലീനിയർ ആംഗിൾ സെൻസിറ്റീവ് സ്ഥിരത നിയന്ത്രണം, എബിഎസ്, ട്രാക്ഷൻ കൺട്രോൾ, വീലി ലഘൂകരണ നിയന്ത്രണം എന്നിവ ഉൾപ്പെടുന്നു. ഇതിന് സ്പോർട്, റെയിൻ, സ്റ്റാൻഡേർഡ് എന്നിങ്ങമെ മൂന്ന് റൈഡിംഗ് മോഡുകളും ഉൾപ്പെടുന്നു.

MOST READ: ലോക്ക്ഡൗണ്‍ കാലത്തും മികച്ച വില്‍പ്പനയുമായി ഹസ്ഖ്‌വര്‍ണ ഇരട്ടകള്‍

FTR കാർബൺ വെളിപ്പെടുത്തി ഇന്ത്യൻ, പ്രചോദനം F750 ഫ്ലാറ്റ് ട്രാക്കറിൽ നിന്ന്

ഇത് ബൈക്കിന്റെ ത്രോട്ടിൽ പ്രതികരണങ്ങളെയും ട്രാക്ഷൻ കൺട്രോൾ ഇടപെടലിനെയും കാര്യമായി പിന്തുണക്കുന്നു. ഇന്ത്യൻ മോട്ടോർസൈക്കിളിൽ 4.3 ഇഞ്ച് പൂർണ ഡിജിറ്റൽ, പൂർണ കളർ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും യുഎസ്ബി ഫാസ്റ്റ് ചാർജർ പോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് സ്വാഗതാർഹമാണ്.

FTR കാർബൺ വെളിപ്പെടുത്തി ഇന്ത്യൻ, പ്രചോദനം F750 ഫ്ലാറ്റ് ട്രാക്കറിൽ നിന്ന്

ഇന്ത്യൻ മോട്ടോർസൈക്കിൾ 2020 FTR കാർബൺ തങ്ങളുടെ ഇന്ത്യ വെബ്‌സൈറ്റിലും പട്ടികപ്പെടുത്തിയിട്ടുണ്ട്. അതായത് പുതിയ ബൈക്ക് നമ്മുടെ ആഭ്യന്തര വിപണിയിലും ലഭ്യമാകുമെന്ന് ചുരുക്കം. എന്നിരുന്നാലും ഇപ്പോൾ, അതിന്റെ വിൽപ്പനയും വിലയും സംബന്ധിച്ച വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

Most Read Articles

Malayalam
English summary
Indian FTR Carbon revealed. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X